Today’s Horoscope: ഈ നാളുകാർക്ക് ഐശ്വര്യവും സമൃദ്ധിയും ഉറപ്പ്; അറിയാം അക്ഷയ തൃതീയ ദിനത്തിലെ നക്ഷത്രഫലം
Akshaya Tritiya Special Horoscope: നിങ്ങളുടെ വീട്ടില്ലേക്ക് ഏതൊരു സാധനങ്ങളും സന്തോഷത്തോടെ വാങ്ങാൻ ഇന്നത്തെക്കാൾ നല്ലൊരു ദിവസം വേറെയില്ല. കൂടുതൽ ആളുകളും സ്വർണ്ണം വാങ്ങാനാണ് ഈ ദിവസം മാറ്റിവയ്ക്കുന്നത്. അത്തരത്തിൽ അക്ഷയ തൃതീയ ദിനത്തിൽ നിങ്ങളുടെ നക്ഷത്രഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.

Horoscope
ഇന്ന് ഏപ്രിൽ 30 ബുധനാഴ്ച്ച. മറ്റെല്ലാ ദിവസങ്ങളെയും അപേക്ഷിച്ച് ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്ന അക്ഷയ തൃതീയ ഇന്നാണ്. നിങ്ങളുടെ വീട്ടില്ലേക്ക് ഏതൊരു സാധനങ്ങളും സന്തോഷത്തോടെ വാങ്ങാൻ ഇന്നത്തെക്കാൾ നല്ലൊരു ദിവസം വേറെയില്ല. കൂടുതൽ ആളുകളും സ്വർണ്ണം വാങ്ങാനാണ് ഈ ദിവസം മാറ്റിവയ്ക്കുന്നത്. അത്തരത്തിൽ അക്ഷയ തൃതീയ ദിനത്തിൽ നിങ്ങളുടെ നക്ഷത്രഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.
മേടം
ഇന്ന് മേടം രാശിക്കാർക്ക് അത്ര അനുകൂലമായ ദിവസമായിരിക്കില്ല. നിങ്ങളുടെ ഇന്നത്തെ ജീവിതത്തിൽ കാര്യതടസ്സവും മനഃപ്രയാസവും കാണുന്നു. കൂടാതെ അലച്ചിലും ആനാവശ്യമായ ചെലവും വർദ്ധിക്കും.
ഇടവം
ഇടവം രാശിക്കാർ ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം ഗുണദോഷസമ്മിശ്രമാണ് ഫലം. ചില ആഗ്യഹങ്ങളൊക്കെ നടക്കും. ശരീരസുഖം, സന്തോഷം ഇവ കാണുന്നു.
മിഥുനം
ഇന്ന് നിങ്ങൾ ശത്രുക്കളുടെ ഭാഗത്ത് നിന്ന് മോശമായ സാഹചര്യം നേരിടേണ്ടി വന്നേക്കാം. അലച്ചിലും അധിക ചെലവും കാണുന്നു. ചില കാര്യങ്ങൾക്ക് തടസ്സങ്ങൾ വന്നു ചേരാം.
കർക്കടകം
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം തുടങ്ങിയവ കാണുന്നു. ആരോഗ്യം തൃപ്തികരമായി മുന്നോട്ട് പോകും. തടസ്സങ്ങളെല്ലാം മാറികിട്ടും.
ചിങ്ങം
ജോലി അന്വേഷിച്ച് നടക്കുന്നവർക്ക് അനുകൂലമായ വാർത്ത കേൾക്കാം. സമൂഹത്തിൽ നിങ്ങൾ അംഗീകരിക്കപ്പെടും. കൂടാതെ സാമ്പത്തികമായി പുരോഗതിയുണ്ടാകും.
കന്നി
ചിലകാര്യങ്ങളിൽ മനഃപ്രയാസം തോന്നിയേക്കാം. കുടുംബത്തിൽ ചില കലഹങ്ങൾ ഉണ്ടായേക്കാം. അധികചെലവും നഷ്ടവും സംഭവിക്കാനിടയുണ്ട്. ശത്രുക്കളുടെ എണ്ണം വർദ്ധിക്കുന്നതായി കാണുന്നു.
തുലാം
കാര്യതടസ്സം, അലച്ചിൽ, ചെലവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ന് എവിടെയും നിക്ഷേപങ്ങൾ നടത്താതിരിക്കുക. യാത്രകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
വൃശ്ചികം
വിദ്യാർത്ഥികൾക്ക് വിജയം ഉണ്ടാവും. ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, നല്ല ആരോഗ്യം എന്നിവ കാണുന്നു. ജോലിസ്ഥലത്ത് അനുകൂലമായ വാർത്തകൾ കേൾക്കാനാവും.
ധനു
ഇന്ന് നിങ്ങൾക്ക് വിജയം കൂടെയുണ്ടാകും. അലസതയില്ലാതെ ജോലികൾ ചെയ്യാൻ സാധിക്കും. നീണ്ട നാളത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും. മുതിർന്നവരിൽ നിന്ന് നല്ല സന്ദേശങ്ങൾ ലഭിക്കാം.
മകരം
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, മനക്ലേശം എന്നിവ കാണുന്നു. ദൂരയാത്രകളിൽ തടസ്സം നേരിട്ടേക്കാം. മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ വന്നു ചേരാം.
കുംഭം
കാര്യപരാജയം, കുടുംബത്തിൽ കലഹം, അലച്ചിൽ, അധിക ചെലവ്, മനസ്സിന് സ്വസ്ഥതക്കുറവ്, എന്നിവ കാണുന്നു. വേണ്ടപ്പെട്ടവരുമായുള്ള തർക്കം അവരെ നിങ്ങളിൽ നിന്ന് അകറ്റിയേക്കാം.
മീനം
സന്തോഷവും ഐശ്വര്യവും വന്നുചേരും. ആഭരണപ്രിയർക്ക് സ്വർണം വാങ്ങാൻ അനുകൂലമായി ദിവസമാണ്. ആഗ്രഹങ്ങളെല്ലാം സാധിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)