Guruvayur Special Darshan: ഇനി കണ്ണനെ കാണാനും ആധാർ വേണം; ഗുരുവായൂരിൽ പ്രത്യേക ദർശനത്തിന് ആധാർ കാർഡ് നിർബന്ധം
Guruvayur Special Darshan Token: ഗുരുവായൂരിൽ ദർശനം നടത്തുന്നതിനായി ഗോപുരം മാനേജരിൽ നിന്ന് ടോക്കൺ വാങ്ങിയ ശേഷം ചിലർ അത് മറിച്ചു നൽകിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ദർശനത്തിന് ആധാർ കാർഡ് നിർബന്ധമാക്കിയത് എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിന് ടോക്കൺ ലഭിക്കാൻ ഇനി മുതൽ ആധാർ കാർഡ് നിർബന്ധം. ക്ഷേത്രം ഗോപുരം മാനേജരെ ആധാർ കാർഡ് കാണിച്ച ശേഷം മാത്രമേ ടോക്കൺ ലഭിക്കുകയുള്ളൂ. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ മറ്റും സംഘമായി ദർശനത്തിന് എത്തുന്നവർക്ക് ടോക്കൺ ലഭിക്കാൻ ഒരാളുടെ ആധാർ കാർഡ് നൽകിയാൽ മതി.
ആധാർ കാർഡിന്റെ അസ്സൽ (ഒറിജിനൽ) തന്നെ ഹാജരാക്കണം. ദർശനത്തിന് ഗോപുരത്തിൽ പേര് കൊടുത്ത വ്യക്തിയുടെ ആധാർ കാർഡ് വേണം ഹാജരാക്കാൻ. ദേവസ്വം ജീവനക്കാരുടെ ശുപാർശയിൽ ദർശനത്തിന് എത്തുന്നവരും ആധാർ കാർഡ് കാണിക്കേണ്ടതാണ്. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പാക്കി തുടങ്ങിയത്.
ALSO READ: മൂന്ന് രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാവാൻ പോകുന്ന സമയം
ഗുരുവായൂരിൽ ദർശനം നടത്തുന്നതിനായി ഗോപുരം മാനേജരിൽ നിന്ന് ടോക്കൺ വാങ്ങിയ ശേഷം ചിലർ അത് മറിച്ചു നൽകിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ദർശനത്തിന് ആധാർ കാർഡ് നിർബന്ധമാക്കിയത് എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.