AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mannarasala Ayilyam: മണ്ണാറശാല ആയില്യം ഇന്ന്; നാഗരാജാവിനെ വണങ്ങാൻ പതിനായിരങ്ങൾ എത്തും

Mannarasala Ayilyam 2026 Today Temple Rituals Timings and Significance: മണ്ണാറശാലയിലെ ആയില്യം മഹോത്സവം നാഗാരാധനയുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളുടെയും ചടങ്ങുകളുടെയും സംഗമമാണ്. ക്ഷേത്രത്തിലെ പൂജകള്‍ക്കും എഴുന്നള്ളത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. കുടുംബകാരണവര്‍ എംകെ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ഇത്തവണത്തെ ചടങ്ങുകള്‍ നടക്കുന്നത്.

Mannarasala Ayilyam: മണ്ണാറശാല ആയില്യം ഇന്ന്; നാഗരാജാവിനെ വണങ്ങാൻ പതിനായിരങ്ങൾ എത്തും
മണ്ണാറശാലImage Credit source: Kerala Tourism Website
Shiji M K
Shiji M K | Updated On: 02 Nov 2026 | 06:25 AM

കേരളത്തിലെ പ്രസിദ്ധമായ നാഗാരാധനാ കേന്ദ്രങ്ങളിലൊന്നായ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തില്‍ ഇന്ന് ആയില്യം മഹോത്സവം. നാഗരാജാവിനെയും നാഗയക്ഷിയെയും വണങ്ങി അനുഗ്രഹം തേടാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്രനട തുറന്നതോടെ പ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചയ്ക്ക് ഒന്നിനാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് നടക്കുന്നത്.

മണ്ണാറശാലയിലെ ആയില്യം മഹോത്സവം നാഗാരാധനയുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളുടെയും ചടങ്ങുകളുടെയും സംഗമമാണ്. ക്ഷേത്രത്തിലെ പൂജകള്‍ക്കും എഴുന്നള്ളത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. കുടുംബകാരണവര്‍ എംകെ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ഇത്തവണത്തെ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാഗപദ്മക്കളവും പ്രത്യേക പൂജകളും

ഉച്ചപൂജയ്ക്ക് ശേഷം മണ്ണാറശാല ഇല്ലത്തെ നിലവറയ്ക്ക് മുന്നിലുള്ള തെക്കേത്തളത്തില്‍ നാഗപദ്മക്കളം വരയ്ക്കും. കുടുംബകാരണവരുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്. നാഗാരാധനയുടെ ഭാഗമായുള്ള ഈ ആചാരത്തിന് ആയില്യം മഹോത്സവത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗത രീതിയിലുള്ള പൂജകളും ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കും.

തുടര്‍ന്ന് അമ്മ കുളിച്ച് ക്ഷേത്രത്തിലെത്തിയ ശേഷമാണ് പ്രധാന ആയില്യം എഴുന്നള്ളത്ത് ആരംഭിക്കുക. നാഗരാജാവിന്റെ പരിവാരങ്ങളോടൊപ്പമുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തില്‍നിന്ന് ഇല്ലത്തേക്കാണ് നടക്കുന്നത്. മണ്ണാറശാലയിലെ ആയില്യം ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്. എഴുന്നള്ളത്ത് കാണാനും നാഗരാജാവിനെ വണങ്ങാനുമായി നിരവധി ഭക്തരാണ് കാത്തിരിക്കുന്നത്.

Also Read: Diwali 2026: ദീപാവലി നാളിൽ മഹാലക്ഷ്മിയെ ആരാധിക്കേണ്ടത് എങ്ങനെ? വിശദമായി അറിയാം

എഴുന്നള്ളത്തിന് പിന്നാലെ നൂറുംപാലും ഗുരുതിയും ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ നടക്കും. ആയില്യം പൂജകള്‍ പൂര്‍ത്തിയായ ശേഷം അമ്മയുടെ അനുവാദത്തോടെ കുടുംബകാരണവര്‍ ആകാശസര്‍പ്പങ്ങള്‍ക്കായി തട്ടിന്മേല്‍ നൂറുംപാലും നടത്തും. അമ്മയുടെ ക്ഷേത്രദര്‍ശനത്തോടെയാണ് ഇത്തവണത്തെ ആയില്യം ചടങ്ങുകള്‍ സമാപിക്കുന്നത്.

പൂയം തൊഴാനായി തിരക്ക്

ആയില്യം മഹോത്സവത്തിന് മുന്നോടിയായി ഇന്നലെ പൂയം തൊഴാനായി ക്ഷേത്രത്തില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദൂരസ്ഥലങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പേര്‍ മണ്ണാറശാലയിലെത്തി ദര്‍ശനം നടത്തി. ആയില്യം ദിവസവും വലിയ ഭക്തജനപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണ്ണാറശാല ക്ഷേത്രത്തിലെ നാഗരാജാവിനോടുള്ള ഭക്തിയും തലമുറകളായി പിന്തുടരുന്ന ആചാരങ്ങളുമാണ് ആയില്യം മഹോത്സവത്തിന്റെ പ്രധാന പ്രത്യേകത. നാഗദോഷ പരിഹാരത്തിനും കുടുംബക്ഷേമത്തിനും സന്താനസൗഭാഗ്യത്തിനുമായി നിരവധി പേര്‍ ഇവിടെ വഴിപാടുകള്‍ നടത്താറുണ്ട്. കേരളത്തിലെ നാഗാരാധനാ പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിലും മണ്ണാറശാലയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.

English Summary

Mannarasala Temple in Alappuzha celebrates its famous Ayilyam festival on November 2, 2026. Thousands of devotees are expected to attend the special rituals and procession. Government offices and educational institutions in Alappuzha have been given a local holiday.

Follow Us