Chanakya Niti: ഇനി മടിക്കാതെ ‘നോ’ പറയാം, ചില ചാണക്യ തന്ത്രങ്ങൾ
Chanakya Niti: പലപ്പോഴും മറ്റുള്ളവരോട് 'നോ' പറയാൻ നമ്മൾ മടിക്കാറുണ്ട്. അവർ എന്ത് വിചാരിക്കും എന്ന ചിന്തയിൽ നമുക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് പോലും നമ്മൾ സമ്മതം പറയാറുണ്ട്. എന്നാൽ ഇനി 'നോ' പറയാൻ മടിക്കേണ്ടതില്ല...
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള മാർഗങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
പലപ്പോഴും മറ്റുള്ളവരോട് ‘നോ’ പറയാൻ നമ്മൾ മടിക്കാറുണ്ട്. അവർ എന്ത് വിചാരിക്കും എന്ന ചിന്തയിൽ നമുക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് പോലും നമ്മൾ സമ്മതം പറയാറുണ്ട്. എന്നാൽ ഇനി ‘നോ’ പറയാൻ മടിക്കേണ്ടതില്ല, കുറ്റബോധം ഇല്ലാതെ തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സാധിക്കും. ചാണക്യൻ നൽകുന്ന ചില തന്ത്രങ്ങൾ ഇതാ…
നിങ്ങളുടെ പരിധികൾ അറിയുക
മറ്റുള്ളവരോട് നോ പറയാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ നിങ്ങളൊരു വിശുദ്ധനായേക്കാം. എന്നാൽ അവർ നിങ്ങളുടെ നന്മയെ ദുരുപയോഗം ചെയ്യും. അതിനാൽ അമിതമായി പ്രതിബദ്ധത കാണിക്കുന്നത് നിർത്തുക. എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ ഉത്തരവാദിയല്ല. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ സത്യസന്ധത പുലർത്തുക.
ALSO READ: കുടുംബ കലഹങ്ങളിൽ നിന്ന് മോചനം വേണ്ടേ? ചാണക്യൻ പറയുന്നത്…
അമിത വാഗ്ദാനങ്ങൾ
അമിത വാഗ്ദാനങ്ങൾ നൽകിയ ശേഷം ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് പൂർണ്ണമായും നിരസിക്കുന്നതാണ്. ‘ഇല്ല’ എന്ന് പറയാനുള്ള മടി കാരണം എത്ര തവണ നിങ്ങൾ ഒരു കാര്യം സമ്മതിച്ചിട്ടുണ്ട്? എന്നാൽ പിന്നീട് സമയപരിധി അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ നിങ്ങൾക്ക് ആ വാഗ്ദാനം നല്ലരീതിയിൽ നിറവേറാൻ കഴിയാതെയും വന്നിട്ടുണ്ടാകും. അതിനാൽ, ഒരു കാര്യം ഏറ്റെടുത്ത് പിന്നീട് നിരാശപ്പെടുത്തുന്നതിനേക്കാൾ നല്ലത് ആദ്യമേ തന്നെ ‘നോ’ പറയുന്നതാണ് നല്ലതെന്ന് ചാണക്യൻ പറയുന്നു.
പതറരുത്
കൂടാതെ നിങ്ങൾ നോ പറയാൻ തീരുമാനിച്ചാൽ പിന്നീട് അതിൽ പതറരുതെന്ന് ചാണക്യൻ പറയുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതിനേക്കാൾ പ്രധാനം നമ്മുടെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് ചാണക്യൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആരെങ്കിലും നിങ്ങളുടെ മനസ്സ് മാറ്റാൻ ശ്രമിച്ചാൽ, ശാന്തമായ ആത്മവിശ്വാസത്തോടെ നിങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുക.