Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Hindu Purana about past life: ഗീതയിലും കർമ്മഫലത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗീതയുടെ നാലാം അധ്യായത്തിലെ പതിനേഴാം ശ്ലോകത്തിൽ കർമ്മപ്രക്രിയ വളരെ സങ്കീർണ്ണം ആണെന്നാണ് പരാമർശിക്കുന്നത്..

Hindu Purana
ജീവിതത്തിൽ ദിവസവും നാം പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പല കാരണങ്ങൾ ആയിരിക്കാം അതിന്. ഒരുപക്ഷേ ജന്മനാ ഉണ്ടാകുന്ന അസുഖങ്ങൾ ആവർത്തിച്ച് ജീവിതത്തിൽ ഉണ്ടാകുന്ന പരാജയങ്ങൾ ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ വിശദീകരിക്കാൻ സാധിക്കാത്ത മറ്റു പലതും ഓരോ മനുഷ്യനെയും വേട്ടയാടുന്നു. അങ്ങനെയിരിക്കെ പലരും പറയുന്ന കാര്യമാണ് കഴിഞ്ഞുപോയ അതായത് നമ്മുടെ മുൻജന്മത്തിലെ കർമ്മത്തിന്റെ ഫലമാണ് നമ്മൾ ഈ ജന്മദിനം അനുഭവിക്കുന്നത് എന്നത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു കാര്യമുണ്ടോ. അതോ വെറും ഒരു വിശ്വാസം മാത്രമാണോ ഇത്.
പുരാണങ്ങളിൽ പറയുന്നത് എന്താണെന്ന് നോക്കാം. ഭഗവദ്ഗീതയുടെ രണ്ടാം അധ്യായത്തിലെ 22-ാം ശ്ലോകത്തിൽ, ആത്മാവ് പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്നുവെന്ന് പറയുന്നു. ഒരു വ്യക്തി പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നതുപോലെ. ഗീതയിലെ ഈ വാക്യം പുനർജന്മത്തിന്റെ ആശയം വ്യക്തമായി നൽകുന്നു, കാരണം ആത്മാവ് ഒരു ജീവിതത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നാണ് ഗീതയിൽ പറയുന്നത്.ഗീതയിലും കർമ്മഫലത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗീതയുടെ നാലാം അധ്യായത്തിലെ പതിനേഴാം ശ്ലോകത്തിൽ കർമ്മപ്രക്രിയ വളരെ സങ്കീർണ്ണം ആണെന്നാണ് പരാമർശിക്കുന്നത്. അതായത് നമ്മുടെ ഏതെല്ലാം പ്രവർത്തികളാണ് നമുക്ക് ഉടനടി ഫലം നൽകുന്നത് ഏതെല്ലാം പ്രവർത്തികളിൽ ആണ് വരുന്ന ജന്മങ്ങളിൽ നമുക്ക് ഫലം ലഭിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് മനസ്സിലാക്കാൻ പ്രയാസമാണ്.
വേദങ്ങൾ അനുസരിച്ച് മുൻകാലജന്മങ്ങളിലെ കർമ്മങ്ങൾ ജീവിതത്തിൽ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും. നമ്മുടെ ജനനം, ശാരീരിക ഘടന, കുടുംബം, ജീവിതത്തിലെ ചില സാഹചര്യങ്ങൾ എന്നിവ മുൻജന്മ കർമ്മത്തിന്റെ ഫലമാണെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഒരു വ്യക്തിക്ക് മരണാനന്തരം സംഭവിക്കുന്നതുപോലെ തന്നെ അവന്റെ വിധിയും മാറുമെന്ന് ബൃഹദാരണ്യക ഉപനിഷത്ത് പറയുന്നു. ഈ ഉപനിഷത്ത് കർമ്മത്തെയും പുനർജന്മത്തെയും പരസ്പരം നേരിട്ട് ബന്ധിപ്പിക്കുന്നു. ആത്മീയ ഗവേഷകരുടെ അഭിപ്രായത്തിൽ, കർമ്മ സിദ്ധാന്തത്തെക്കുറിച്ചുള്ള ഏറ്റവും പഴയ രേഖകളിൽ ഒന്നാണിത്.
അപ്പോൾ ഈ കഷ്ടപ്പാട് ശിക്ഷയാണോ?
അതായത് മുൻജന്മത്തിലെ നമ്മുടെ കർമ്മങ്ങളുടെ ഫലം കഷ്ടതകളായി മാത്രമല്ല നമുക്ക് ഈ ജന്മത്തിൽ ലഭിക്കുന്നത്. ഗീതയുടെ ആറാം അധ്യായത്തിലെ അഞ്ചാം വാക്യത്തിൽ പറയുന്നതുപോലെ മനുഷ്യൻ സ്വയം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നമുക്ക് വീണ്ടും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത്. അതായത് സ്വയം മെച്ചപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം പൂർണമായും ആ വ്യക്തിയിലാണ്. അതായത് കഷ്ടപ്പാട് പലപ്പോഴും സ്വയം ശുദ്ധീകരണത്തിനും ബോധത്തിന്റെ വളർച്ചയ്ക്കുമുള്ള ഒരു മാർഗമായി വർത്തിക്കുന്നു.
നല്ല പ്രവർത്തി ചെയ്തിട്ടും കഷ്ടപ്പാടുകൾ എന്തുകൊണ്ട്?
നല്ല ആളുകൾ കൂടുതൽ കഷ്ടതകൾ അനുഭവിക്കേണ്ടിവരും എന്നൊന്നും ഒരു പുരാണങ്ങളിലും പരാമർശിച്ചിട്ടില്ല. എന്നാൽ പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ആത്മാക്കൾക്ക് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടതായി വരുമെന്ന് ആത്മീയ വ്യാഖ്യാനങ്ങളിൽ പരാമർശിക്കുന്നു. ഇവ ഗീതയിലെ കർമ്മ യോഗത്തെയും ആത്മനിയന്ത്രണത്തെയും കുറിച്ചുള്ള ആശയത്തെയാണ് ബന്ധിപ്പിക്കുന്നത്.മുൻ ജന്മങ്ങളിലെ പാപങ്ങൾ ഈ ജന്മത്തിൽ കഷ്ടപ്പാടുകൾക്ക് കാരണമാകുമെന്ന് വേദങ്ങൾ പറയുന്നു. എന്നിരുന്നാലും, ഈ ജന്മത്തിലെ സൽകർമ്മങ്ങൾ കഷ്ടപ്പാടുകൾ കുറയ്ക്കുമെന്ന് വേദങ്ങൾ പറയുന്നു. എന്നിരുന്നാലും, വേദങ്ങൾ അനുസരിച്ച്, ഇത് ഒരു ശിക്ഷയായി കണക്കാക്കപ്പെടുന്നില്ല, മറിച്ച് സ്വന്തം വികാസത്തിന്റെ ഒരു ഘട്ടമായി കണക്കാക്കപ്പെടുന്നു.