Xiaomi Civi 5 Pro: ടെലിഫോട്ടോ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി; ഷവോമി സിവി 5 പ്രോ കലക്കും
Xiaomi Civi 5 Pro To Be Launched Soon: ഷവോമി സിവി 5 പ്രോയിൽ ടെലിഫോട്ടോ ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയും ഉണ്ടാവുമെന്ന് റിപ്പോർട്ട്. ഏറെ വൈകാതെ തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചനകൾ.

ഷവോമി സിവി 5 പ്രോ പുറത്തിറങ്ങാനൊരുങ്ങുകയാണ്. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തകർപ്പൻ ഫീച്ചറുകളാണ് ഷവോമി സിവി 5 പ്രോയിലുണ്ടാവുക എന്നതാണ് റിപ്പോർട്ടുകൾ. 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ ഷവോമി സിവി 5 പ്രോ മോഡലിൽ ഉണ്ടാവുമെന്നും സൂചനകളുണ്ട്. (Image Courtesy - Social Media)

കഴിഞ്ഞ വർഷം ചൈനയിൽ പുറത്തിറക്കിയ ഷവോമി സിവി 14 പ്രോയുടെ പിൻതലമുറയായാണ് ഷവോമി സിവി 15 പ്രോ എത്തുക. സ്നാപ്ഡ്രാഗൺ 8എസ് എലീറ്റ് ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക. ഏഴ് മില്ലിമീറ്ററാവും ഫോണിൻ്റെ കനം എന്നും റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലാണ് ഫോണിനെ സംബന്ധിച്ച് വിവരങ്ങൾ പ്രചരിക്കുന്നത്. (Image Courtesy - Social Media)

3x ഒപ്ടിക്കൽ സൂം സഹിതം 50 മെഗാപിക്സൽ പെരിസ്കോപ് ടെലിഫോട്ടോ ലെൻസ് അടക്കമാവും ഷവോമി സിവി 5 പ്രോയുടെ റിയർ ക്യാമറ മോഡ്യൂൾ. സ്നാപ്ഡ്രാഗൺ 8എസ് എലീറ്റ് ചിപ്സെറ്റ് ആദ്യമായി ഉപയോഗിക്കുന്ന ഫോണാവും ഇത്. ഈ ചിപ്സെറ്റിൻ്റെ പ്രകടനമറിയാനുള്ള അവസരം കൂടിയാവും ഷവോമി സിവി 5 പ്രോ. (Image Courtesy - Social Media)

1.5കെ റെസല്യൂഷനിൽ ക്വാഡ് കർവ്ഡ് സ്ക്രീനാവും ഫോണിലുണ്ടാവുക. ഇരട്ട ഫ്രണ്ട് ക്യാമറ ഫോണിലുണ്ടാവുമെന്നും സൂചനകളുണ്ട്. ലെയ്ക ടൂൺ ചെയ്ത റിയർ ക്യാമറ ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷതയാവും. ഫൈബർഗ്ലാസ് കോട്ടിംഗോടെയാവും ഫോൺ പുറത്തിറങ്ങുകയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. (Image Courtesy - Social Media)

ഷവോമി സിവി 4 പ്രോ 2024 മാർച്ചിലാണ് പുറത്തിറങ്ങിയത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 34,600 രൂപയായിരുന്നു ഈ മോഡലിൻ്റെ വില. 6.55 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ ആയിരുന്നു ഷവോമി സിവി 4 പ്രോയിൽ ഉണ്ടായിരുന്നത്. 4700 എംഎഎച്ച് ബാറ്ററിയും 67 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിൻ്റെ പ്രത്യേകതകളായിരുന്നു. (Image Courtesy - Social Media)