Cooking Tips: ഉഴുന്നുവടയുടെ നടുവിൽ എന്തിനാണ് ഒരു തുള? നിങ്ങൾക്കറിയാമോ ആ രഹസ്യം
Cooking Tips For Uzhunu Vada: ദക്ഷിണേന്ത്യയുടെ സ്വന്തം പലഹാരമാണ് ഉഴുന്നുവട. മെദു വട എന്നാണ് ഉഴുന്നുവടയുടെ ശരിക്കുമുള്ള പേരത്രേ. മാർദവം എന്ന അർഥമുള്ള ‘മെദു’ എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്. ദേശങ്ങൾ മാറുമ്പോൾ പലപേരിൽ അറിയപ്പെടാറുണ്ട്. ഈ ഉഴുന്ന് വടയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നടുവിലുള്ള തുളയാണ്.

ഒരു ചായ കുടിക്കാൻ പുറത്തേക്ക് ഇറങ്ങിയാൽ അതിനോടൊപ്പം ഒരു വട കഴിക്കാത്തവരായി ആരുമില്ല. എന്നാൽ ഉഴുന്നുവട കഴിക്കുമ്പോൾ അതിൻ്റെ നടുവിലായി എന്തിനാണ് ഒരു തുള എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉഴുന്നുവടയ്ക്ക് അങ്ങനൊരു ആകൃതി വന്നത് എങ്ങനെയാണ് അറിയാതെയാണ് പലരും അത് കഴിക്കുന്നത്. അതിന് പിന്നിലെ രസകരമായ കാരണം എന്താണെന്ന് അറിയാം. (Image Credits: Unsplash/Pexels)

ദക്ഷിണേന്ത്യയുടെ സ്വന്തം പലഹാരമാണ് ഉഴുന്നുവട. മെദു വട എന്നാണ് ഉഴുന്നുവടയുടെ ശരിക്കുമുള്ള പേരത്രേ. മാർദവം എന്ന അർഥമുള്ള ‘മെദു’ എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്. ദേശങ്ങൾ മാറുമ്പോൾ പലപേരിൽ അറിയപ്പെടാറുണ്ട്. ഈ ഉഴുന്ന് വടയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നടുവിലുള്ള തുളയാണ്. നമ്മൾ കരുതുന്ന പോലെ വെറുതെ ഇട്ട് വെക്കുന്ന ഒരു തുളയല്ലിത്, അതിന് പിന്നിലും ചില കാരണങ്ങളുണ്ട്. (Image Credits: Unsplash/Pexels)

നല്ല രീതിയിൽ വേവിച്ചെടുക്കാൻ വേണ്ടിയാണ് ഉഴുന്ന് വടയ്ക്ക് ഇങ്ങനെ ഒരു തുള ഇട്ട് കൊടുക്കുന്നത്. ഈ ഒരു തുള കാരണമാണ് നമ്മൾ ആസ്വദിച്ച് കഴിക്കുന്ന ഉഴുന്ന് വടയുടെ എല്ലാ വശങ്ങളും ഒരു പോലെ വെന്ത് പാകമാവാൻ സഹായിക്കുന്നത്. വെന്ത് പാകമാകുന്ന സമയത്ത് ഉഴുന്ന് വട എടുത്ത മാവിനേക്കാൾ കുറച്ചുകൂടെ വലുതായി വരും. അപ്പോൾ ഈ തുള ഇല്ലെങ്കിൽ വടയുടെ വശങ്ങൾ മാത്രമേ മൊരിയുകയുള്ളൂ. (Image Credits: Unsplash/Pexels)

ഇനി അതിന്റെ ഉൾവശം പാകമാകുന്നത് വരെ കാത്തിരിക്കാനും കഴിയില്ല, കാരണം അപ്പോഴേക്കും പുറം ഭാഗം മുഴുവൻ കരിഞ്ഞു പോകും. ഈ അവസ്ഥ ഒഴിവാക്കാൻ വേണ്ടിയാണ് ഉഴുന്ന് വടയ്ക്ക് നടുവിലായി തുളയിടുന്നത്. കൂടാതെ വടയിലെ ഇത് അധിക എണ്ണ എളുപ്പത്തിൽ കളയാൻ അനുവദിക്കുന്നു. (Image Credits: Unsplash/Pexels)

അതുകൊണ്ട്, അടുത്ത തവണ നിങ്ങൾ ഒരു വട കഴിക്കുമ്പോൾ ഇക്കാര്യം ഓർത്ത് കഴിക്കുക. അത് വെറും ഒരു തുളയോ വടക്ക് ഭംഗി നൽകാനോ അല്ല, മറിച്ച് ആ തുളയാണ് എല്ലായ്‌പ്പോഴും രുചി, ഘടന, വടയുടെ വേവ് എന്നിവ ഉറപ്പാക്കുന്നത്. (Image Credits: Unsplash/Pexels)