AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: കുടുംബ കലഹങ്ങളിൽ നിന്ന് മോചനം വേണ്ടേ? ചാണക്യൻ പറയുന്നത്…

Chanakya Niti: നിങ്ങളുടെ കുടുംബത്തിൽ കലഹങ്ങൾ മുറുകുന്നുണ്ടോ? ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളലേറ്റോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ചാണക്യ ചിന്തകൾ. അമ്പതുകളിലും മധുരിക്കുന്ന ദാമ്പത്യജീവിതത്തിനായി ചാണക്യൻ നൽകുന്ന ചില ഉപദേശങ്ങൾ നോക്കാം...

Chanakya Niti: കുടുംബ കലഹങ്ങളിൽ നിന്ന് മോചനം വേണ്ടേ? ചാണക്യൻ പറയുന്നത്…
പ്രതീകാത്മക ചിത്രംImage Credit source: Freepik/ Getty images
nithya
Nithya Vinu | Published: 07 Jul 2025 21:07 PM

ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിത വിജയത്തിന് സഹായിക്കുന്ന നിരവധി ചിന്തകളും ഉപദേശങ്ങളും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നു.

പവിത്രവും പാവനവുമായ ബന്ധമാണ് കുടുംബജീവിതം. എന്നാൽ വർഷങ്ങൾ ചെല്ലുംതോറും നിങ്ങളുടെ കുടുംബത്തിൽ കലഹങ്ങൾ മുറുകുന്നുണ്ടോ? ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളലേറ്റോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ചാണക്യ ചിന്തകൾ. അമ്പതുകളിലും മധുരിക്കുന്ന ദാമ്പത്യജീവിതത്തിനായി ചാണക്യൻ നൽകുന്ന ചില ഉപദേശങ്ങൾ നോക്കാം…

ബഹുമാനം

പരസ്പര ബഹുമാനമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറ. പങ്കാളികൾ തമ്മിൽ പരസ്പരം ബഹുമാനിക്കണം. പ്രത്യേകിച്ച് പുരുഷന്മാർ, എപ്പോഴും ഭാര്യയുടെ അന്തസ്സിനെ ബഹുമാനിക്കണം എന്നാണ്. ഒരു തരത്തിലും പങ്കാളികൾ തമ്മിൽ അനാദരവോ വിവേചനമോ കാണിക്കരുതെന്ന് ചാണക്യൻ പറയുന്നു.

അഭിപ്രായം

ഏതൊരു കാര്യത്തിന് മുമ്പും നിങ്ങളുടെ ജീവിത പങ്കാളിയുടെ അഭിപ്രായം തേടുകയും അവയെ മാനിക്കുകയും വേണം. അത് ബന്ധത്തെ കൂടുതൽ ദൃഢമാക്കും. പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ നിങ്ങളുടെ പങ്കാളിയിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ സഹായിച്ചേക്കാം.

അപമാനിക്കരുത്

നിങ്ങൾ ഒരിക്കലും പൊതുസ്ഥലത്ത് വച്ച് നിങ്ങളുടെ ജീവിത പങ്കാളിയെ അപമാനിക്കരുത്. എന്തെങ്കിലും തെറ്റ് അവരുടെ ഭാഗത്ത് നിന്ന് സംഭവിച്ചാലും സ്ഥല സാഹചര്യങ്ങള്‍ മനസ്സിലാക്കി മാത്രമേ അവരെ ഉപദേശിക്കാനോ കാര്യങ്ങള്‍ പറയാനോ പാടുകയുള്ളൂ. അല്ലാത്തത് നിങ്ങളുടെ കുടുംബജീവിതത്തിലെ താളപ്പിഴകൾക്ക് കാരണമാകും.

വിശ്വാസം

പരസ്പര വിശ്വാസവും സ്നേഹവുമാണ് കുടുംബ ജീവിതത്തിന്റെ ഇന്ധനം. ഇവയുടെ അഭാവം പ്രശ്നങ്ങളിലേക്ക് നയിക്കും. പങ്കാളികൾക്ക് സ്വാതന്ത്രം നൽകുകയും വേണം. ഇതിലൂടെ മാത്രമേ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.