Today’s Horoscope: മകരസംക്രാന്തി ദിവസം ഈ നാളുകാരുടെ എല്ലാ ആഗ്രഹവും നടക്കും; ഇന്നത്തെ നക്ഷത്രഫലം
Daily Horoscope Prediction: ചില രാശിക്കാർക്ക് അനുകൂലഫലങ്ങളും ചിലർക്ക് പ്രതികൂലഫലങ്ങളും ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ്. ചില നാളുകാരുടെ ജനിച്ച സമയവും നാഴികയും അനുസരിച്ച് പ്രവചനങ്ങൾ വ്യത്യാസപ്പെട്ടേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.
ഇന്ന് മകരസംക്രാന്തി. ഇന്നത്തെ ജ്യോതിഷം പറയുന്നത് അനുസരിച്ച്, ചില രാശിക്കാർക്ക് അനുകൂലഫലങ്ങളും ചിലർക്ക് പ്രതികൂലഫലങ്ങളും ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ്. ചില നാളുകാരുടെ ജനിച്ച സമയവും നാഴികയും അനുസരിച്ച് പ്രവചനങ്ങൾ വ്യത്യാസപ്പെട്ടേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് പുതിയ ബിസിനസ് തുടങ്ങാൻ സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങളിൽ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകും. ഇത് ഭാവിയിൽ വലിയ വിജയങ്ങൾ കൈവരിക്കാൻ സഹായിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. മേലുദ്യോഗസ്ഥരിൽ നിന്ന് അവഗണന ഏറ്റുവാങ്ങും. സഹപ്രവർത്തകർ നിങ്ങളുടെ ബലഹീനതകൾ ചൂഷണം ചെയ്യും. എന്നാൽ തളരാതെ പിടിച്ചു നിൽക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് സർക്കാരിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ, നിങ്ങളുടെ ഭാവി സുരക്ഷിതമാകും. വിവാഹാലോചനകൾ വന്നേക്കാം.
ALSO READ: നിങ്ങൾ ഈ രാശിക്കാരനാണോ? ശനി ദേവൻ നിങ്ങളെ രക്ഷിക്കും
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും. രാഷ്ട്രീയത്തിലോ സാമൂഹിക പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്നവർ നല്ല ദിവസമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. യാത്രകൾ പോകേണ്ടി വന്നേക്കാം. സാമ്പത്തിക ലാഭം നേടാൻ കഴിയും.
കന്നി
കന്നി രാശിക്കാർക്ക് ജോലിസ്ഥലത്തെ പുതിയ സാഹചര്യങ്ങൾ കാരണം തിരക്ക് വർദ്ധിക്കാം. മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ അവസരം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാണ് കാത്തിരിക്കുന്നത്. തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ എടുക്കണം. ആരോഗ്യം മോശമാകാനുള്ള സാധ്യത കാണുന്നു. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് മികച്ച ഫലങ്ങൾ ഉണ്ടാകും. വ്യാപാരികൾക്ക് നല്ല ലാഭം നേടാൻ കഴിയും. നിങ്ങൾ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് സാധിച്ചെടുക്കാൻ കഴിയും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ജോലിസ്ഥലത്ത് ശത്രുക്കളുടെ ശല്യം കൂടിയേക്കാം. അതേസമയം, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം മെച്ചപ്പെടും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. തൊഴിൽ സംബന്ധമായ യാത്രകൾ ഭാവിയിൽ ഗുണം ചെയ്യും. സ്വാധീനമുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവമായിരിക്കില്ല. കുടുംബത്തിലെ ചില തർക്കങ്ങൾ മനസ്സിന് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കും. ഉച്ചയ്ക്ക് ശേഷം പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും.
മീനം
മീനം രാശിക്കാർക്ക് തൊഴിൽ സംബന്ധമായ യാത്രകളും സഹകരണവും ഭാവിയിൽ നല്ല ഫലങ്ങൾ നൽകും. സഹപ്രവർത്തകർ നിങ്ങളുടെ ബലഹീനതകൾ മുതലെടുക്കാൻ ശ്രമിച്ചേക്കാം. സൂക്ഷിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്നത് വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് ടി വി9 മലയാളം സ്ഥിരീകരിക്കുന്നില്ല )