1500 കോടിയിലധികം രൂപയുടെ ആസ്ഥി...; ആരാണ് റഷ്യൻ വംശജനായ പാവെൽ ദുരോവ്‌? | Who is Pavel Durov, what is his networth and salary, check all details in malayalam Malayalam news - Malayalam Tv9

Pavel Durov: 1500 കോടിയിലധികം രൂപയുടെ ആസ്ഥി…; ആരാണ് റഷ്യൻ വംശജനായ പാവെൽ ദുരോവ്‌?

Published: 

25 Aug 2024 12:46 PM

Who is Pavel Durov: ടെലഗ്രാമിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരായ കുറ്റം. അറസ്റ്റിൽ ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. പാരീസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

1 / 5ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമാണ് റഷ്യൻ വംശജനായ പാവെൽ ദുരോവ്. പാവെൽ ദുരോവ് നിലവിൽ താമസിക്കുന്നത് ദുബായിലാണ്. ടെലഗ്രാം ആസ്ഥാനവും ദുബായിൽ ആണ്. 2013ലാണ് ദുരോവും സഹോദരൻ നിക്കോലായും ചേർന്ന് ടെലഗ്രാം സ്ഥാപിച്ചത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷൻ എന്ന നിലയിലാണ് തുടക്കത്തിൽ ടെല​ഗ്രാം ശ്രദ്ധയാകർഷിച്ചത്. (Image Credits: Instagram)

ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമാണ് റഷ്യൻ വംശജനായ പാവെൽ ദുരോവ്. പാവെൽ ദുരോവ് നിലവിൽ താമസിക്കുന്നത് ദുബായിലാണ്. ടെലഗ്രാം ആസ്ഥാനവും ദുബായിൽ ആണ്. 2013ലാണ് ദുരോവും സഹോദരൻ നിക്കോലായും ചേർന്ന് ടെലഗ്രാം സ്ഥാപിച്ചത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷൻ എന്ന നിലയിലാണ് തുടക്കത്തിൽ ടെല​ഗ്രാം ശ്രദ്ധയാകർഷിച്ചത്. (Image Credits: Instagram)

2 / 5

ഫോബ്‌സിന്റെ കണക്ക് പ്രകാരം ഏകദേശം 1500 കോടിയിലധികം രൂപയുടെ ആസ്ഥിയാണ് പാവെൽ ദുരോവിനുള്ളത്. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യവിട്ടു. 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും പിന്നീട് 2021ൽ വിലക്ക് പിൻവലിച്ചു. (Image Credits: Instagram)

3 / 5

ടെലഗ്രാം സ്ഥാപിക്കുന്നതിന് മുമ്പേ വികെ എന്നൊരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം റഷ്യയിൽ പാവെൽ ദുരോവ് സ്ഥാപിച്ചിരുന്നു. റഷ്യ, ഉക്രെയ്ൻ, മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കനുകൾ എന്നിവിടങ്ങളിൽ ടെലഗ്രാമിന് ശക്തമായ സ്വാധീനമാണുള്ളത്. ഉക്രെയ്ൻ- റഷ്യ സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഉറവിടമായാണ് ടെല​ഗ്രാമിനെ അവർ കണക്കാക്കുന്നു. (Image Credits: Instagram)

4 / 5

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പാവെൽ ദുരോവയെ അറസ്റ്റ് ചെയ്തത്. പാരീസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരായ കുറ്റം. (Image Credits: Instagram)

5 / 5

എന്നാൽ അറസ്റ്റിൽ ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. വഞ്ചന, മയക്കുമരുന്ന് കടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. (Image Credits: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും