ഇന്ത്യയുടെ ആവശ്യം ചെവിക്കൊള്ളാതെ ഐസിസി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദിയായി ഇംഗ്ലണ്ട് തുടരും | WTC Venue ICC Repotedly Rules Out India England To Host Next Three Final Matches Says Report Malayalam news - Malayalam Tv9

WTC Venue: ഇന്ത്യയുടെ ആവശ്യം ചെവിക്കൊള്ളാതെ ഐസിസി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദിയായി ഇംഗ്ലണ്ട് തുടരും

Published: 

14 Jun 2025 15:35 PM

ICC Rules Out India As WTC Final Venue: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യത്തിന് തിരിച്ചടി. ഇംഗ്ലണ്ടിനെ തന്നെ തുടർന്നും പരിഗണിക്കാനാണ് ഐസിസിയുടെ തീരുമാനം.

1 / 5ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ വേദിയായി ഇംഗ്ലണ്ട് മാത്രമാണ് പരിഗണിക്കാറുള്ളത്. ഇതിൽ മാറ്റം വരുത്തി മറ്റ് രാജ്യങ്ങളെയും ഫൈനൽ വേദിയായി പരിഗണിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ഐസിസി ചെവിക്കൊണ്ടില്ലെന്നാണ് റിപ്പോർട്ട്. (Image Courtesy - Social Media)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ വേദിയായി ഇംഗ്ലണ്ട് മാത്രമാണ് പരിഗണിക്കാറുള്ളത്. ഇതിൽ മാറ്റം വരുത്തി മറ്റ് രാജ്യങ്ങളെയും ഫൈനൽ വേദിയായി പരിഗണിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ഐസിസി ചെവിക്കൊണ്ടില്ലെന്നാണ് റിപ്പോർട്ട്. (Image Courtesy - Social Media)

2 / 5

2021, 2023 വർഷങ്ങളിൽ ഇന്ത്യ ഫൈനൽ കളിച്ചിരുന്നു. 2021ലെ ഇന്ത്യ - ന്യൂസീലൻഡ് ഫൈനൽ സതാംപ്ടണിലും 2023ലെ ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ ഓവലിലുമാണ് നടന്നത്. ഇക്കൊല്ലം ഇപ്പോൾ നടക്കുന്ന ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരത്തിൻ്റെ വേദി ലോർഡ്സാണ്.

3 / 5

കഴിഞ്ഞ ഡബ്ല്യുടിസി ഫൈനൽ ടീം നായകരായ രോഹിത് ശർമ്മയും പാറ്റ് കമ്മിൻസുമാണ് ഇംഗ്ലണ്ട് അല്ലാതെ മറ്റ് രാജ്യങ്ങളെയും മത്സരത്തിന് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാൽ, ഇംഗ്ലണ്ടിൽ തന്നെ വീണ്ടും മത്സരം നടത്താനാണ് ഐസിസിയുടെ താത്പര്യം.

4 / 5

അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് കൂടി ഇംഗ്ലണ്ട് തന്നെ ആതിഥ്യം വഹിക്കും. ഇന്ത്യ താത്പര്യമറിയിച്ചെങ്കിലും ഐസിസിയ്ക്ക് ഇംഗ്ലണ്ടിലാണ് താത്പര്യം. 2027, 2029, 2031 എന്നീ വർഷങ്ങളിലാണ് അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ നടക്കുക.

5 / 5

അടുത്ത മാസം സിംഗപ്പൂരിൽ വച്ച് നടക്കുന്ന ഐസിസി വാർഷിക കോൺഫറൻസിൽ വച്ച് ഇക്കാര്യം തീരുമാനിക്കപ്പെടും. എന്നാൽ, നിലവിലെ ഫൈനൽ അവസാനിക്കുന്ന മുറയ്ക്ക് 2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്