Budh Gochar 2026: ഇടവം ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ നല്ലകാലം തുടങ്ങിക്കഴിഞ്ഞു; ബുധൻ മിഥുനം രാശിയിൽ പ്രവേശിച്ചു

Budh Gochar 2026 Lucky Zodiacs:എല്ലാം ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും ശുഭവും മോശവുമായ ഫലങ്ങൾ നൽകും. അത്തരത്തിൽ ഇന്ന് മെയ് 29ന് ബുധൻ മിഥുനം രാശിയിലേക്ക് പ്രവേശിച്ചു.ഈ കാലയളവിൽ, കരിയർ, വരുമാനം, ബന്ധങ്ങൾ, തീരുമാനമെടുക്കൽ എന്നിവയെ നേരിട്ട് ബാധിക്കും. അതിനാൽ, ഈ ബുധ സംക്രമണത്തിന് ഏതൊക്കെ രാശിക്കാർ............

Budh Gochar 2026: ഇടവം ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ നല്ലകാലം തുടങ്ങിക്കഴിഞ്ഞു; ബുധൻ മിഥുനം രാശിയിൽ പ്രവേശിച്ചു

Budh Gochar

Published: 

29 May 2026 | 08:52 PM

ഗ്രഹങ്ങളുടെ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും ഇവർക്ക് സാമ്പത്തികമായും ആരോഗ്യത്തിലും കുടുംബജീവിതത്തിലും ദാമ്പത്യത്തിലും എല്ലാം ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും ശുഭവും മോശവുമായ ഫലങ്ങൾ നൽകും. അത്തരത്തിൽ ഇന്ന് മെയ് 29ന് ബുധൻ മിഥുനം രാശിയിലേക്ക് പ്രവേശിച്ചു.ഈ കാലയളവിൽ, കരിയർ, വരുമാനം, ബന്ധങ്ങൾ, തീരുമാനമെടുക്കൽ എന്നിവയെ നേരിട്ട് ബാധിക്കും. അതിനാൽ, ഈ ബുധ സംക്രമണത്തിന് ഏതൊക്കെ രാശിക്കാർ ശുഭകരമാകുമെന്ന് നോക്കാം.

മേടം

ധീരതയുടെയും ധൈര്യത്തിന്റെയും പരിശ്രമത്തിന്റെയും ഭാവമായി കണക്കാക്കപ്പെടുന്ന ബുധൻ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലേക്ക് ബുധൻ സംക്രമിക്കും. ഈ സംക്രമണം ബുധൻ രാശിക്കാർക്ക് സന്തോഷം സമൃദ്ധി ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കും. തടസ്സങ്ങളെല്ലാം ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും വരും. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും ചെയ്യും. ആശയവിനിമയം, വിൽപ്പന, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ ജോലിചെയ്യുന്നവർക്കും ഇത് വളരെയധികം ഗുണകരമായിരിക്കും. ബിസിനസുകാരെ സംബന്ധിച്ച് ഇതും നേട്ടത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമയമാണ്.

ALSO READ:ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു

ഇടവം

ഇടവം രാശിയുടെ രണ്ടാം ഭാവത്തിലേക്കാണ് ബുധൻ സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ സമ്പത്ത് ആരോഗ്യം എന്നീ മേഖലകളിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.ഈ സമയത്ത്, നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഉയർന്നുവരും. സമ്പാദ്യത്തിലും നിങ്ങൾ വിജയം കണ്ടെത്തും. വീട്ടിൽ അന്തരീക്ഷവും നല്ലതായിരിക്കും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും ദൃഢമാവും സന്തോഷം സമാധാനം എന്നിവ വന്നുചേരും.ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ലഭിച്ചേക്കാം. ബിസിനസ്സിലും സ്ഥിരതയും ലാഭവും അനുഭവപ്പെടും.

ചിങ്ങം

ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാണ് ബുധന്റെ സംക്രമണം.ഇത് ലാഭത്തിന്റെയും ആഗ്രഹ പൂർത്തീകരണത്തിന്റെയും ഭാവമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങളുടെ വരുമാനം വർദ്ധിച്ചേക്കാം. വീട്ടിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ ഫലങ്ങളും നിങ്ങൾക്ക് അനുകൂലമായി വരും.തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കപ്പെടുകയും ബിസിനസ്സ് ലാഭകരമാവുകയും ചെയ്യും.

തുലാം

രാശിക്കാർക്ക് ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്കാണ് ബുധൻ സംക്രമിക്കുന്നത്. ഈ കാലയളവിൽ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച പോലെ എല്ലാ കാര്യങ്ങളും നടക്കും.മുടങ്ങിക്കിടന്ന ജോലികൾ പുരോഗമിക്കാൻ തുടങ്ങും. ദീർഘയാത്രകൾ, ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. തൊഴിൽപരമായ പുരോഗതി വർദ്ധിക്കും തൊഴിലിൽ സ്ഥിരത വരും ജോലി അന്വേഷിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇത് മികച്ച സമയം.

ധനു

നിങ്ങളുടെ ഏഴാം ഭാവത്തിലാണ് ബുധന്റെ സംക്രമണം പങ്കാളിത്തങ്ങളും ബന്ധങ്ങളും മെച്ചപ്പെടുത്തും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. പുതിയ ബിസിനസ് എന്നിവ തുടങ്ങാൻ മികച്ച സമയം. ഈ കാലയള ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം അത് ഗുണകരമായി ഫലിക്കും. കരിയറിലും ഇത് മികച്ച സമയം. വിദ്യാർത്ഥികളെ സംബന്ധിച്ചും എടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും.നിങ്ങളുടെ കരിയർ കൂടുതൽ സ്ഥിരതയുള്ളതായിത്തീരും. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ ഉയർന്നുവരും.

ENGLISH SUMMARY

Mercury entered Gemini on May 29. During this period, career, income, relationships, and decision-making will be directly affected. So, let’s see which zodiac signs will be auspicious for this Mercury transit.

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു