Chandra Dosha Remedies: ജാതകത്തിൽ ചന്ദ്ര ദോഷമുണ്ടോ?ഒഴിവാക്കാൻ വഴിയുണ്ട്

Chandra Dosha Remedies:മാനസികമായി അസ്വസ്ഥത, ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം, ആത്മവിശ്വാസക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ, അനാവശ്യമായ ചെലവുകൾ, മനസ്സമാധാനം ഇല്ലായ്മ....

Chandra Dosha Remedies: ജാതകത്തിൽ ചന്ദ്ര ദോഷമുണ്ടോ?ഒഴിവാക്കാൻ വഴിയുണ്ട്

Chandra Dosa

Published: 

06 Jan 2026 | 12:55 PM

ചന്ദ്രദേവന് മനസ്സിന്റെയും വികാരങ്ങളുടെയും ഘടകമായാണ് കണക്കാക്കപ്പെടുന്നത്. കർക്കിടക രാശിയെ ഭരിക്കുന്നതും ചന്ദ്രനാണ്. ജാതകത്തിൽ ചന്ദ്രൻ ദുർബലൻ ആണെങ്കിൽ ആ രാശികൾക്ക് ചന്ദ്രന്റെ ദോഷം ഉണ്ടാകുവാനും ഇതുമൂലം മാനസികമായി അസ്വസ്ഥത, ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം, ആത്മവിശ്വാസക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ, അനാവശ്യമായ ചെലവുകൾ, മനസ്സമാധാനം ഇല്ലായ്മ, സാമ്പത്തിക തടസ്സങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത. അതിനാൽ തന്നെ ഒരു വ്യക്തിയുടെ ജാതകത്തിൽ ചന്ദ്രൻ അനുകൂലം ആണെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകും.

നാം എല്ലാവരും കാണുന്നതാണ് ശിവഭ​ഗവാന്റെ തലയ്ക്ക് മുകളിൽ ചന്ദ്രനെ. അതുകൊണ്ട് തന്നെ ജാതകത്തിലെ ചന്ദ്രദോഷം അകറ്റാനും ചന്ദ്രനെ ശക്തിപ്പെടുത്തുവാനും ശിവനെ ആരാധിക്കുന്നതും ശിവനുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ നടത്തുന്നതും നല്ലതാണ്. കൂടാതെ നിങ്ങളുടെ ജാതകത്തിലെ ചന്ദ്രദോഷം നീക്കം ചെയ്ത് ചന്ദ്രനെ ശക്തിപ്പെടുത്തുന്നതിനായി പൗർണമി ദിവസത്തിൽ അരി, മാവ്, പാല് തൈര് തുടങ്ങിയ വെളുത്ത വസ്തുക്കൾ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് നല്ലതാണ്. കാരണം വെളുത്ത വസ്തുക്കൾ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ALSO READ: ശബരിമലയിലെ വിശിഷ്ടമായ അടിയ ശിഷ്ടം നെയ്യ്! ​ഗുണങ്ങൾ, ഉപയോ​ഗം, പ്രാധാന്യം അറിയാം

കൂടാതെ വെള്ളി മോതിരം മറ്റ് ആഭരണങ്ങളും ധരിക്കുന്നത് ചന്ദ്രന്റെ ദോഷങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. കാരണം ചന്ദ്രനും വെള്ളിയും തമ്മിൽ നല്ല ബന്ധമുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ പൂർണ്ണചന്ദ്ര ദിനത്തിൽ പതിവായി ദേവിയെ ആരാധിക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ചന്ദ്രന്റെ അനുഗ്രഹം ലഭിക്കും. ജാതകത്തിലെ ചന്ദ്രന്റെ ദോഷങ്ങൾ വേഗത്തിൽ മാറുകയും ഇതുവഴി മനസ്സിന് ശാന്തത ലഭിക്കുകയും ചെയ്യും. ശിവനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് ചന്ദ്രന്റെ ദോഷങ്ങൾ അകറ്റാൻ വളരെ നല്ലതാണ്.

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല