Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Chanakya Niti for Marriage: ജീവിതത്തിലെ ഏറ്റവും വിശുദ്ധവും പരിപാവനവുമായ ബന്ധമാണ് ദാമ്പത്യം. എന്നാൽ, ഇന്ന് പല ഭാര്യാഭർത്താക്കന്മാരും വിവാഹമോചനത്തിന്റെ വക്കിലാണ്. എന്താണ് ഇതിന് കാരണം? പങ്കാളികൾക്കിടയിൽ നിന്ന് അടിയന്തരമായി അകറ്റി നിർത്തേണ്ട ചില കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായാലും ദാമ്പത്യ ജീവിതമായാലും ചാണക്യന്റെ നയങ്ങൾ ഇന്നും പ്രസക്തമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വിശുദ്ധവും പരിപാവനവുമായ ബന്ധമാണ് ദാമ്പത്യം. എന്നാൽ, ഇന്ന് പല ഭാര്യാഭർത്താക്കന്മാരും വിവാഹമോചനത്തിന്റെ വക്കിലാണ്. എന്താണ് ഇതിന് കാരണം? ദാമ്പത്യത്തെ തകർത്തു തരിപ്പണമാക്കാൻ കെൽപ്പുള്ള, പങ്കാളികൾക്കിടയിൽ നിന്ന് അടിയന്തരമായി അകറ്റി നിർത്തേണ്ട ചില കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….
വഞ്ചന
ചാണക്യനീതി പ്രകാരം ദാമ്പത്യജീവിതത്തിൽ കലരുന്ന വിഷമാണ് വഞ്ചന. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ പരസ്പര സ്നേഹവും വിശ്വാസവുമാണ്. അതിൽ ഒരിക്കലും വഞ്ചനയ്ക്കും ചതിക്കും സ്ഥാനമില്ല. പങ്കാളിയെ വഞ്ചിക്കുന്ന നിമിഷം ആ ദാമ്പത്യജീവിതത്തിന്റെ തകർച്ചയും ആരംഭിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു.
നുണ പറയുന്ന ശീലം
ദാമ്പത്യ ജീവിതത്തിൽ വിശ്വാസത്തിനും സത്യസന്ധതയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്. പങ്കാളികൾ തമ്മിൽ ഒരിക്കലും നുണ പറയാൻ പാടില്ല. എത്ര എത്ര ഒളിച്ചുവെച്ചാലും നുണകൾക്ക് പിന്നിലെ സത്യം ഒരിക്കൽ പുറത്തുവരും. കള്ളങ്ങൾ പിടിക്കപ്പെടുന്നതോടെ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുകയും ബന്ധം ദുർബലമാവുകയും ചെയ്യും.
ദേഷ്യവും അഹന്തയും
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് ദേഷ്യം. പല കുടുംബ ജീവിതങ്ങളും തകരാനുള്ള പ്രധാന വില്ലനും ദേഷ്യം തന്നെ. ദാമ്പത്യ ജീവിതത്തിൽ ഇരുവരും തങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ പഠിക്കേണ്ടതാണ്. ദേഷ്യത്തോടെയല്ല,മറിച്ച് ശാന്തതയോടെ ഒരു സാഹചര്യങ്ങളും കൈകാര്യം ചെയ്യണം.
ALSO READ: സൂക്ഷിക്കുക! സ്വന്തം പണം തന്നെ നിങ്ങളുടെ ശത്രുവാകും; ചാണക്യന്റെ മുന്നറിയിപ്പ്
അതുപോലെ ദാമ്പത്യ ജീവിതത്തിൽ അഹന്തയ്ക്ക് സ്ഥാനമില്ല. ഇന്ന് പല കുടുംബങ്ങളും നശിക്കാൻ കാരണം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഈഗോയാണ്. ദാമ്പത്യത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യ അവകാശമാണുള്ളത്. ഇവിടെ ‘ഞാൻ’ എന്ന ഭാവത്തിനോ ഈഗോയ്ക്കോ യാതൊരു സ്ഥാനവുമില്ല.
സംശയം, ബഹുമാനമില്ലായ്മ
പങ്കാളികൾക്കിടയിൽ ഒരിക്കലും സംശയത്തിന് ഇടം കൊടുക്കരുത്. തെറ്റിദ്ധാരണകളും സംശയങ്ങളും ദാമ്പത്യത്തെ കാർന്നുതിന്നും. അതുപോലെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പരം ബഹുമാനം ഉണ്ടായിരിക്കണം. സ്നേഹം പോലെ തന്നെ ദാമ്പത്യത്തിൽ പ്രധാനമാണ് പരസ്പര ബഹുമാനവും. പരസ്പരം ബഹുമാനിക്കാൻ സാധിക്കാതെ വരുമ്പോൾ ബന്ധത്തിൽ അകൽച്ച ഉണ്ടാകുന്നു. അതുപോലെ, പങ്കാളിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കണമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.
ആശയവിനിമയം
ദാമ്പത്യ ജീവിതത്തിൽ ആശയവിനിമയത്തിന് വളരെയധികം സ്ഥാനമുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ സംസാരിക്കാനുള്ള മടി ഉണ്ടാകരുത്. പരസ്പരം കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതാണ് ബന്ധത്തിന്റെ കരുത്ത്. ആശയവിനിമയമില്ലായ്മ ദാമ്പത്യത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുമെന്നും ചാണക്യ നീതിയിൽ പറയുന്നു.
അതിനാൽ, വർഷങ്ങൾ എത്ര പിന്നിട്ടാലും ദാമ്പത്യജീവിതം എന്നും ശക്തിയോടെ നിലനിൽക്കാൻ ഇത്തരം വില്ലന്മാരെ ഒഴിവാക്കേണ്ടതാണ്. പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും, ആശയവിനിമയവും ഇല്ലെങ്കിൽ ദാമ്പത്യജീവിതം പെട്ടെന്ന് തകരുമെന്ന് ചാണക്യൻ വ്യക്തമാക്കുന്നു.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
According to Chanakya’s teachings on marital relationships, a happy and lasting marriage is built on trust, mutual respect, and understanding. He emphasizes that a lack of trust between husband and wife can lead to constant suspicion, conflicts, and emotional distance.