Justice Sanjiv Khanna: ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ പിൻഗാമി… അറിയാം ഇന്ത്യയുടെ 51ാം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരെന്ന്
Who Is Justice Sanjiv Khanna: സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13ന് വിരമിക്കാനിരിക്കെയാണ് നിയമനം. അതിനാൽ ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറുമാസം മാത്രമാണ് ഉണ്ടാവുക. 2019 ജനുവരി 18-ന് ഡൽഹി ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. നവംബർ 11ന് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചുമതലയേൽക്കും. (Image Credits:Social Media)

സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13ന് വിരമിക്കാനിരിക്കെയാണ് നിയമനം. അതിനാൽ ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറുമാസം മാത്രമാണ് ഉണ്ടാവുക. 2019 ജനുവരി 18-ന് ഡൽഹി ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നത്. (Image Credits:Social Media)

സുപ്രീം കോടതി ജഡ്ജിയായിരിക്കെ തന്നെ രാഷ്ട്രീയമായ നിരവധി കേസുകളുടെ ബെഞ്ചുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ഉൾപ്പെട്ട ഡൽഹി മദ്യനയ കേസ് അദ്ദേഹത്തിൻ്റെ ബെഞ്ച് കൈകാര്യം ചെയ്തിട്ടുണ്ട്. (Image Credits:Social Media)

മെയ് മാസത്തിൽ, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഖന്നയുടെ ഉത്തരവ് വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. (Image Credits:Social Media)

1960 മെയ് 14-നാണ് അദ്ദേഹം ജനച്ചത്. 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലുമാണ് പ്രാക്ടീസ് ചെയ്തത്. 2005-ൽ ഡൽഹി ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് 2006ലാണ് സ്ഥിരം ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിച്ചത്.(Image Credits:Social Media)