Sunroofs: കാറുകളിൽ സൺ റൂഫ് എന്തിനാണ്
Sunroof Using Tips : കാര്യം ലുക്കും ആഡംബരവുമൊക്കെയാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടവും സൺറൂഫിലുണ്ടാകും. യഥാർത്ഥത്തിൽ സൺറൂഫിൻ്റെ ഉപയോഗം പുറത്തേക്ക് തലയിട്ട് നോക്കാൻ എന്നാണ് പലരും ധരിച്ചിരിക്കുന്നത്

പണ്ടൊക്കെ ആഡംബര കാറുകളിൽ മാത്രം കണ്ടിരുന്ന ഒന്നാണ് സൺ റൂഫ് എന്നാൽ ഇപ്പോളിത് മിക്കവാറും കാറുകളിലും ലഭ്യമാണ്. എന്നാൽ, സൺറൂഫ് എന്തിനാണെന്ന് എത്ര പേർക്കെറിയാം. അതിനെ പറ്റി പരിശോധിക്കാം

കാറിനുള്ളിലേക്ക് ശുദ്ധവായുവും വെളിച്ചവും കടത്തിവിടാനാണ് സൺറൂഫ്. ദീർഘദൂര യാത്രകളിൽ എയർ കണ്ടീഷൻ തുടർച്ചയായി ഉപയോഗിക്കുന്നത് ചിലപ്പോൾ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കാം. ഇതിന് സൺ റൂഫ് തുറന്നിടുന്നത് നന്നായിരിക്കും. ഇത് വഴി കാറിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

സൺറൂഫ് കാറിനുള്ളിലേക്ക് കൂടുതൽ പ്രകാശം കടത്തിവിടും. ഇത് കാറിനുള്ളിലെ അന്തരീക്ഷം കൂടുതൽ ഉന്മേഷകരമാക്കാൻ സഹായിക്കുന്നു

അപ്രതീക്ഷിത സാഹചര്യങ്ങളിൽ സൺറൂഫ് ഒരു രക്ഷാമാർഗ്ഗമായും ഉപയോഗിക്കാം. വാതിലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ, സൺറൂഫ് വഴി പുറത്ത് കടക്കാൻ സാധിക്കും. ഇത് ഒരു സുരക്ഷാ ഫീച്ചർ എന്ന നിലയിലും ഉപയോഗിക്കാം

അത്യാവശ്യം തിരക്ക് കുറവുള്ള സ്ഥലങ്ങളിൽ വേഗത കുറച്ച് അല്ലെങ്കിൽവാഹനം നിർത്തി സൺറൂഫ് വഴി കാഴ്ചകൾ കാണാം

കാർ വേഗത്തിൽ പോകുമ്പോൾ ഒരിക്കലും സൺറൂഫ് തുറക്കരുത്. ഇത് വാഹനത്തിൻ്റെ ഗതി തന്നെ തകർക്കും. ഇത് അപകടമാണ് ഒരിക്കലും വേഗത്തിൽ പോകുന്ന കാറിൻ്റെ സൺറൂഫ് തുറക്കരുത്