Horoscope Today: തടസ്സങ്ങൾ മാറിക്കിട്ടാം, കാര്യവിജയവും ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Horoscope Today November 03: ചിങ്ങം രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമായിരിക്കും. തടസങ്ങൾ മാറിക്കിട്ടാൻ സാധ്യതയുണ്ട് എന്നതാണ് ഈ രാശിയിൽപ്പെടുന്ന മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെയുള്ളവർക്ക് ഇന്ന് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന നേട്ടം. ഒപ്പം കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം എന്നിവയ്ക്കും ഇന്ന് സാധ്യതയുണ്ട്.

Horoscope Today November 03
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ രാശിക്കാർക്ക് ഇന്ന് പൊതുവിൽ അത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം നേരിടാൻ സാധ്യതയുണ്ട്. വിവിധ കാരണങ്ങളാൽ മനപ്രയാസം അലട്ടിയേക്കും. ഇച്ഛാഭംഗം, കലഹം, അഭിപ്രായവ്യത്യാസം എന്നിവയ്ക്കും സാധ്യതയുണ്ട്. അതിനാൽ സംസാരങ്ങളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. വേണ്ടപ്പെട്ടവർ അകലാനുള്ള സാധ്യതയുള്ളതിനാൽ കരുതലോടെ ഇടപെടൽ നടത്താൻ ശ്രദ്ധിക്കുന്നതും നന്നായിരിക്കും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവം രാശിക്കാർക്കും ഇന്ന് പൊതുവിൽ നിരാശയുടെ ദിവസമായിരിക്കും. കാര്യടതസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിങ്ങനെ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യപരമായി ഉദരവൈഷമ്യം പോലുള്ള ബുദ്ധിമുട്ടുകളും അലട്ടിയേക്കും. സ്വസ്ഥതക്കുറവ്, മനഃപ്രയാസം എന്നിവ അനുഭവിക്കാൻ സാധ്യതയുണ്ട്. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാനും സാധ്യതയുള്ളതിനാൽ കരുതലോടെ മുന്നോട്ട് പോവുക.
ALSO READ: വടക്കോട്ട് മഴ തകർക്കും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; കുളിരുകോരി മൂന്നാറും
മിഥുനം (മകയിരം രണ്ടാം പകുതി ഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)
തടസങ്ങൾ മാറി കാര്യങ്ങൾ സുഗമമായിക്കിട്ടും എന്നതിനാൽ മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ദ്രവ്യലാഭം എന്നിവയും ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യങ്ങൾ അനുകൂലമാക്കും.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമല്ലാത്ത രാശിക്കാരിൽ കർക്കിടകവും ഉണ്ട്. കാര്യപരാജയം, അഭിമാനക്ഷതം, കലഹം എന്നിവയ്ക്ക് ഇന്ന് സാധ്യത കൂടുതലാണ്. വാക്കുകളിലും പ്രവൃത്തികളിലും കൂടുതൽ ശ്രദ്ധ വേണം. ഇച്ഛാഭംഗം, മനഃപ്രയാസം ഇവ നേരിടേണ്ടി വന്നേക്കാം. ഇടപെടലുകളിൽ സംയമനം പാലിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ അനുകൂലമായി അനുഭവപ്പെടുന്ന ദിവസമായിരിക്കും. തടസങ്ങൾ മാറിക്കിട്ടാൻ സാധ്യതയുണ്ട് എന്നതാണ് ഈ രാശിയിൽപ്പെടുന്ന മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെയുള്ളവർക്ക് ഇന്ന് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന നേട്ടം. ഒപ്പം കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം എന്നിവയ്ക്കും ഇന്ന് സാധ്യതയുണ്ട്.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
കന്നി രാശിക്കാർക്ക് ഇന്ന് അലച്ചിലിന്റെ ദിവസമാകാനാണ് സാധ്യത. പൊതുവിൽ അത്ര മികച്ച ദിവസമായിരിക്കില്ല. കാര്യടതസ്സം, ചെലവ്, മനഃപ്രയാസം ഇവ നേരിടേണ്ടി വന്നേക്കും. ബിസിനസിൽ ആദായം കുറയാം. ധനകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. യാത്രകളിലും സംസാരത്തിലും ശ്രദ്ധ പുലർത്തുക.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
ഇന്ന് തുലാം രാശിക്കാർക്ക് കാര്യങ്ങൾ പൊതുവിൽ അനുകൂലമാണ്. കാര്യവിജയം, ശത്രുക്ഷയം, യാത്രാവിജയം എന്നിങ്ങനെ നല്ല ഫലങ്ങളാണ് ഇന്ന് ഉണ്ടാകാൻ സാധ്യത. സുഹൃത്തുക്കളുടെ സഹായവും പിന്തുണയും ലഭിക്കും. കായിക വിനോദങ്ങളിലോ വ്യായാമത്തിലോ ഏർപ്പെടുന്നത് ആരോഗ്യപരമായും മാനസികമായും ആശ്വാസം നൽകും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായി അനുഭവപ്പെടും. കാര്യവിജയം, മത്സരവിജയം എന്നിവ ഉണ്ടാകാൻ സാധ്യത. കൂടാതെ അനുകൂല സ്ഥലമാറ്റയോഗം, സ്ഥാനക്കയറ്റം എന്നിവയ്ക്കും യോഗമുണ്ട്. കർമ്മരംഗത്ത് കാര്യക്ഷമതയും സ്വാധീനവും പ്രശംസിക്കപ്പെടും. പുതിയ ചുമതലകൾ വിജയകരമായി പൂർത്തിയാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)
ഈ രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമായിരിക്കില്ല. വേണ്ടപ്പെട്ടവർ അകലാം എന്നതാണ് ഏറ്റവും വെല്ലുവിളി. കൂടാതെ കാര്യപരാജയവും നേരിടേണ്ടി വന്നേക്കാം. കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം എന്നിവയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അമിതാത്മവിശ്വാസം ഒഴിവാക്കി യാഥാർത്ഥ്യബോധത്തോടെ പെരുമാറുന്നത് നന്നായിരിക്കും. സംസാരം ശ്രദ്ധിക്കുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
മകരം രാശിക്കാർക്ക് ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല എന്നുമാത്രമല്ല അപകട ഭീതി നിലനിൽക്കുന്നതിനാൽ ഏറെ സൂക്ഷിക്കേണ്ട ദിവസവുമാണ്. നഷ്ടം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. കാര്യപരാജയം, അഭിമാനക്ഷതം എന്നിവയും ഇന്ന് നേരിട്ടേക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാവുന്ന ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, മത്സരവിജയം എന്നിവയ്ക്ക് പുറമേ ശത്രുക്ഷയം, ധനയോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. കുടുംബത്തിൽ സന്തോഷവും അനുഭവപ്പെടും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായി അനുഭവപ്പെടും. കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, പരീക്ഷാവിജയം എന്നിങ്ങനെ സന്തോഷമുള്ള ഫലങ്ങൾക്കാണ് സാധ്യത കാണുന്നത്. ഉല്ലാസ യാത്രകൾക്കും അവസരമുണ്ടായേക്കാം. തടസ്സങ്ങളും പ്രശ്നങ്ങളും മാറിക്കിട്ടുന്നതിനാൽ സമാധാനം അനുഭവപ്പെടാനും സാധ്യതയുണ്ട്.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
Presented here is the daily forecast for individuals born under the various zodiac signs. For those belonging to the sign of Leo, specifically those born under the stars Makam, Pooram, and the first quarter of Uthram, today is expected to be a generally excellent day. A key benefit for these individuals is the likely removal of existing obstacles. Furthermore, today holds the promise of success in one’s endeavors, the enjoyment of delicious food, and good health.