Today’s Horoscope: ജോലിഭാരം കൂടും, തടസ്സങ്ങൾ നേരിടും; ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope Malayalam Today 7th June: ഇന്നത്തെ ദിവസം പന്ത്രണ്ട് രാശിക്കാർക്കും എങ്ങനെ എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

ഇന്ന് ജൂൺ 7, ശനിയാഴ്ച. ഓരോരുത്തരുടെയും അതാത് ദിവസഫലം രാശി അനുസരിച്ച് മാറുന്നു. ഇന്ന് ചില രാശിക്കാർക്ക് അനുകൂല ദിവസമാണെങ്കിൽ മറ്റു ചിലർക്ക് പ്രതികൂലമായിരിക്കാം. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികമായും ആരോഗ്യപരമായുമെല്ലാം നല്ല സമയമാണ്. എന്നാൽ, മറ്റ് രാശിക്കാർ ആരോഗ്യപരമായും സാമ്പത്തികപരമായും പ്രശ്നങ്ങൾ നേരിടാം. അതിനാൽ, ഇന്നത്തെ ദിവസം പന്ത്രണ്ട് രാശിക്കാർക്കും എങ്ങനെ എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. കർമ രംഗത്ത് കൂടുതൽ ശോഭിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. പുണ്യ കർമ്മങ്ങൾക്കായി പണം ചെലവഴിക്കും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർ ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. ജോലിഭാരം കൂടും. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും നടക്കണമെന്നില്ല.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് ശരീര സുഖക്കുറവ് ഉണ്ടായേക്കാം. പ്രതികൂലമായ അനുഭവങ്ങൾ വന്നുചേരാം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. പല കാര്യങ്ങളും അലോസരമായി തോന്നാം. തടസ്സങ്ങൾ നേരിട്ടേക്കാം.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് മനഃപ്രയാസം ഉണ്ടായേക്കും. തർക്കങ്ങളിൽ ഭാഗമാകാതിരിക്കുക. ശരീരക്ഷതം ഏൽക്കാം. പല കാര്യങ്ങളിലും പരാചയപെടാം. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. ശത്രുശല്യം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാചയപെടാം. അനാവശ്യചിന്തകൾ ഉണ്ടാകും. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. വരുമാനം കുറയാം. ആരോഗ്യ നില മോശമാകാം.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് അധിക ചെലവ് വന്നുചേരാം. അലസത ഒഴിവാക്കാം. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. ശ്രമങ്ങൾ ഫലം കാണാതെ വരാം. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. മനസമാധാനം കുറയാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് ബിസിനസിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. അംഗീകാരം, നേട്ടം എന്നിവ കാണുന്നു. സാമ്പത്തിക നില മെച്ചപ്പെടും.
സന്തോഷവും സമാധാനവും നിലനിൽക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധ്യത. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ ഉദ്യോഗം ലഭിക്കാം. സാമ്പത്തിക നില മെച്ചമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് അവിചാരിത നേട്ടങ്ങൾ ഉണ്ടാകും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. പുണ്യ സ്ഥലം സന്ദർശിക്കും. ആരോഗ്യം തൃപ്തികരം.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾക്ക് കാലം അത്ര അനുകൂലമല്ല. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. മേലുദ്യോഗസ്ഥരുമായി വാഗ്‌വാദങ്ങളിൽ ഏർപ്പെടാം.
ആരോഗ്യകര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർ ഇന്ന് ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധു സഹായം ലഭിക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. അനുകൂല സ്ഥലം മാറ്റം ലഭിക്കാം.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് പങ്കാളിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. ചില ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെടാം. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കളുമായി ഒത്തു ചേരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)