AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bhadra Rajyog 2026: ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം; മെയ് 29 ലെ ബുധന്റെ സംക്രമണം ഭദ്ര രാജയോഗം സൃഷ്ടിക്കുന്നു

Bhadra Rajyog 2026 Lucky Zodiac Signs:മെയ് 29 ന് സ്വന്തം രാശിയായ മിഥുനത്തിലേക്ക് സംക്രമിക്കും. ജ്യോതിഷപ്രകാരം ബുധൻ സ്വന്തം രാശിയായ മിഥുനം കന്നി, അല്ലെങ്കിൽ അതിന്റെ ഉയർന്ന രാശിയിൽ ആയിരിക്കുകയും, ഒരു കേന്ദ്ര ഭാവത്തിൽ (ഒന്നാം, നാലാം, ഏഴാം, അല്ലെങ്കിൽ പത്താം ഭാവം) സ്ഥിതിചെയ്യുകയും ചെയ്യുമ്പോൾ ഭദ്ര രാജയോഗം രൂപം കൊള്ളുന്നു.........

Bhadra Rajyog 2026: ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം; മെയ് 29 ലെ ബുധന്റെ സംക്രമണം ഭദ്ര രാജയോഗം സൃഷ്ടിക്കുന്നു
Bhadra RajayogaImage Credit source: Tv9 Network
Ashli C
Ashli C | Published: 27 May 2026 | 08:18 PM

ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. അത്തരത്തിൽ പഞ്ചാംഗം അനുസരിച്ച് ബുദ്ധി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഗ്രഹമായ ബുധൻ മെയ് 29 ന് സ്വന്തം രാശിയായ മിഥുനത്തിലേക്ക് സംക്രമിക്കും. ജ്യോതിഷപ്രകാരം ബുധൻ സ്വന്തം രാശിയായ മിഥുനം കന്നി, അല്ലെങ്കിൽ അതിന്റെ ഉയർന്ന രാശിയിൽ ആയിരിക്കുകയും, ഒരു കേന്ദ്ര ഭാവത്തിൽ (ഒന്നാം, നാലാം, ഏഴാം, അല്ലെങ്കിൽ പത്താം ഭാവം) സ്ഥിതിചെയ്യുകയും ചെയ്യുമ്പോൾ ഭദ്ര രാജയോഗം രൂപം കൊള്ളുന്നു. പഞ്ച മഹാപുരുഷ യോഗങ്ങളിൽ ഏറ്റവും ശുഭകരവും ശക്തവുമായ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ബുധന്റെ ഈ രാശിമാറ്റവും ഭദ്ര രാജയോഗത്തിന്റെ രൂപീകരണവും ചില രാശിക്കാർക്ക് വലിയ സൗഭാഗ്യവും നേട്ടങ്ങളും കൊണ്ടുവരും. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.

മിഥുനം

ബുധൻ മിഥുനം രാശിയുടെ ഒന്നാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. അതിനാൽ ഭദ്ര രാജയോഗം നിങ്ങളുടെ രാശിയിൽ നേരിട്ട് സ്വാധീനം ചെലുത്തും. ജോലി ചെയ്യുന്നവർക്ക് പ്രശംസ ലഭിക്കും കഠിനാധ്വാനം ഫലം കാണും. ശമ്പള വർദ്ധനവിന് സാധ്യത. സ്ഥാന കയറ്റത്തിനും സാധ്യത. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവും വർദ്ധിക്കും.

കന്നി

കന്നി രാശിയുടെ അധിപനായ ഗ്രഹമാണ് ബുധൻ. ഇത് നിങ്ങൾക്ക് സന്തോഷവും സൗഭാഗ്യവും ബിസിനസിലും കരിയറിലും പുരോഗതി എന്നിവ കൊണ്ടുവരും.പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഒരു ഓഫർ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. മാധ്യമം എഴുത്ത് മാർക്കറ്റിംഗ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഇത് മികച്ച സമയം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിലും സാമ്പത്തിക അഭിവൃദ്ധിക്കും ഇത് സാധ്യത. പൂർവിക സ്വത്തിൽ നിന്നും ആനുകൂല്യങ്ങൾ നേടാനും വഴിയൊരുക്കും.

ALSO READ:സൂക്ഷിക്കുക 4 രാശിക്കാർക്ക് ദുരിതം! ജൂൺ 29 ന് ബുധൻ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കും

ധനു

ധനുരാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ബുധൻ സംക്രമിക്കുന്നത്. ഇത് ഭദ്രരാജ യോഗത്തിന്റെ പൂർണ്ണ ഐശ്വര്യം ലഭിക്കുവാൻ കാരണമാകും. നിങ്ങളുടെ ദാമ്പത്യ ജീവിതവും കുടുംബജീവിതവും ശക്തിപ്പെടും. സന്തോഷവും സമാധാനവും ലഭിക്കും. ബിസിനസിൽ നേട്ടം ഉണ്ടാകും സാമൂഹികമായ അന്തസ്സ് വർദ്ധിക്കും, ആത്മവിശ്വാസം വർദ്ധിക്കും നിങ്ങൾ ഈ കാലയളവിൽ എടുക്കുന്ന തീരുമാനങ്ങൾ നല്ലതായി വരും.

മീനം

മീനം രാശിക്കാരുടെ നാലാം ഭാഗത്തിലാണ് ഈ സംക്രമണം സംഭവിക്കുന്നത്. പുതിയ വാഹനം വീട് അല്ലെങ്കിൽ എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഈ കാലയളവിൽ അത് സാധ്യമാകും. അല്ലെങ്കിൽ അതിനുള്ള വഴി തുറന്നു വരും. കുടുംബവുമായി ആ നല്ല സമയം ചെലവഴിക്കാൻ സാധിക്കും. കുടുംബത്തിലുള്ളവരുടെ പിന്തുണയും സ്നേഹവും ലഭിക്കും. ജോലിസ്ഥലത്ത് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും.

ENGLISH SUMMARY

Mercury is considered a very important planet in astrology. As per the Panchang, Mercury, the planet of intellect, communication and business, will transit into its own sign, Gemini, on May 29. According to astrology, when Mercury is in its own sign, Gemini, Virgo, or its exalted sign, and is situated in a central house, Bhadra Raja Yoga is formed.

Follow Us