Saturn Transit: യാത്രയിൽ സൂക്ഷിക്കുക! ശനിയുടെ സംക്രമണത്തോടെ ഈ രാശിക്കാർക്ക് ദുരിത കാലം! 3 രാശിക്കാർ ജാഗ്രത
Saturn Transit: ഈ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുവാൻ പോകുന്നത്. ചില രാശിക്കാർക്ക് ഈ രാശിമാറ്റം ഗുണകരം ആണെങ്കിൽ മറ്റു ചിലർക്ക് വലിയ ദോഷഫലങ്ങൾ കൊണ്ടുവരും
നീതിയുടെ ദേവനായാണ് ശനി ഭഗവാനെ കണക്കാക്കുന്നത്. ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് നയിക്കാൻ ഏകദേശം രണ്ടര വർഷം സമയം എടുക്കും. ജ്യോതിഷപ്രകാരം ശനിയുടെ ഈ സംക്രമണത്തെ ഏറ്റവും പ്രധാനപ്പെട്ടതായിയാണ് കണക്കാക്കുന്നത്. അത്തരത്തിൽ രണ്ടര വർഷത്തിനുശേഷം നീതിദേവനായ ശനി നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുംഭം രാശിയിൽ നിന്നും മാറി വ്യാഴത്തിന്റെ ഗ്രഹമായ മീനം രാശിയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ്.
ഈ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുവാൻ പോകുന്നത്. ചില രാശിക്കാർക്ക് ഈ രാശിമാറ്റം ഗുണകരം ആണെങ്കിൽ മറ്റു ചിലർക്ക് വലിയ ദോഷഫലങ്ങൾ കൊണ്ടുവരും. അത്തരത്തിൽ ശനിയുടെ സംക്രമണം ദോഷം ചെയ്യാൻ സാധ്യതയുള്ള രാശിക്കാർ ഏതൊക്കെയോ എന്ന് നോക്കാം.
മേടം: രണ്ടര വർഷത്തിനു ശേഷമുള്ള ശനിയുടെ സംക്രമണം മാഡം രാശിക്കാർക്ക് വരുന്ന നാളുകളിൽ ചെലവ് വർദ്ധിപ്പിക്കുവാൻ സാധ്യത. അനാവശ്യ യാത്രകളും അതിനോട് അനുബന്ധിച്ച് ചിലവുകളും ഉണ്ടാകാം. ഏതൊരു കാര്യത്തെയും ശാന്തതയോടെയും സമാധാനത്തോടെയും സമീപിക്കുക. ഈ കാലയളവിൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. പണം ചിലവഴിക്കുമ്പോൾ മുൻകൂട്ടി ഒരു പദ്ധതി തയ്യാറാക്കി ഉപയോഗിക്കുക.
ALSO READ: ഭാഗ്യത്തിന്റെ പെരുമഴ! കാർത്തിക മാസത്തിലെ അവസാന 2 ദിവസങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ
കർക്കിടകം: നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശനി പ്രവേശിക്കുന്നത്. നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. ദീർഘദൂര യാത്രകൾ ചെയ്യേണ്ടതായി വന്നേക്കാം. ആത്മവിശ്വാസം നഷ്ടപ്പെടാൻ സാധ്യത. അതേസമയം സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കാണുന്നു. ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്താൽ ലാഭം ഉണ്ടാകാം.
കുംഭം: കുംഭം രാശിക്കാർക്കും ജീവിതത്തിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ശ്രദ്ധാപൂർവ്വം കാര്യങ്ങളെ സമീപിക്കുകയും മനസ്സാന്നിധ്യത്തോടെ എല്ലാം പൂർത്തിയാക്കുകയും ചെയ്താൽ ശുഭഫലങ്ങൾ ഉണ്ടാകും.