31000 കോടിയുടെ ബിസിനസ് സാമ്രാജ്യം, 10300 കോടിയുടെ ആസ്തി; സഞ്ജയ് കപൂറിന്റെ സ്വത്ത് ഇനിയാര്‍ക്ക്? | Who will inherit Sunjay Kapur's Rs 10,300 crore assets, details here Malayalam news - Malayalam Tv9

Sunjay Kapur: 31000 കോടിയുടെ ബിസിനസ് സാമ്രാജ്യം, 10300 കോടിയുടെ ആസ്തി; സഞ്ജയ് കപൂറിന്റെ സ്വത്ത് ഇനിയാര്‍ക്ക്?

Published: 

16 Jun 2025 08:44 AM

Sunjay Kapur Net Worth: എല്ലാ കുട്ടികള്‍ക്കുമായി അദ്ദേഹം വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമൈറയ്ക്കും കിയാനും വേണ്ടി ഇതിനകം അദ്ദേഹം 14 കോടി രൂപയുടെ ബോണ്ടുകള്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

1 / 5അപ്രതീക്ഷിതമായിരുന്നു വ്യവസായിയും കോടീശ്വരനുമായ സഞ്ജയ് കപൂറിന്റെ വിയോഗം. നടി കരീഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവായ സഞ്ജയ് യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 53-ാം വയസിലായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ ആരാകും എന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. 'സോണ കോംസ്റ്റാറി'ന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2015ലാണ് അദ്ദേഹം കമ്പനിയുടെ ചുമതലയേറ്റെടുത്തത് (Image Credits: Social Media)

അപ്രതീക്ഷിതമായിരുന്നു വ്യവസായിയും കോടീശ്വരനുമായ സഞ്ജയ് കപൂറിന്റെ വിയോഗം. നടി കരീഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവായ സഞ്ജയ് യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 53-ാം വയസിലായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ ആരാകും എന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. 'സോണ കോംസ്റ്റാറി'ന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2015ലാണ് അദ്ദേഹം കമ്പനിയുടെ ചുമതലയേറ്റെടുത്തത് (Image Credits: Social Media)

2 / 5

ഏകദേശം 31,000 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. സഞ്ജയിയുടെ മരണത്തോടെ, ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്തെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ വെള്ളിയാഴ്ച ഏഴ് ശതമാനം ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി കമ്പനി പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

3 / 5

സഞ്ജയ്-കരീഷ്മ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. സമൈറ (20), കിയാൻ (14), സഞ്ജയിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു കരീഷ്മ. പ്രിയ സച്ച്‌ദേവാണ് മൂന്നാമത്തെ ഭാര്യ. സഞ്ജയ്-പ്രിയ ദമ്പതികള്‍ക്ക് അസാരിയാസ് (6) എന്ന മകനുണ്ട്. അവരാരും കമ്പനിയുടെ ഭാഗമല്ലാത്തതിനാൽ, ഇപ്പോൾ അവർ നേതൃത്വം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

4 / 5

സഞ്ജയുടെ സഹോദരിമാർ കമ്പനി കൈകാര്യം ചെയ്യാൻ മുന്നോട്ടുവന്നേക്കാമെന്ന്‌ ഇന്ത്യ.കോം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിലവിലെ ബോർഡ് പതിവ് പ്രവർത്തനങ്ങൾ തുടർന്നും കൈകാര്യം ചെയ്യും. സഞ്ജയ് കപൂറിന്റെ വ്യക്തിഗത ആസ്തി 1.2 ബില്യൺ ഡോളർ (10,300 കോടി രൂപ) ആണെന്നാണ് ഫോർബ്സ് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ എസ്റ്റേറ്റിന്റെ മാനേജ്മെന്റ് ഇനി ഭാര്യ പ്രിയ സച്ച്ദേവിന് കൈമാറുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

5 / 5

എന്നാല്‍ എല്ലാ കുട്ടികള്‍ക്കുമായി അദ്ദേഹം വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമൈറയ്ക്കും കിയാനും വേണ്ടി ഇതിനകം അദ്ദേഹം 14 കോടി രൂപയുടെ ബോണ്ടുകള്‍ നല്‍കിയിരുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, ഇരുവര്‍ക്കും പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാലും സഞ്ജയിയുടെ അനന്തരാവകാശത്തിന്റെ കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ഇപ്പോഴും ലഭ്യമല്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ