Ashadha Maas Lucky Zodiac signs: ഇവരുടെ നല്ല ദിവസങ്ങൾ ആരംഭിക്കുന്നു! ആഷാഢമാസത്തിൽ സൗഭാഗ്യങ്ങൾ

Ashadha Maas Lucky Zodiac signs: ആഷാഢമാസത്തിലെ ഈ മാറ്റങ്ങൾ പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സന്തോഷത്തിനും സൗഭാഗ്യത്തിനും കാരണമാകും.ഇത് ചില രാശിക്കാർക്ക് സമ്പത്ത്, തൊഴിൽ, ഭാഗ്യം എന്നിവയിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഈ ആഷാഢ മാസത്തിൽ ഏതൊക്കെ രാശിക്കാർക്കാണ്.........

Ashadha Maas Lucky Zodiac signs: ഇവരുടെ നല്ല ദിവസങ്ങൾ ആരംഭിക്കുന്നു! ആഷാഢമാസത്തിൽ സൗഭാഗ്യങ്ങൾ

Aashaadh Maas

Published: 

30 Jun 2026 | 10:05 PM

ഇന്ന് ആഷാഢമാസം ആരംഭിച്ചു. ജ്യോതിഷപ്രകാരം വ്യാഴം ശനി തുടങ്ങിയ നിരവധി ഗ്രഹങ്ങളുടെ സംയോജനവും സംക്രമണവും എല്ലാം ഈ മാസത്തിൽ നടക്കുന്നു. ആഷാഢമാസത്തിലെ ഈ മാറ്റങ്ങൾ പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സന്തോഷത്തിനും സൗഭാഗ്യത്തിനും കാരണമാകും.ഇത് ചില രാശിക്കാർക്ക് സമ്പത്ത്, തൊഴിൽ, ഭാഗ്യം എന്നിവയിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഈ ആഷാഢ മാസത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ജാക്ക്പോട്ട് അടിക്കാൻ വളരെ വലിയ സാധ്യതയുണ്ട് ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഈ മാസം വളരെയധികം ഫലപ്രദമായിരിക്കും. ആത്മവിശ്വാസവും ധൈര്യവും ഈ കാലയളവിൽ വർദ്ധിക്കും. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ഈ കാലയളവിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഒരു പ്രധാന ബിസിനസ്സ് കരാർ അന്തിമമായേക്കാം. സാമ്പത്തിക നേട്ടത്തിനുള്ള പുതിയ വഴികൾ തുറക്കപ്പെടും. മുമ്പ് തടഞ്ഞുവച്ചിരുന്ന ഫണ്ടുകൾ തിരിച്ചുപിടിക്കാൻ സാധിക്കും മുടങ്ങിക്കിടന്ന ജോലികളും എല്ലാം പൂർത്തിയാക്കും.

ALSO READ:മേടം ഉൾപ്പെടെ രാശിക്കാർ ജൂലായിൽ ജാഗ്രത പാലിക്കുക! വ്യാഴം സംക്രമിക്കുന്നു

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായി നല്ല നേട്ടങ്ങൾ കാണുന്നു. സാമ്പത്തികമായി സ്ഥിരത വർദ്ധിക്കും സമ്പാദ്യം വർധിക്കാനും പുതിയ സാമ്പത്തിക വഴികൾ തുറന്നു വരാനും സാധ്യത.നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മറ്റുള്ളവരെ ആകർഷിക്കും, ഇത് ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് നേടിത്തരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാമനുകൂലമായി വരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഈ മാസത്തിൽ സന്തോഷവും സമാധാനവും വർദ്ധിക്കും. ജോലിയിൽ മാറ്റത്തിനു വേണ്ടിയും പുതിയ ജോലിക്ക് വേണ്ടി അന്വേഷിക്കുന്നവർക്കും ഈ കാലയളവ് വളരെ ശുഭകരമായിരിക്കും.സർക്കാർ മേഖലയിലുള്ളവർക്ക് കാര്യമായ നേട്ടങ്ങൾ കാണാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. നിങ്ങളുടെ നേതൃത്വ ഗുണങ്ങൾ തിളങ്ങും.

തുലാം

തുലാം രാശിക്കാർക്ക് ഈ കലയളവിൽ ഭാഗ്യത്തിന്റെ മികച്ച പിന്തുണ ഉണ്ടായിരിക്കും. ജീവിതത്തിൽ ഇത്രയും കാലം മുടങ്ങിക്കിടന്ന പല ജോലികളും നിങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കും. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും നിങ്ങൾക്കൊപ്പം ആയിരിക്കും. സാമ്പത്തികമായി നിങ്ങൾ സ്ഥിരത കൈവരിക്കും പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും സാമ്പത്തികമായി പുതിയ നേട്ടങ്ങൾക്കും വലിയ നിക്ഷേപങ്ങൾക്കും ഈ സമയം അനുയോജ്യമാണ്. വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് വിദേശ കമ്പനികളുമായി സഹകരിച്ച് എന്തെങ്കിലും ജോലി ചെയ്യുന്നവർക്കും ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.

ധനു

ധനു രാശിക്കാർക്ക് ഈ കാലയളവിൽ സന്തോഷവും സമാധാനവും ജീവിതത്തിലേക്ക് കടന്നു വരും. ഇത്രനാൾ നേരിട്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. പുതിയ സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഈ സമയം വളരെ മികച്ചതാണ്. ദാമ്പത്യ ജീവിതവും വളരെ മികച്ച ആയിരിക്കും. നിങ്ങളുടെ ഇണയുമായുള്ള പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ENGLISH SUMMARY

Today is the beginning of the month of Ashadha. According to astrology, the conjunction and transit of many planets like Jupiter, Saturn, etc. takes place in this month. These changes in the month of Ashadha will lead to big changes, happiness and good fortune in the lives of many zodiac signs.

Follow Us
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു