AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: വിരാട് കോഹ്ലി ടെസ്റ്റിലേക്ക് തിരിച്ചെത്തുമോ? വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐപിഎല്‍ ചെയര്‍മാന്‍

Virat Kohli Test Retirement: വിരാട് കോഹ്ലിയോട് വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ ബിസിസിഐ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമല്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ വലിയ അംബാസഡറാണ് കോഹ്ലിയെന്ന് ധുമല്‍

jayadevan-am
Jayadevan AM | Published: 02 Jun 2025 17:54 PM
രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന്റെ ദുഃഖം ആരാധകര്‍ക്ക് വിട്ടുമാറിയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സീനിയര്‍ താരങ്ങളുടെ വിടവ് ഇന്ത്യന്‍ ടീം എങ്ങനെ പരിഹരിക്കുമെന്നതിലാണ് ആകാംക്ഷ (Image Credits: PTI)

1 / 5
ഇതിനിടെ വിരാട് കോഹ്ലിയോട് വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ ബിസിസിഐ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമല്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ വലിയ അംബാസഡറാണ് കോഹ്ലിയെന്ന് ധുമല്‍ പറഞ്ഞു.

2 / 5
ടെന്നീസിന് നൊവാക്ക് ജോക്കോവിച്ചും, റോജര്‍ ഫെഡററും ആരാണോ അതുപോലെയാണ് ക്രിക്കറ്റിന് കോഹ്ലിയെന്നും ധുമല്‍ വ്യക്തമാക്കി. അദ്ദേഹം വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണം.

3 / 5
അദ്ദേഹത്തിന് ഇപ്പോഴും കായികക്ഷമതയുണ്ട്. മത്സരത്തോട് ഇപ്പോഴും പ്രതിബദ്ധതയുള്ള താരമാണ് അദ്ദേഹമെന്നും ധുമല്‍ വ്യക്തമാക്കി.

4 / 5
അതേസമയം, ഐപിഎല്ലില്‍ നാളെ നടക്കുന്ന ഫൈനലില്‍ വിരാട് കോഹ്ലിയുടെ ആര്‍സിബി പഞ്ചാബ് കിങ്‌സിനെ നേരിടും. ഇരുടീമുകളും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്.

5 / 5