Chingam Horoscope: ചിങ്ങ മാസം നിങ്ങൾക്കെങ്ങനെ? നേട്ടം ഈ നാളുകാർക്ക്, സമ്പൂർണ മാസഫലം

Chingam Horoscope: ഈ പുതുവർഷത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? നേട്ടങ്ങൾ സ്വന്തമാക്കുന്നത് ആര്, നഷ്ടങ്ങൾ നേരിടേണ്ടി വരുന്നത് ഏത് രാശിക്കാരാകും?

Chingam Horoscope: ചിങ്ങ മാസം നിങ്ങൾക്കെങ്ങനെ? നേട്ടം ഈ നാളുകാർക്ക്, സമ്പൂർണ മാസഫലം

പ്രതീകാത്മക ചിത്രം

Published: 

17 Aug 2025 16:36 PM

പുത്തൻ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. ഈ പുതുവർഷത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? നേട്ടങ്ങൾ സ്വന്തമാക്കുന്നത് ആര്, നഷ്ടങ്ങൾ നേരിടേണ്ടി വരുന്നത് ഏത് രാശിക്കാരാകും? സമ്പൂർണ മാസഫലം അറിയാം…

മേടം
പുതിയ വിഷയങ്ങൾ പഠിക്കാൻ സമയം കണ്ടെത്തും. അന്യനാട്ടിൽ പുതിയ ജോലികൾ നേടാൻ സാധ്യത. പ്രണയിതാക്കൾക്ക് നല്ല കാലം.

ഇടവം

ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. തൊഴിലിൽ നിന്നുള്ള വരുമാനം വർധിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം

വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. തൊഴിലിടങ്ങളിൽ അം​ഗീകാരം ലഭിക്കും. ഉദ്യോ​ഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.

കർക്കടകം

രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കാൻ ശ്രദ്ധിക്കുക. വിദേശത്ത് ജോലി നേടാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമല്ല. കർക്കടം രാശിക്കാർക്ക് തുടർ‌പഠനത്തിന് അവസരം ലഭിക്കും.

ചിങ്ങം

പ്രവാസികൾ നാട്ടിലെത്താൻ സാധ്യത. ഉല്ലാസ യാത്രകൾക്ക് സാധ്യത. വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടിയേക്കും. ആരോ​ഗ്യസ്ഥിതി മെച്ചമായി തുടരും. വിദ്യാർത്ഥികൾക്ക് അനുകൂലം.

കന്നി

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും. പ്രധാന ചുമത‌ലകൾ‌ ഏറ്റെടുത്തേക്കാം.

തുലാം

തുലാം അനുകൂല നാളുകളായിരിക്കും. വസ്തുസംബന്ധമായ ഇടപാടുകൾ‌ ലാഭകരമാകും. ആരോ​ഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. തൊഴിലിടങ്ങളിൽ അം​ഗീകാരങ്ങൾ തേടിയെത്തിയേക്കാം.

വൃശ്ചികം

അഭിമുഖങ്ങളിൽ വിജയം നേടിയേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. വീട് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളുണ്ടാകും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ധനു

അന്യനാട്ടിലുള്ളവർക്ക് നാട്ടിലെത്താനാകും. വായ്പകൾ അനുവദിച്ച് കിട്ടും. വീട് നിർമാണം തുടങ്ങാനും സാധ്യത. മുടങ്ങി കിടക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കും.

മകരം

ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. നിലവിലെ തൊഴിൽ ഉപേക്ഷിക്കാതെ ശ്രദ്ധിക്കുക. ഭൂമി വിൽപന നടക്കും. പുതിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.

കുംഭം

വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ദിവസങ്ങളായിരിക്കും. തൊഴിൽ, ബിസിനസ് മേഖലകളിൽ നേട്ടങ്ങളുണ്ടാകും.

മീനം

ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. വാഹനങ്ങൾ വാങ്ങിക്കും. അപ്രതീക്ഷിത നേട്ടങ്ങളും സാമ്പത്തിക ലാഭങ്ങളും ഉണ്ടാകും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Today’s Horoscope : പുഞ്ചിരിക്കുക, തീരുമാനങ്ങൾ ചിന്തിച്ച് എടുക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന