AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shani Dev Blessing Zodiac Signs: നിങ്ങൾ ഈ രാശിക്കാരനാണോ? ശനി ദേവൻ നിങ്ങളെ രക്ഷിക്കും

നിങ്ങൾ അച്ചടക്കവും സത്യസന്ധതയും ഉള്ള ആളാണെങ്കിൽ, ശനി നിങ്ങൾക്ക് രാജയോഗവും നൽകും. ഇത്തരത്തിൽ 3 രാശികൾക്ക് ശനിദേവൻ അനുഗ്രഹം വാരികോരി തരും

Shani Dev Blessing Zodiac Signs: നിങ്ങൾ ഈ രാശിക്കാരനാണോ? ശനി ദേവൻ നിങ്ങളെ രക്ഷിക്കും
Shani Dev Zodiac SignsImage Credit source: Screen Grab
Arun Nair
Arun Nair | Published: 13 Jan 2026 | 09:16 PM

നിങ്ങളുടെ ജാതകത്തിൽ ശനി ഉണ്ടെന്ന് കരുതുന്നുണ്ടോ? അത് യഥാർത്ഥത്തിൽ ദോഷം എന്നല്ല ശനിദേവൻ്റെ സംരക്ഷണം ആയി പോലും കരുതാം. നമ്മുടെ പ്രവൃത്തികൾക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകുന്നത് ശനി ദേവനാണ്. നിങ്ങൾ അച്ചടക്കവും സത്യസന്ധതയും ഉള്ള ആളാണെങ്കിൽ, ശനി നിങ്ങൾക്ക് രാജയോഗവും നൽകും. ഇത്തരത്തിൽ 3 രാശികൾക്ക് ശനിദേവൻ അനുഗ്രഹം വാരികോരി തരും. അവർ ആരൊക്കെയെന്ന് നോക്കാം. ജ്യോതിഷമനുസരിച്ച്, തുലാം, മകരം, കുംഭം എന്നീ രാശികൾക്കാണ് പ്രധാന്യം. ഇതിനെ പറ്റി നോക്കാം.

ശനിയുടെ അനുഗ്രഹം ലഭിക്കുന്ന ആ രാശിക്കാർ

തുലാം

തുലാം രാശിയിൽ ശനി എപ്പോഴും ഉയർന്ന നിലയിലാണുള്ളത്. ഈ രാശിയിൽ ശനി കൂടുതൽ ശക്തനായിരിക്കും. ഈ രാശിക്കാർ സ്വാഭാവികമായും നീതിയെ വിലമതിക്കുന്നു. മധ്യവയസ്സിനുശേഷം ഇവർക്ക് വലിയ സാമ്പത്തിക പുരോഗതിയും ബഹുമാനവും ഉണ്ടാകും

മകരം

ശനി തന്നെയാണ് മകരരാശിയുടെ അധിപൻ. ഈ രാശിക്കാർ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യങ്ങൾ കൈവരിക്കും. അവരുടെ സമർപ്പണത്തെ അഭിനന്ദിക്കുന്ന ശനി ഭഗവാൻ ഇവരുടെ തൊഴിലിലും ബിസിനസ്സിലും വിജയം നൽകുന്നു.

കുംഭം

കുംഭം രാശിക്കാർക്ക് ബുദ്ധിശക്തിയും മറ്റുള്ളവരെ സഹായിക്കുന്ന ഗുണവും ഇവർക്കുണ്ട്. സാമൂഹിക അംഗീകാരത്തിൽ ശനി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവർക്ക് നേട്ടങ്ങൾ പല വിധത്തിൽ കൈവരും.

ശനിയുടെ അനുഗ്രഹം ലഭിക്കുന്നതിന്

വിളക്കുപൂജ: ശനിയാഴ്ച കടുക് എണ്ണ കൊണ്ടുള്ള വിളക്ക് കത്തിക്കുന്നത് ശനിയുടെ ദോഷങ്ങൾ അകറ്റും.

ദാനം: ദരിദ്രർക്ക് ഭക്ഷണമോ കറുത്ത വസ്ത്രമോ ദാനം ചെയ്യുന്നത് ശനിദേവനെ പ്രീതിപ്പെടുത്തും.

സത്യസന്ധത: കള്ളം പറയാത്തവരെയും സത്യത്തിന്റെ പാത പിന്തുടരുന്നവരെയും ‘സദേ സതി’ സമയത്ത് പോലും ശനി ബുദ്ധിമുട്ടിക്കില്ല.