Hairs On Ear: ചെവിയിൽ രോമമുണ്ടോ! ഇത് ദീർഘായുസ്സിന്റെയും നല്ല ആരോഗ്യത്തിന്റെയും ലക്ഷണമെന്ന് വിജദഗ്ധർ
Hairs On Your Ear: ചില പുരുഷന്മാരുടെ ചെവിയിൽ രോമങ്ങൾ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത് എന്തുകൊണ്ടാണെന്ന് പോലും ചിന്തിക്കാത്തവരാണ് അധികവും. ഇത് സാധാരണയായി ഹോർമോണുകൾ മൂലമാണെന്ന് വിദഗ്ധർ പറയുന്നു.

ഹോർമോൺ മാറ്റങ്ങൾ മൂലം സ്ത്രീകളുടെ താടിയിലും മുഖത്തും അനാവശ്യ രോമങ്ങളുടെ വളർച്ച സാധാരണമാണ്. എന്നാൽ ചില പുരുഷന്മാരുടെ ചെവിയിൽ രോമങ്ങൾ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത് എന്തുകൊണ്ടാണെന്ന് പോലും ചിന്തിക്കാത്തവരാണ് അധികവും. ഇത് സാധാരണയായി ഹോർമോണുകൾ മൂലമാണെന്ന് വിദഗ്ധർ പറയുന്നു. (Image Credits: Gettyimages)

സാമുദ്രിക ശാസ്ത്രമനുസരിച്ച്, ചെവിയിൽ രോമമുള്ള ആളുകൾ ആത്മീയതയോടും തത്ത്വചിന്തയോടും ജീവിക്കുന്നവരാണ്. കൂടാതെ അവരിൽ സമ്പത്തും സമൃദ്ധിയും ധാരാളമുണ്ടാകും. ചെവിയിൽ രോമമുള്ള ആളുകൾ ജീവിതത്തിൽ കഠിനാധ്വാനികളും ഉത്സാഹികളുമാണ്. അത്തരം ആളുകൾ ക്രമേണ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നു. കാലക്രമേണ, അവർ നല്ല അഭിവൃദ്ധി കൈവരിക്കുമെന്നാണ് പറയപ്പെടുന്നത്.

എന്നാൽ സാമുദ്രിക ശാസ്ത്രത്തിൽ ഇതിൻ്റെ കാരണമായി പറയുന്നത് മറ്റ് ചില കാര്യങ്ങളാണ്. ചെവിയിൽ രോമമുണ്ടെങ്കിൽ, അത് ദീർഘായുസ്സിന്റെയും നല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. ഒരു വ്യക്തിയുടെ ചെവിയിൽ നീളമുള്ളതും കട്ടിയുള്ളതുമായ രോമങ്ങൾ വളരുന്നുണ്ടെങ്കിൽ, അത് ഒരു നല്ല സൂചനയായി കരുതാം. ചെവിയിൽ രോമം വളരുന്നുണ്ടെങ്കിൽ, ആ വ്യക്തിക്ക് ദീർഘായുസ്സ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

ചെവിക്ക് മുകളിൽ രോമമുള്ള ആളുകൾ സ്വാഭാവികമായും ശാന്തരും ഗൗരവമുള്ളവരും ചിന്താശീലരുമാണെന്ന് സാമുദ്രിക ശാസ്ത്ര പറയുന്നു. അവർ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരായിരിക്കില്ല. അത്തരം ആളുകളുടെ ചിന്തകൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്നാണ് ഇവിടെ പറയുന്നത്. ഈ ആളുകൾ സ്വയം വിശ്വസിക്കുന്നവരും അവർ മറ്റുള്ളവർക്ക് കൃത്യമായ ഉപദേശം നൽകുന്നവരുമാണ്.

ചെവിയിലെ രോമം പൊതുവെ ശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഈ രോമം വളരെ കട്ടിയുള്ളതോ, അസാധാരണമായി കാണപ്പെടുന്നതോ ആണെങ്കിൽ, അത് മാനസിക സമ്മർദ്ദത്തിന്റെയോ, ഹോർമോൺ അസന്തുലിതാവസ്ഥയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ആരോഗ്യപ്രശ്നത്തിന്റെയോ ലക്ഷണമാകാം. അത്തരം ആളുകൾ വൈദ്യോപദേശം തേടുന്നത് നല്ലതാണ്.