Tarini Kalingarayar: ചെന്നൈയിൽ ആഡംബര വീടും കാറും; സമ്പാദ്യം കോടികൾ; മിസ് സൗത്ത് ഇന്ത്യ; ആരാണ് കാളിദാസിന്റെ ഭാവി വധു തരിണി കലിംഗരായർ
Who is Tarini Kalingarayar: ഡിസംബർ 8ന് ഗുരുവായൂരിൽ വച്ചാണ് ഇരുവരുടെയും വിവാഹം. ഇതോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ഫങ്ഷൻ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്നിരുന്നു.

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നടൻ കാളിദാസ് ജയറാമിന്റെത്. വധു തരിണി കലിംഗരായർ. ഡിസംബർ 8ന് ഗുരുവായൂരിൽ വച്ചാണ് ഇരുവരുടെയും വിവാഹം. ഇതോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ഫങ്ഷൻ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്നിരുന്നു. (Image credits:instagram)

ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർക്കിടയിലെ ചർച്ചവിഷയം. ഇതിനിടെയിൽ ആരാണ് തരിണി കലിംഗരായർ എന്നാണ് ആരാധകരിൽ ഉയരുന്ന ചോദ്യം. ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിലാണ് തരിണി ജനിച്ചത്. 23 വയസ്സായ തരിണി ചെന്നൈയിലുള്ള ഭവൻസ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു പഠിച്ചത്. (Image credits:instagram)

പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു. (Image credits:instagram)

ജീവിതത്തിൽ ഏറെ പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു. മോഡലിങ്ങിനു പുറമെ പരസ്യചിത്രങ്ങൾ സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് പുറത്താണ് താരിണിയുടെ ആസ്തി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. (Image credits:instagram)

ചെന്നൈയിൽ ആഡംബര വീടും ഓഡി കാറും താരിണിക്ക് സ്വന്തമായിട്ടുണ്ട് എന്ന് കാളിദാസിന്റെയും താരിണിയുടെ വിവാഹനിശ്ചയ സമയത്തുതന്നെ വാർത്തകൾ വന്നിരുന്നു. തരിണി മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണി പങ്കെടുത്തിരുന്നു. (Image credits:instagram)