WTC 2023-25: ഇന്ത്യക്കാരനായി ജയ്‌സ്വാള്‍ മാത്രം; മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ
Top run-scorers in WTC 2023-25: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം സൈക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങളെ നോക്കാം. ജോ റൂട്ടാണ് ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ദക്ഷിണാഫ്രിക്കയുടെ ആരും പട്ടികയിലില്ല

ദക്ഷിണാഫ്രിക്ക ജേതാക്കളായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം സൈക്കിള്‍ (2023-25) അവസാനിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം സൈക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങളെ നോക്കാം. ഒന്നാമത് ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് (Image Credits: PTI)

40 മത്സരങ്ങളില്‍ നിന്ന് ജോ റൂട്ട് 1968 റണ്‍സ് നേടി. 262 ഹൈ സ്‌കോര്‍. 54.66 ആവറേജ്. ഏഴ് വീതം സെഞ്ചുറിയും, അര്‍ധ സെഞ്ചുറിയും. പട്ടികയിലെ ഏക ഇന്ത്യന്‍ താരം രണ്ടാമതുള്ള യശ്വസി ജയ്‌സ്വാളാണ്. 36 മത്സരങ്ങളില്‍ നിന്ന് 1798 റണ്‍സ്. 214 നോട്ടൗട്ട് ഹൈ സ്‌കോര്‍. 52.88 ആവറേജ്. നാല് സെഞ്ചുറി. 10 അര്‍ധ സെഞ്ചുറി.

പട്ടികയില്‍ ഇംഗ്ലണ്ടിന്റെ സര്‍വാധിപത്യം. മൂന്നാമതുള്ളത് ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കറ്റ്. 41 മത്സരങ്ങളില്‍ നിന്നു 1470 റണ്‍സ്. 153 ഹൈ സ്‌കോര്‍. 36.75 ആവറേജ്. രണ്ട് സെഞ്ചുറി. 8 അര്‍ധ സെഞ്ചുറി.

നാലാമതുള്ളതും ഇംഗ്ലണ്ട് താരം. 29 മത്സരങ്ങളില്‍ നിന്നു ഹാരി ബ്രൂക്ക് നേടിയത് 1463 റണ്‍സ്. 317 ഹൈ സ്‌കോര്‍. 50.44 ശരാശരി. നാല് സെഞ്ചുറി. ഏഴ് അര്‍ധ സെഞ്ചുറി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ദക്ഷിണാഫ്രിക്കയുടെ ആരും പട്ടികയിലില്ല. എന്നാല്‍ റണ്ണേഴ്‌സ് അപ്പുകളായ ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ അഞ്ചാമതുണ്ട്. 39 മത്സരങ്ങളില്‍ നിന്നു ഖവാജ നേടിയത് 1428 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 232. ശരാശരി 39.66. സെഞ്ചുറി-2, അര്‍ധ സെഞ്ചുറി-6.