25 Hour Days: ഭാവിയില്‍ ഒരു ദിവസം 25 മണിക്കൂറാകും, കാരണം ഇതാണ്
Earth’s days might last 25 hours in the future: കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 200 മില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം സംഭവിച്ചേക്കാം

ഒരു ദിവസം 24 മണിക്കൂറൊന്നും പോരെന്ന അഭിപ്രായക്കാരാണോ നിങ്ങള്‍? ആ ആവശ്യത്തിന് തല്‍ക്കാലം പരിഹാരം കണ്ടെത്താനാകില്ല. എന്നാല്‍ ഭാവിയില്‍ ഇതിന് സാധ്യതയുണ്ട് (Image Credits: Freepik)

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതായത് 200 മില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം സംഭവിച്ചേക്കാം.

ചന്ദ്രന്‍ പതുക്കെ നമ്മില്‍ നിന്ന് അകലുന്നതിനാല്‍ ഭൂമിയുടെ ഭ്രമണം ക്രമേണ മന്ദഗതിയിലാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. വിസ്കോൺസിൻ മാഡിസൺ സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

ഓരോ വർഷവും ഏകദേശം 3.8 സെന്റീമീറ്റർ എന്ന നിലയില്‍ ചന്ദ്രന്‍ ഭൂമിയിൽ നിന്ന് പതുക്കെ അകന്നുപോകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. കേള്‍ക്കുമ്പോള്‍ അത് അത്ര വലിയ കാര്യമായി തോന്നില്ലായിരിക്കാം. പക്ഷേ, കാര്യമുണ്ട്. ഈ ചെറിയ മാറ്റം കാലക്രമേണ ഭൂമിയുടെ ഭ്രമണ വേഗതയില്‍ വലിയ സ്വാധീനം ചെലുത്തും.

ഏകദേശം 1.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം ഏതാണ്ട് 18 മണിക്കൂറില്‍ കൂടുതല്‍ മാത്രമായിരുന്നു. കാരണം അന്ന് ചന്ദ്രന്‍ ഇന്നത്തെക്കാളും ഭൂമിയോട് അടുത്തായിരുന്നു. അതിനു ശേഷം ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ക്രമേണ അകന്നു. അങ്ങനെയാണ് ഇന്ന് നാം കാണുന്ന 24 മണിക്കൂര്‍ എന്ന നിലയിലേക്ക് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യമെത്തിയത്.