Budh margi 2026: കർക്കിടകം ഉൾപ്പെടെ രാശിക്കാരുടെ ബാങ്ക് അക്കൗണ്ട് നിറയും! ബുധന്റെ ചലനത്തിൽ മാറ്റം

Budh margi 2026 Lucky Zodiac Signs:ബുധന്‍ പിന്നോക്കാവസ്ഥയില്‍ നിന്ന് നേരിട്ട് മാറുമ്പോള്‍, ഗ്രഹം അതിന്റെ നേരിട്ടുള്ള ചലനത്തിലേക്ക് മടങ്ങിയെന്നാണ് അതിനര്‍ത്ഥം. അത്തരത്തിൽ ജൂലൈ 27 മുതൽ നേരിട്ട് സഞ്ചരിക്കാൻ ഒരുങ്ങുന്നു. ജ്യോതിഷപരമായ വീക്ഷണ കോണിൽ ബുധന്റെ ഈ ചലനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. പ്രധാനമായും മൂന്ന് രാശിക്കാർക്ക് ഇത് ഗുണം ചെയ്യും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം............

Budh margi 2026: കർക്കിടകം ഉൾപ്പെടെ രാശിക്കാരുടെ ബാങ്ക് അക്കൗണ്ട് നിറയും! ബുധന്റെ ചലനത്തിൽ മാറ്റം

Budh Margi

Published: 

02 Jul 2026 | 01:54 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിനും സ്ഥാനമാറ്റത്തിനും നക്ഷത്രമാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. കാരണം അത് 12 രാശികളുടെയും ജീവിതത്തെ നല്ല രീതിയിൽ ബാധിക്കും. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനത്തിന് പ്രാധാന്യമുണ്ട്. അത്തരത്തിൽ ജോതിഷത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഗ്രഹമാണ് ബുധൻ. ഇതിനെ ബുദ്ധിശക്തി, സംസാരം, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഒരു ഘടകമായി ബുധനെ കണക്കാക്കുന്നു.

ബുധന്‍ പിന്നോക്കാവസ്ഥയില്‍ നിന്ന് നേരിട്ട് മാറുമ്പോള്‍, ഗ്രഹം അതിന്റെ നേരിട്ടുള്ള ചലനത്തിലേക്ക് മടങ്ങിയെന്നാണ് അതിനര്‍ത്ഥം. അത്തരത്തിൽ ജൂലൈ 27 മുതൽ നേരിട്ട് സഞ്ചരിക്കാൻ ഒരുങ്ങുന്നു. ജ്യോതിഷപരമായ വീക്ഷണ കോണിൽ ബുധന്റെ ഈ ചലനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. പ്രധാനമായും മൂന്ന് രാശിക്കാർക്ക് ഇത് ഗുണം ചെയ്യും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ശ്രദ്ധിക്കുക.. ശനി നക്ഷത്രം മാറുന്നു! ധനു ഉൾപ്പെടെ രാശിക്കാർക്ക് ദുരിതകാലം

മിഥുനം

ബുധന്റെ ഈ ചലനം മിഥുനം രാശിക്കാർക്ക് വലിയ രീതിയിലുള്ള നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും ഈ സമയം വളരെ നേട്ടങ്ങൾ ഉണ്ടായിരിക്കും. ജോലി ചെയ്യുന്നവരെ സംബന്ധിച്ച് നിങ്ങൾക്ക് സ്ഥാനമാനങ്ങൾ ലഭിക്കുവാനും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുവാനും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കുവാനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായ വരുമാന സ്രോതസ്സുകളും തുറന്നു വന്നേക്കാം.

ചിങ്ങം

നിങ്ങളുടെ ജാതകത്തിന്റെ ലാഭ ഭാവത്തിലാണ് ബുധൻ സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കും. ബിസിനസ്സുകാരെ സംബന്ധിച്ച് ഈ കാലയളവിൽ നല്ല ലാഭം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. നിങ്ങൾ കുടുംബത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും ഈ കാലയളവിൽ ഒരു സമാധാനം ലഭിക്കും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്താൽ എല്ലാം തന്നെ അനുകൂലമായി വരും.

വൃശ്ചികം

ഈ സംക്രമണം അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. ബിസിനസ് വിപൂലികരിക്കാൻ ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ പുതിയ വഴികൾ തുറന്നു വരും. പ്രധാനമായും നിങ്ങൾക്ക് സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുന്ന സമയമാണ്. വാഹനമോ വീടോ സ്ഥലമോ വാങ്ങാൻ ചിന്തിക്കുന്നവർക്ക് ഈ സമയം അനുകൂലമായ വഴികൾ തുറന്നുവരും.

ഇതിന്റെ പൂർണ്ണഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടി ഈ സമയത്ത് ഗണപതി ഭഗവാനെ ആരാധിക്കുക മറ്റുള്ളവരോടുള്ള പെരുമാറ്റത്തെ സംയമനം പാലിക്കുക അനാവശ്യമായി ആരോടും തർക്കിക്കുവാനോ മറ്റുള്ളവരുടെ ശാപം വാങ്ങി വയ്ക്കുവാനും ഉള്ള പ്രവർത്തികൾ നിങ്ങൾ ചെയ്യരുത്.

ENGLISH SUMMARY

The movement, change of positions and change of stars of the planets are of great importance in astrology. Because it affects the lives of all 12 zodiac signs in a positive way. The position of the planets is important every day in the life of every person. In such a way, Mercury is the planet that is given great importance in astrology.

Follow Us
ജന്മസംഖ്യ 2 ആണോ? പേരിൽ ഈ അക്ഷരങ്ങളുണ്ടെങ്കിൽ ഇരട്ടി ഭാഗ്യം!
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
മലക്കപ്പാറയിലേക്ക് പോയാലോ? ചാലക്കുടിയില്‍ നിന്നുള്ള ബസ് സമയമിതാ
വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ