AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Republic Day 2026: റിപ്പബ്ലിക് ദിന പരേഡ് 2026: ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇങ്ങനെ, അറിയേണ്ടതെല്ലാം

Republic Day Parade 2026 Ticket Booking: കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഇത്തവണ അതീവ സുരക്ഷയോടെയാകും റിപ്പബ്ലിക് ദിന ആഘോഷം സംഘടിപ്പിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരടക്കം നിരവധി ആളുകളാണ് റിപ്പബ്ലിക് ദിന പരിപാടികൾ കാണാൻ ഡൽഹിയിലേക്ക് ഒഴുകിയെത്തുന്നത്.

Neethu Vijayan
Neethu Vijayan | Published: 09 Jan 2026 | 03:55 PM
2026ലെ റിപ്പബ്ലിക് ദിന ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ രാജ്യ തലസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. ഇത്തവണത്തെ പ്രധാന റിപ്പബ്ലിക് ദിന പരിപാടികൾ ഡൽഹിയിലെ കർതവ്യ പാതയിലാണ് നടക്കുന്നത്.  റിപ്പബ്ലിക് ദിനത്തിൽ അരങ്ങേറുന്ന ഓരോ പരിപാടിയും രാജ്യത്തിൻ്റെ സൈനിക കരുത്തും പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചോതുന്നതാണ്. (Image Credits: Getty Images)

1 / 6
കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഇത്തവണ അതീവ സുരക്ഷയോടെയാകും റിപ്പബ്ലിക് ദിന ആഘോഷം സംഘടിപ്പിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരടക്കം നിരവധി ആളുകളാണ് റിപ്പബ്ലിക് ദിന പരിപാടികൾ കാണാൻ ഡൽഹിയിലേക്ക് ഒഴുകിയെത്തുന്നത്.

2 / 6
ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാ​ഗമാകാൻ നിങ്ങളും ആ​ഗ്രഹിക്കുന്നുണ്ടോ? എന്നാൽ കേട്ടോളൂ, പൊതുജനങ്ങൾക്ക് റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനുള്ള ടിക്കറ്റ് വിൽപ്പന  പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 14 വരെ മാത്രമെ ടിക്കറ്റ്  വില്പനയുണ്ടാകൂ. അമന്ത്രാൻ എന്ന വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായോ തലസ്ഥാനത്തെ ടിക്കറ്റ വില്പന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടോ നിങ്ങൾക്ക് ടിക്കറ്റ് കൈപ്പറ്റാം.

3 / 6
ആറ് സ്ഥലങ്ങളിലായാണ് ഡൽഹിയിൽ ടിക്കറ്റ് വിൽക്കുന്നതിനായി കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. സേനാ ഭവൻ, ശാസ്ത്രി ഭവൻ, ജന്തർ മന്തർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചിരിക്കുന്നത്. ജനുവരി 14 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെയും മാത്രമെ ഈ കൗണ്ടറുകൾ പ്രവർത്തിക്കൂ.

4 / 6
ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനുള്ള ടിക്കറ്റുകൾക്ക് 20 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. ജനുവരി 28-ന് നടക്കുന്ന ഫുൾ ഡ്രസ് റിഹേഴ്‌സലിലേക്കും ബീറ്റിംഗ് റിട്രീറ്റിലേക്കും പ്രവേശനത്തിന് 20 രൂപയും, 29ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനുള്ള ടിക്കറ്റുകൾക്ക് 100 രൂപയുമാണ് നിരക്ക്.

5 / 6
ഇനി നിങ്ങൾ ഓൺലൈനായിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ, ആദ്യം aamantran.mod.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിപ്പബ്ലിക് ദിന പരേഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനായി ‍ഐഡിയും മൊബൈൽ നമ്പറും നൽകുക. നിങ്ങളുടെ ടിക്കറ്റ് നമ്പറിന് അനുസരിച്ച് ഓൺലൈനായി പണമടയ്ക്കുക. സീറ്റുകൾ അനുസരിച്ച് ടിക്കറ്റിൻ്റെ നിരക്കിൽ വ്യത്യാസമുണ്ടാകും.

6 / 6