Xiaomi 15 Ultra : ഷവോമി 15 അൾട്ര ഫെബ്രുവരിയിൽ; ക്യാമറയിൽ അതിശയിപ്പിക്കുമെന്ന് റിപ്പോർട്ട്
Xiaomi 15 Ultra To Launch In February : ഷവോമി 15 അൾട്ര ഫോൺ 2025 ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിൽ ആദ്യം പുറത്തിറങ്ങുന്ന ഫോണിൽ അതിശയിപ്പിക്കുന്ന ക്യാമറയാവും ഉണ്ടാവുക.

ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ ഷവോമി 15 അൾട്ര ഫോൺ ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിലാവും ആദ്യം ഫോൺ അവതരിപ്പിക്കുക. അതിശയിപ്പിക്കുന്ന ക്യാമറയാവും ഫോണിലുണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. (Image Courtesy - Social Media)

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0 ആണ് ഫോണിലുണ്ടാവുക. ഷവോമി 15, ഷവോമി 15 പ്രോ ഫോണുകളിൽ ഇതാണ് ഉള്ളത്. ഇത് തന്നെ ഷവോമി 15 അൾട്രയിലും തുടരും. (Image Courtesy - Social Media)

ഷവോമി 15 പരമ്പരയിലെ മൂന്നാമത്തെ ഫോണാണ് ഷവോമി 15 അൾട്ര. ഒക്ടോബറിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയത്. ഷവോമി 15 അൾട്രയുടെ മറ്റ് സവിശേഷതകളൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിശയിപ്പിക്കുന്ന ക്യാമറയാവും ഫോണിലുണ്ടാവുക എന്നതാണ് സൂചനകൾ. (Image Courtesy - Social Media)

നാല് ക്യാമറയാണ് ഫോണിലുണ്ടാവുക. ഒരിഞ്ച് 50 മെഗാപിക്സൽ ആണ് പ്രധാന ക്യാമറ. ഇതിനൊപ്പം 50 മെഗാപിക്സൽ അൾട്ര വൈഡ് ക്യാമറയും 3* ഒപ്റ്റിക്കൽ സൂം സഹിതം 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 200 എംപിയുടെ മറ്റൊരു ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാവും. (Image Courtesy - Social Media)

വയർലസ് ചാർജിങ് ഫോണിലുണ്ടാവും. സ്നാപ്ഡ്രാഗൺ എലീറ്റ് എസ്ഒസി പ്രോസസറും ഐപി69 റേറ്റിംഗും ഉൾപ്പെടെ പ്രീമിയം ഫീച്ചറുകളൊക്കെയുണ്ട്. ടൂകെ ക്വാഡ് കർവ്ഡ് ആവും ഡിസ്പ്ലേ. ചൈനയിൽ ഫെബ്രുവരി അവസാനമെത്തുന്ന ഫോൺ ഇന്ത്യയിൽ എപ്പോഴെത്തുമെന്ന് വ്യക്തമല്ല. (Image Courtesy - Social Media)