Chanakya Niti: പുതുവർഷത്തിലും സമാധാനം കിട്ടില്ല, ഈ ചെറിയ ശീലങ്ങൾ പോലും നിങ്ങളെ തകർക്കും
Chanakya Niti Strategies for Success: ചില ശീലങ്ങളും പെരുമാറ്റങ്ങളും ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് ചാണക്യൻ പറയുന്നു. നമ്മുടെ ജീവിതത്തിലെ ചില ചെറിയ ശീലങ്ങൾ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അവ പിന്തുടരുന്നത് സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

പ്രതീകാത്മക ചിത്രം
ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതം, വ്യക്തിത്വം, സമ്പത്ത്, കുടുംബം, ആചാരങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. ചില ശീലങ്ങളും പെരുമാറ്റങ്ങളും ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ ജീവിതത്തിലെ ചില ചെറിയ ശീലങ്ങൾ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അവ പിന്തുടരുന്നത് സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു.
ചാണക്യ നീതി പ്രകാരം, ഒരു വീട്ടിൽ സ്ത്രീകൾ ബഹുമാനമോ സ്നേഹമോ കിട്ടുന്നില്ലെങ്കിൽ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ആ വീട്ടിൽ വസിക്കില്ല. സ്ത്രീകളോട് അനാദരവ് കാണിക്കുക, അവരെ ദുരുപയോഗം ചെയ്യുക, കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കുക തുടങ്ങിയ പ്രവൃത്തികൾ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. അതിനാൽ, വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുകയും, അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുകയും വേണം.
ദാരിദ്ര്യത്തിന്റെ മറ്റൊരു പ്രധാന കാരണം അഹങ്കാരമാണ്. അഹങ്കാരികളായ ആളുകൾ മറ്റുള്ളവരെ വഞ്ചിക്കുന്നു. അവർ കുറഞ്ഞ സമയത്തേക്ക് സമ്പത്ത് നേടിയാലും അത് നിലനിൽക്കില്ല. യഥാർത്ഥ അഭിവൃദ്ധി കൈവരിക്കാൻ ശുദ്ധമായ മനസ്സ് ഉണ്ടായിരിക്കുകയും സത്യസന്ധത പുലർത്തുകയും വേണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
കൂടാതെ, അധിക്ഷേപകരമായ ഭാഷയോ കഠിനമായ വാക്കുകളോ ഉപയോഗിക്കുന്നവർ ജോലിയിലോ ബിസിനസ്സിലോ വിജയിക്കില്ല. അവരുടെ പെരുമാറ്റം കാരണം മറ്റുള്ളവർ അകന്നു നിൽക്കുകയും അവർ അറിയാതെ തന്നെ അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ഇതുമൂലം സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.