AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ചുറ്റും ശത്രുക്കളാണോ? ടെൻഷൻ വേണ്ട, ഈ ചാണക്യതന്ത്രങ്ങൾ പിന്തുടരൂ..

Chanakya Niti: നേർക്കുനേർ നിന്ന് പോരാടുന്നവരേക്കാൾ കൂടെ നിന്ന് ചതിക്കുന്നവരെയാണ് ഭയക്കേണ്ടത്. അങ്ങനെയുള്ളവരെ കണ്ടുപിടിക്കുകയും നേരിടുകയും വേണം.

Chanakya Niti: ചുറ്റും ശത്രുക്കളാണോ? ടെൻഷൻ വേണ്ട, ഈ ചാണക്യതന്ത്രങ്ങൾ പിന്തുടരൂ..
Chanakya NitiImage Credit source: social media/Unsplash
Nithya Vinu
Nithya Vinu | Published: 03 Aug 2025 | 08:18 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളെ അതിജീവിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളും ചിന്തകളും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. ജീവിതത്തിൽ നമ്മുടെ പരാജയം കാണാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ടായിരിക്കും, അല്ലേ? ഇത്തരം കാര്യങ്ങളെ കുറിച്ചും ചാണക്യ നീതിയിൽ പറയുന്നുണ്ട്.

നേർക്കുനേർ നിന്ന് പോരാടുന്നവരേക്കാൾ കൂടെ നിന്ന് ചതിക്കുന്നവരെയാണ് ഭയക്കേണ്ടത്. അങ്ങനെയുള്ളവരെ കണ്ടുപിടിക്കുകയും നേരിടുകയും വേണം. ശത്രുക്കളെ നേരിടാൻ ചാണക്യൻ നൽകുന്ന ചില തന്ത്രങ്ങൾ പരിചയപ്പെട്ടാലോ..

ശത്രുവിനെ മനസിലാക്കുക

ശത്രുവിനെതിരെ പ്രയോ​ഗിക്കേണ്ട ആദ്യത്തെ ആയുധം അവരെ മനസിലാക്കുക എന്നതാണ്. അവരുടെ ബലഹീനതകളെ കുറിച്ച് മനസിലാക്കുക. അതിലൂടെ അവരെ പരാജയപ്പെടുത്താനും നമുക്ക് സ്വയം കരുതിയിരിക്കാനും കഴിയും.

മനസ് കീഴടക്കുക

ബപ്രയോഗത്തിലൂടെയല്ല ശത്രുവിനെ കീഴ്‌പ്പെടുത്തേണ്ടത്, അവരുടെ മനസ്സില്‍ കടന്നുകൂടിയാണെന്ന് ചാണക്യൻ പറയുന്നു. ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവര്‍ക്ക് അഭിപ്രായഭിന്നതകളുടെ കാരണം കണ്ടെത്താനും അതിന് പരിഹാരം കാണാനും കഴിയും.

തർക്കങ്ങൾ പരിഹരിക്കാം

എതിരാളിയുമായി ഒരിക്കലും തര്‍ക്കിക്കാതിരിക്കുക. തര്‍ക്കിക്കുന്നതിന് മുമ്പ് സ്വയം ചില കാര്യങ്ങള്‍ ചിന്തിക്കുക. എന്തിനാണ് തര്‍ക്കിക്കുന്നത്, അതുകൊണ്ടുള്ള ഗുണമെന്താണ്, നഷ്ടമെന്താണ് എന്ന് ആഴത്തില്‍ ചിന്തിക്കുക. തര്‍ക്കമുണ്ടാകുമ്പോള്‍ അവയോട് പ്രതികരിക്കുന്നതിന് മുമ്പ് ശാന്തമായി ആലോചിക്കുക.