Fennel: ഹോട്ടലുകളിൽ ബിൽ കൊടുക്കുമ്പോൾ ജീരകം എടുക്കാറുണ്ടോ? എന്തിനായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
Benefits of Eating Fennel After Food:നമ്മൾ മിക്കവരും ഹോട്ടലിൽ ഭക്ഷം കഴിച്ച് ബില്ല് നൽകുമ്പോൾ അവിടെ പാത്രത്തിൽ ഇട്ട വച്ച പെരുംജീരകം കാണാറുണ്ട്.

നമ്മൾ മിക്കവരും ഹോട്ടലിൽ ഭക്ഷം കഴിച്ച് ബില്ല് നൽകുമ്പോൾ അവിടെ പാത്രത്തിൽ ഇട്ട വച്ച പെരുംജീരകം കാണാറുണ്ട്. മിക്കവരും അത് എടുത്ത് കഴിക്കാറുമുണ്ട്. പക്ഷേ എന്തിനായിരിക്കും എല്ലാ ഹോട്ടലുകളിലും ഇത്തരത്തില്‍ ജീരകം ഇട്ടുവെച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?(image credits:gettyimages)

ഭക്ഷണം കഴിച്ചതിന് ശേഷം ജീരകം കഴിക്കുന്നത് ഗുണകരമെന്നാണ് പറയുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ ജീരകം ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. ഇതിനു പുറമെ പോഷകങ്ങളാല്‍ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് ജീരകം. (image credits:gettyimages)

നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഗുണങ്ങള്‍ ജീരകത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ഇവ ഭക്ഷണത്തിന് ശേഷമുള്ള ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല, ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം ദഹന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കുകയും അനെത്തോള്‍ പോലുള്ള അവശ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ അമിതവണ്ണം തടയുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.(image credits:gettyimages)

ജീരകത്തിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍ വായയിലെ ബാക്ടീരിയകള്‍ ഇല്ലാതാക്കി ശുദ്ധമാക്കാനും സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്‌ളോവനോയ്ഡുകളും ക്വെര്‍സെറ്റിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും അകാല വാര്‍ധക്യവും കുറയ്ക്കാന്‍ സഹായിക്കുന്നു.(image credits:gettyimages)

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ജീരകം സഹായിക്കുന്നു. ആര്‍ത്തവ സമയത്തെ മലബന്ധവും അസ്വസ്ഥതയും കുറയ്ക്കുന്നു. (image credits:gettyimages)