World Suicide Prevention Day 2024: ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ത്? തടയാന്‍ എന്തുചെയ്യാം?
Mental Health: എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10 ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നു. ആത്മഹത്യയിലൂടെയുള്ള മരണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള അവബോധം ആളുകളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനം ആചരിക്കുന്നത്. ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴികളിലും നടപടികളിലും ശ്രദ്ധ ചെലുത്തുക എന്നതാണ് ഈ ദിനം കൊണ്ട് പ്രധാനമായും അര്‍ത്ഥമാക്കുന്നത്.

മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം, സാമ്പത്തിക പ്രശ്‌നങ്ങള്‍ സഹിക്കാതെ വരുമ്പോള്‍ അങ്ങനെ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടാണ് ഒരാള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ കാരണമായി പ്രധാനമായും പറയുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളാണ്. (image Credits: Getty Images)

വിഷാദരോഗം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡേഴ്‌സ്, സ്‌കീസോഫ്രീനിയ, ആത്മഹത്യ പ്രവണതയുള്ള കുടുംബ പശ്ചാത്തലം തുടങ്ങിയവും ആത്മഹത്യയുടെ കാരണങ്ങളില്‍ വരും. (Image Credits: Getty Images)

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതാണ് ഏറ്റവും പ്രധാനമായും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗം. (Image Credits: Getty Images)

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം എന്ന് തിരിച്ചറിയുക. ശരീരത്തിന് രോഗം വന്നാല്‍ ചികിത്സിക്കുന്നത് പ്രധാനമെന്നതുപോലെ തന്നെയാണ് മനസിനു രോഗം വന്നാല്‍ ചികിത്സിക്കുന്നതെന്നും മനസിലാക്കുക. (Image Credits: Getty Images)

ആത്മഹത്യ പ്രവണത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുക, നമ്മുടെ ജീവന്റെ മൂല്യമറിഞ്ഞ്, അതിനെ ബഹുമാനിച്ച്, സ്നേഹിച്ച് ജീവിക്കാന്‍ സ്വയം പഠിക്കുകയും മറ്റുള്ളവരിലേക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്യുക. (Image Credits: Getty Images)