Akhil NRD: വിവാഹത്തിന് പിന്നാലെ പുത്തൻ സന്തോഷം പങ്കുവച്ച് അഖിൽ; എല്ലാം വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യമെന്ന് കമന്റ്
Youtuber Akhil NRD:കഴിഞ്ഞ വർഷം അവസാനത്തോടെയാണ് അഖിലിന്റെ വിവാഹം കഴിഞ്ഞത്. അഖിലിന്റെ ഭാര്യ മേഘയും അഖിലിനൊപ്പം വീഡിയോസിൽ എത്താറുണ്ട്.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് അഖിൽ എൻ ആർ ഡി.ഇൻസ്റ്റാഗ്രാം റീൽസിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ആരാധകരെ വാരികൂട്ടിയ താരമാണ് അഖിൽ. കോമഡിയാണ് അഖിലിന്റെ മെയിൻ ഐറ്റം. അതുകൊണ്ട് തന്നെ താരത്തിന്റെ വീഡിയോ എല്ലാം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. (image credits:instagram)

യൂട്യൂബിൽ അഞ്ചു മില്യണിന്റെ അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട് അഖിലിന്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം.മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആലപ്പുഴ, നൂറനാട് സ്വദേശി അഖിൽ ഇത് ഉപേക്ഷിച്ചാണ് കണ്ടന്റ് ക്രിയേഷനിലേക്ക് തിരിഞ്ഞത്. (image credits:instagram)

ടിക് ടോക്ക് കാലത്തിൽ ഒറ്റയ്ക്ക് വഴിവെട്ടിവന്നതായിരുന്നു അഖിൽ എന്നാൽ പിന്നീട് കുടുംബവും സുഹൃത്തുക്കളും അഖിലിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതിനിടെയ്ക്കാണ് അഖിലിന്റെ വിവാഹം നടക്കുന്നത്. മേഘയാണ് ഭാര്യ .(image credits:instagram)

ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെയാണ് പുതിയ സന്തോഷം പങ്കുവച്ചത്. സിനിമയിലേക്ക് ചുവട് വയ്ക്കുന്നുവെന്നാണ് അഖിൽ പറയുന്നത്. അഖിൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഭാര്യ മേഘ്ക്ക് ഒപ്പമാണ് അഖിൽ സിനിമയുടെ പൂജക്ക് എത്തിയതും. ഇതോടെ അഖിലിനെ ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തരിപ്പിലാണ് ആരാധകർ.(image credits:instagram)

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് അഖിലിന്റെ വിവാഹം കഴിഞ്ഞത്. അഖിലിന്റെ ഭാര്യ മേഘയും അഖിലിനൊപ്പം വീഡിയോസിൽ എത്താറുണ്ട്. രണ്ട് മൂന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു വിവാഹം.(image credits:instagram)