5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

World Tourism Day: ‘നെല്ലിയാമ്പതി മുതൽ വരിക്കാശ്ശേരി മന വരെ’; പാലക്കാടുള്ള ഈ കിടിലൻ സ്ഥലങ്ങൾ കാണാതെ പോകല്ലേ

Best Places to Visit in Palakkad: പച്ചപ്പും ഹരിതാഭയും നിറഞ്ഞ മനോഹരമായ ഒരു സ്ഥലമാണ് പാലക്കാട്. ഇവിടെ വരുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ നോക്കാം.

nandha-das
Nandha Das | Updated On: 27 Sep 2024 07:36 AM
പറമ്പിക്കുളം: പാലക്കാട് ടൗണിൽ നിന്നും 90 കിലോമീറ്റർ അകലെയായി, പറമ്പിക്കുളം അണക്കെട്ടിന് ചുറ്റും വ്യാപിച്ചു കിടക്കുന്ന ഒരു വന്യ ജീവി സംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം. പറമ്പികുളത്തേക്കുള്ള പ്രധാന പാത കടന്നു പോകുന്നത് തമിഴ്‌നാട്ടിലെ സേത്തുമടയിലൂടെയാണ്. ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല, കടുവ, പുള്ളിപ്പുലികൾ തുടങ്ങിയവ ഈ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേക്ക് എന്നറിയപ്പെടുന്ന കന്നിമാര തേക്കും നമുക്കിവിടെ കാണാൻ സാധിക്കും. പറമ്പികുളത്തെ മറ്റൊരു പ്രധാന ആകർഷണമാണ് തൂണക്കടവ് അണക്കെട്ട്.  (Image Courtesy: Kerala Tourism Official Page)

1 / 5
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ പ്രധാന ആകർഷണം തേയിലത്തോട്ടങ്ങളും മനോഹരമായ മലനിരകളുമാണ്. പാവപ്പെട്ടവരുടെ ഊട്ടി എന്ന പേരിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. ഇവിടെ ജനുവരി മുതൽ മെയ് വരെ തണുപ്പ് കുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പ് കൂടുതലുമായിരിക്കും. സീതാർക്കുണ്ട്, കാരപ്പാറ തൂക്കുപാലം, ഓറഞ്ച് ഫാം, കേശവൻ പാറ, പോത്തുണ്ടി ഡാം തുടങ്ങി നെല്ലിയാമ്പതിയിൽ കാണാൻ ഏറെയുണ്ട്. (Image Courtesy: Kerala Tourism Official Page)

2 / 5
വരിക്കാശ്ശേരി മന: ആറാം തമ്പുരാൻ, ദേവാസുരം, രാപ്പകൽ തുടങ്ങി നിരവധി ചിത്രങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണ് വരിക്കാശ്ശേരി മന. ഒറ്റപ്പാലം-ഷൊർണൂർ സംസ്ഥാന പാതയിൽ മനിശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വള്ളുവനാട്ടിലെ ആഢ്യ ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാമതായിരുന്നു വരിക്കാശ്ശേരി മനക്കാർ. 6 ഏക്കറോളം സ്ഥലത്താണ്, ഈ 300 വർഷം പഴക്കമുള്ള മന സ്ഥിതി ചെയ്യുന്നത്. (Image Courtesy: Kerala Tourism Official Page)

3 / 5
പാലക്കാട് കോട്ട: പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായാണ് പാലക്കാട് കോട്ട സ്ഥിതി ചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരാലി 1766-ൽ പണികഴിപ്പിച്ചതാണ് ഈ കോട്ട. പല വീരകഥകളും ചരിത്രങ്ങളും ഉറങ്ങുന്ന കോട്ട ഇന്ന് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. കോട്ടയ്ക്കുള്ളിലായി ഒരു ചെറിയ ഹനുമാൻ ക്ഷേത്രവുമുണ്ട്. ഇതോട് ചേർന്ന് തന്നെ കുട്ടികൾക്കായുള്ള ഒരു പാർക്കും ഉണ്ട്. (Image Courtesy: Kerala Tourism Official Page)

4 / 5
കവ: പാലക്കാട് ടൗണിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയായി, മലമ്പുഴയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സുന്ദരമായ സ്ഥലമാണ് കവ. കാടും മലകളും കടന്നുള്ള കവയിലേക്കുള്ള യാത്ര തന്നെ അതിമനോഹരമാണ്. ഇവിടുത്തെ സൂര്യാസ്തമയത്തിനു ഒരു പ്രത്യേക ഭംഗിയാണ്. മഴക്കാലമാണ് കവ സന്ദർശിക്കാൻ പറ്റിയ കാലാവസ്ഥ. മോഹൻലാലിന്റെ 'ഒടിയൻ' എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തതും ഇവിടെ വെച്ചാണ്. (Image Courtesy: Kerala Tourism Official Page)

5 / 5
Latest Stories