മുസ്തഫിസുര്‍ റഹ്‌മാന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിബി | Will Mustafizur Rahman return for IPL 2026, Bangladesh Board President reacts to rumours Malayalam news - Malayalam Tv9

Mustafizur Rahman: മുസ്തഫിസുര്‍ റഹ്‌മാന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിബി

Updated On: 

09 Jan 2026 | 05:38 PM

IPL 2026: മുസ്തഫിസുര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിസിസിഐ നിലപാട് തിരുത്തുമെന്ന തരത്തിലാണ് പ്രചരണം

1 / 5
മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ 2026 ല്‍ നിന്ന് ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ബിസിസിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസ്തഫിസുറിനെ ഒഴിവാക്കിയത്. ഇത് ഇരുരാജ്യങ്ങള്‍ക്കമിടയിലെ ക്രിക്കറ്റ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി (Image Credits: Facebook)

2 / 5
എന്നാല്‍ മുസ്തഫിസുര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിസിസിഐ നിലപാട് തിരുത്തുമെന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഈ പ്രചരണങ്ങള്‍ നിഷേധിച്ചു (Image Credits: Facebook)

3 / 5
മുസ്തഫിസുറിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് ബിസിസിഐയുമായി ഒരു തരത്തിലും ചര്‍ച്ച നടത്തിയിട്ടില്ലെന്ന്‌ ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം ബുൾബുൾ പറഞ്ഞു. ബോർഡിലെ ആരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ബിസിബി പ്രസിഡന്റ് പറഞ്ഞു. ഈ വാർത്തയിൽ സത്യമില്ലെന്നും അമിനുൾ ഇസ്ലാം വ്യക്തമാക്കി (Image Credits: Facebook)

4 / 5
ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം നിരോധിക്കാനും ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ട്. ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അനുകൂലമായല്ല ബിസിസിഐ പ്രചരിച്ചത് (Image Credits: Facebook)

5 / 5
അതേസമയം, പൊതുവികാരങ്ങളുടെ പേരില്‍ ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്ന് ബിസിബിയോട് മുന്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ആവശ്യപ്പെട്ടു. ഇത്തരം തീരുമാനങ്ങളുടെ അനന്തരഫലം 10 വര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് തമീം ചൂണ്ടിക്കാട്ടി. എല്ലാവരും ഒത്തുചേർന്നാൽ പല പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: Facebook)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Entry Level Cars: മാരുതി ഓൾട്ടോ മുതൽ, ടാറ്റ ടിയാ​ഗോ വരെ; തുടക്കക്കാർക്ക് പരി​ഗണിക്കാവുന്ന കാർ മോ‍ഡലുകൾ
‘പാട്ടൊന്ന് പതുക്കെ വെക്കാമോ… ഇല്ലെങ്കിൽ ആയിരം പോകും, ജയിലിലും കിടക്കാം’; കർശന നിർദ്ദേശവുമായി ദക്ഷിണ റെയിൽവേ
Kitchen Hacks: കത്തി മൂർച്ച പോയോ? പുതിയത് പോലെ മൂർച്ച കൂട്ടാൻ വഴി അടുക്കളയിൽ തന്നെയുണ്ട്!
kitchen Tips: ചൂടുമാറിയാലും ചപ്പാത്തി സോഫ്റ്റ്‌ ആയിരിക്കും! മാവ് കുഴയ്ക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കൂ
Mars Transit: നവംബർ 12 വരെ മകരം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ഇത്രയും നേട്ടങ്ങൾ! ചൊവ്വ ആയില്യം നക്ഷത്രത്തിലേക്ക്
Honey Purity Test: ശുദ്ധമായ തേൻ എങ്ങനെ കണ്ടെത്താം? അസൽ തേൻ കണ്ടുപിടിക്കാൻ ഇതറിഞ്ഞാൽ മതി
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്