AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thaipusam Thaipooyam 2026: മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി

Thaipusam Thaipooyam 2026 Date and Rituals: പാർവതി ദേവി ഭ​ഗവാൻ മുരുകന് താരകാസുരനെ വധിക്കുന്നതിനു വേണ്ടി 'വേൽ' സമ്മാനിച്ച ദിവസമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിലയിടങ്ങളിൽ സുബ്രഹ്മണ്യന്റെ....

Thaipusam Thaipooyam 2026: മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി
Thaipusam 2026Image Credit source: Facebook, Tv9 Network
Ashli C
Ashli C | Published: 22 Jan 2026 | 08:20 AM

മകരമാസത്തിലെ പൂയം നക്ഷത്രം വരുന്ന ദിനത്തിലാണ് എല്ലാവർഷവും തൈപ്പൂയം വ്രതം ആഘോഷിക്കുന്നത്. പ്രധാനമായും ഭഗവാൻ സുബ്രഹ്മണ്യനെ ആരാധിക്കുന്നതിന് വേണ്ടിയാണ് തൈപ്പൂയം. ഈ ദിവസം വിവിധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ കാവടിയാട്ടം അടക്കമുള്ള ചടങ്ങുകൾ ആഘോഷിക്കുന്നു. പാർവതി ദേവി ഭ​ഗവാൻ മുരുകന് താരകാസുരനെ വധിക്കുന്നതിനു വേണ്ടി ‘വേൽ’ സമ്മാനിച്ച ദിവസമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചിലയിടങ്ങളിൽ സുബ്രഹ്മണ്യന്റെ ജന്മദിനമായും ഇത് ആഘോഷിക്കാറുണ്ട്. അത്തരത്തിൽ ഈ വർഷത്തെ തൈപ്പൂയം ആഘോഷിക്കുന്നത് 1101 മകരം 19 അതായത് ഫെബ്രുവരി ഒന്നാം തീയ്യതിയാണ്.പൂയം നക്ഷത്രം ആരംഭിക്കുന്നത് ഫെബ്രുവരി 1-ന് പുലർച്ചെ 01:34 AM-നും അവസാനിക്കുന്നത് അന്ന് അർദ്ധരാത്രി 11:58 PM-നുമാണ്.

വേൽ വെറുമൊരു ആയുധമല്ല, മറിച്ച് അത് മുരുകന്റെ രൂപവും ജ്ഞാനത്തിന്റെ ലിഖിത രൂപവുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിന്മയെ നശിപ്പിക്കാൻ മാത്രമല്ല, മനുഷ്യനിലെ അജ്ഞത, അഹങ്കാരം, കർമ്മ ഫലങ്ങൾ എന്നിവ തകർക്കാനും വേൽ സമ്മാനിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇഥിനു പിന്നിലുള്ള ആഴമേറിയ വിശ്വാസം.

അതിനാൽ തന്നെ തൈപ്പൂയത്തിനോട് അനുബന്ധിച്ച് ഭക്തർ വ്രതശുദ്ധിയോടെ കാവടിയുമായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പീലിക്കാവടി, പൂക്കാവടി, ഭസ്മ കാവടി തുടങ്ങിയ വിവിധതരം കാവടികൾ ഈ ദിവസം വഴിപാട് സമർപ്പിക്കുകയും ചെയ്യുന്നു. മുരുകനെ ഒരു വിഗ്രഹത്തിൽ ആരാധിക്കാം. എന്നാൽ വേൽ മുരുകന്റെ യഥാർത്ഥ രൂപമായതിനാൽ, വേലിനെ ആരാധിക്കുന്നത് എല്ലാ ദേവന്മാരുടെയും അനുഗ്രഹം ചൊരിയാൻ സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ശിവനും പാർവതിയും പോലും വേലിന്റെ തത്ത്വചിന്തയിൽ ഉൾപ്പെടുന്നു എന്നും വിശ്വാസം നിലനിൽക്കുന്നു. ഈ ദിവസത്തിൽ, മുരുകഭക്തർ ഉപവസിക്കുകയും ശരീരവും മനസ്സും ശുദ്ധിയോടെ പരിപാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാവടി, പാൽ കാവടി, പനീർ കാവടി, പുഷ്പ കാവടി എന്നിവ ഏന്തുന്നതിലൂടെ ജീവിതത്തിലെ തങ്ങളുടെ കഷ്ടപ്പാടുകളും പാപങ്ങളും നീക്കം ചെയ്യുന്നതിനായി പ്രാർത്ഥിക്കുന്നു. ചില ആളുകൾ ശാരീരിക കഷ്ടപ്പാടുകൾ സ്വീകരിച്ച് ആത്മീയ ഉന്നതിയും കൈവരിക്കുന്നു.

വേലിന് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട് ജ്ഞാനവേൽ, വജ്രവേൽ. ജ്ഞാനവേൽ എന്നാൽ കൃപ നൽകുന്ന രൂപമാണ്.വജ്രവേൽ ദുഷ്ടശക്തികളെ നശിപ്പിക്കുന്ന രൂപമാണെന്നാണ് വിശ്വാസം. ഈ രണ്ടിന്റെയും സംയോജനമാണ് തൈപ്പൂയത്തിന്റെ ശക്തി. അതിനാൽ, തൈപ്പൂയം ഒരു ഉത്സവം എന്നതിലുപരി മുരുകൻ മനുഷ്യന്റെ ഹൃദയത്തിൽ ഉദിക്കുന്ന ദിവസം, ജീവിതത്തിന്റെ ദിശ മാറുന്ന ദിവസം, ജ്ഞാനം പൂക്കുന്ന ദിവസം എന്നിങ്ങനെയാണ് വിശ്വസിക്കപ്പെടുന്നത്.