Diwali 2025; ഈ വർഷത്തെ ദീപാവലി എപ്പോൾ? എന്താണ് ഇതിനു പിന്നിലെ ഐതിഹ്യം?
വീടുകളിൽ ദീപാലങ്കാരങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് പ്രകാശം പരത്തുന്നു, മധുരപലഹാരങ്ങളും സമ്മാനങ്ങളും സന്തോഷവും പങ്കിടാൻ കുടുംബങ്ങൾ ഒത്തുചേരുകയും ചെയ്യുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. തിന്മകളുടെ അജ്ഞതകളെയകറ്റി അറിവിന്റെ പ്രകാശത്തെ വരവേൽക്കുന്ന ആഘോഷമാണ് ദീപാവലി. ഹൈന്ദ വിശ്വാസമനുസരിച്ച് ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം കൈമാറിയുമാണ് ആളുകൾ ദീപാവലി ആഘോഷിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം. അതുകൊണ്ടു തന്നെ ദീപാവലി നാളിൽ മഹാലക്ഷ്മിയെയാണു പ്രധാനമായും ആരാധിക്കുന്നത്.
ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓർമ പുതുക്കലാണു ദീപാവലി എന്നാണ് മറ്റൊരു ഐതിഹ്യം. ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്ത് അയോധ്യയിൽ തിരിച്ചെത്തിയ ദിവസം എന്ന ഐതിഹ്യവും ദീപാവലിയുമായി ബന്ധപ്പെട്ട് ഉണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ ഒറ്റ ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷം.
ഇത്തവണ ഒക്ടോബർ 20 തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷിക്കുന്നത്. അഞ്ച് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 18-ന് ധൻതേരസോടെ ആരംഭിച്ച് ഒക്ടോബർ 23-ന് ഭയ്യാ ദൂജോടെ സമാപിക്കും.ധൻതേരാസ് (ഒക്‌ടോബർ 18, 2025): ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത ധൻതേരാസോട് കൂടിയാണ് . സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവതയെ ആരാധിക്കാനാണ് ഈ ദിവസം. ഈ ദിവസം ആളുകൾ അവരുടെ വീടുകൾ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു.ഒക്‌ടോബർ 19 നാണ് ചോട്ടാ ദീപാവലി ആഘോഷിക്കുന്നത്. നരകാസുരനെതിരേ കൃഷ്ണൻ നേടിയ വിജയം ആളുകൾ ആഘോഷിക്കുന്നത് ഈ ദിവസമാണ്. ഒക്ടോബർ 20നാണ് ദീപാവലിയുടെ പ്രധാന ദിവസം ആഘോഷിക്കുന്നത്.
Also Read:അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ദിനത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
വീടുകളിൽ ദീപാലങ്കാരങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് പ്രകാശം പരത്തുന്നു, മധുരപലഹാരങ്ങളും സമ്മാനങ്ങളും സന്തോഷവും പങ്കിടാൻ കുടുംബങ്ങൾ ഒത്തുചേരുകയും ചെയ്യുന്നു.നാലാം ദിവസം ശ്രീകൃഷ്ണനെയാണ് ആരാധിക്കുന്നത്. ഇന്നേ ദിവസം ഉത്തരേന്ത്യയിൽ ഭക്തർ കൃഷ്ണഭഗവാൻ്റെ വഴിപാടായി പലതരം രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നു. ദീപാവലിയുടെ അഞ്ചാമത്തെയും അവസാനത്തെയും ദിവസം ഭായ് ദൂജ് ആയി ആഘോഷിക്കുന്നു, ഇത് സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധത്തെ ബഹുമാനിക്കുന്ന ദിവസമാണ്.