AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Board Of Peace: ട്രംപിന്റെ സമാധാന ബോര്‍ഡില്‍ പാകിസ്ഥാനും; ക്ഷണം സ്വീകരിക്കാതെ ഇന്ത്യ

Donald Trump Peace Board Update: ഗാസയുടെ പുനര്‍നിര്‍മാണത്തിനായി രൂപംകൊണ്ട ബോര്‍ഡില്‍ ചേരാന്‍ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ക്ക് ട്രംപ് സന്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍, തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗങ്ങളായ സമാധാന ബോര്‍ഡില്‍ ഇന്ത്യ ഭാഗമാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.

Board Of Peace: ട്രംപിന്റെ സമാധാന ബോര്‍ഡില്‍ പാകിസ്ഥാനും; ക്ഷണം സ്വീകരിക്കാതെ ഇന്ത്യ
ഷെഹ്ബാസ് ഷെരീഫും ഡൊണാള്‍ഡ് ട്രംപും Image Credit source: X
Shiji M K
Shiji M K | Published: 23 Jan 2026 | 06:29 AM

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച സമാധാന ബോര്‍ഡില്‍ പാകിസ്ഥാനെ അംഗമായി സ്ഥിരീകരിച്ചു. സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനും ഭീഷണികള്‍ നേരിടുന്നതിനുമായാണ് സമാധാന ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ഭാഗമാകാന്‍ ഇന്ത്യയ്ക്ക് ഉള്‍പ്പെടെ ക്ഷണമുണ്ട്. എന്നാല്‍ രാജ്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗാസയുടെ പുനര്‍നിര്‍മാണത്തിനായി രൂപംകൊണ്ട ബോര്‍ഡില്‍ ചേരാന്‍ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ക്ക് ട്രംപ് സന്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍, തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗങ്ങളായ സമാധാന ബോര്‍ഡില്‍ ഇന്ത്യ ഭാഗമാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.

എന്നാല്‍ ബോര്‍ഡില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയതിനെതിരെ ഇസ്രായേല്‍ രംഗത്തെത്തി. ഭീകരതയെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതിനോട് യോജിക്കാനാകില്ലെന്ന് ഇസ്രായേല്‍ ധനമന്ത്രി നിര്‍ ബര്‍ക്കത്ത് എന്‍ഡിടിവിയോട് പറഞ്ഞു.

Also Read: India-US trade deal: മോദി നല്ല മനുഷ്യന്‍; ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ ഉണ്ടാകും; ട്രംപിന് ശുഭാപ്തിവിശ്വാസം

ഭീകരതയെ പിന്തുണച്ച രാജ്യം ഗാസയില്‍ പട്ടാളത്തെ നിര്‍ത്താന്‍ അനുവദിക്കില്ല. ഖത്തറികളായ തുര്‍ക്കികളും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. കാരണം, അവര്‍ ഗാസയിലെ ജിഹാദി സംഘടനയെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ട്രംപിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡില്‍ അംഗമാകുന്നതിന് ഞങ്ങള്‍ പ്രശ്‌നമില്ല, എന്നാല്‍ അവരെ വിശ്വസിക്കില്ല, എന്നും ബര്‍ക്കത്ത് കൂട്ടിച്ചേര്‍ത്തു.

യുഎസ്, പാകിസ്ഥാന്‍, സൗദി അറേബ്യ, അര്‍ജന്റീന, ഇന്തോനേഷ്യ, പരാഗ്വേ, ഉസ്‌ബെക്കിസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവയാണ് നിലവില്‍ ബോര്‍ഡില്‍ അംഗമായ മറ്റ് രാജ്യങ്ങള്‍. ഇവര്‍ക്ക് പുറമെ ട്രംപിന്റെ പിന്തുണക്കാരനും ദേശീയവാദിയുമായ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരും സഖ്യത്തിലുണ്ട്.