AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ഭാ​ഗ്യം കൂടെയുണ്ട്… ഇക്കാര്യം ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today ​In Malayalam: ചില രാശിക്കാർക്ക് കാര്യവിജയവും ധനലാഭവും ഉണ്ടാകുമ്പോൾ, മറ്റു ചിലർക്ക് എടുത്തുചാടിയുള്ള തീരുമാനങ്ങൾ കാരണം പണവും സ്വസ്ഥതയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഇന്നത്തെ 12 രാശികളുടെയും സമ്പൂർണ രാശിഫലവും ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി വായിച്ചറിയാം.

Horoscope Today: ഭാ​ഗ്യം കൂടെയുണ്ട്… ഇക്കാര്യം ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 07 Nov 2026 | 09:29 AM

ഇന്ന് നവംബർ ഏഴ് ശനിയാഴ്ച്ച. ഇന്നത്തെ ദിവസം ഗ്രഹങ്ങളുടെ മാറ്റവും ചന്ദ്രന്റെ സ്ഥാനവും അനുസരിച്ച് ഓരോ രാശിക്കാർക്കും ഭാഗ്യവും അതുപോലെ ശ്രദ്ധിക്കേണ്ടതുമായ ദിവസമാണ്. ചില രാശിക്കാർക്ക് കാര്യവിജയവും ധനലാഭവും ഉണ്ടാകുമ്പോൾ, മറ്റു ചിലർക്ക് എടുത്തുചാടിയുള്ള തീരുമാനങ്ങൾ കാരണം പണവും സ്വസ്ഥതയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഇന്നത്തെ 12 രാശികളുടെയും സമ്പൂർണ രാശിഫലവും ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് കാര്യവിജയം, സാമ്പത്തിക നേട്ടം, മത്സരങ്ങളിൽ വിജയം എന്നിവ കാണുന്നു. ആഗ്രഹിച്ച കാര്യങ്ങൾ ഇന്ന് സുഗമമായി നടക്കും. വാഹന യാത്രകളിലും ധനകാര്യ ഇടപാടുകളിലും എടുത്തുചാട്ടം അരുത്.

ഇടവം

ഇടവം രാശിക്കാർക്ക് അപ്രതീക്ഷിത അലച്ചിലും പ്രവർത്തന തടസ്സവും അനുഭവപ്പെടാം. ചെലവുകൾ അധികരിക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായും കുടുംബാംഗങ്ങളുമായും തർക്കങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കാണുന്നു.

ALSO READ: മെഡിക്കല്‍ പ്രവേശനത്തിന് ഒരവസരം കൂടി; പുതിയ രജിസ്‌ട്രേഷനും

മിഥുനം

മിഥുനം രാശിക്കാർക്ക് സുഹൃത്തുക്കളുടെ സഹായത്താൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കുക.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന ദിനമാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. എടുത്തുച്ചാടി ഒരു തീരുമാനവും എടുക്കരുത്. നല്ലതുപോലെ ആലോചിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അംഗീകാരങ്ങളും പ്രശംസകളും ഇന്നത്തെ ദിവസം തേടിയെത്തും. തൊഴിൽ രംഗത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. അഹങ്കാര മനോഭാവം ഒഴിവാക്കുന്നത് ​ഗുണം ചെയ്യും.

കന്നി

കന്നി രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിൽ ലാഭവും യാത്രകളിൽ നിന്ന് ഗുണഫലങ്ങളും ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ നന്നായി ശ്രദ്ധിക്കണം.

തുലാം

തുലാം രാശിക്കാർക്ക് പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. പൊതുസമൂഹത്തിൽ ജനപ്രീതി വർദ്ധിക്കും. വായ്പകൾ നൽകുന്നതും വാങ്ങുന്നതും ഇന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും എതിർപ്പുകളെ അതിജീവിച്ച് മുന്നേറുകയും ചെയ്യും. ദേഷ്യം നിയന്ത്രിക്കണം. സുഹൃത്തുക്കളുമായി തർക്കങ്ങൾ ഒഴിവാക്കുക.

ധനു

ധനു രാശിക്കാർക്ക് യാത്രകൾ മൂലം അനുകൂല ഫലങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കാൻ സാധ്യത. അനാവശ്യമായ ആലോചനകൾ മൂലം മനസ്സ് അസ്വസ്ഥമാകാതെ സൂക്ഷിക്കുക.

മകരം

മകരം രാശിക്കാർക്ക് തൊഴിൽപരമായ നേട്ടങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും തേടിയെത്തും. വ്യക്തിബന്ധങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും.

കുംഭം

കുംഭം രാശിക്കാർക്ക് തൊഴിൽപരമായ നേട്ടങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും തേടിയെത്തും. വ്യക്തിബന്ധങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും.

മീനം

മീനം രാശിക്കാർക്ക് മനഃസമാധാനം ലഭിക്കുകയും ആഗ്രഹിച്ച കാര്യങ്ങൾ തടസ്സമില്ലാതെ നടക്കുകയും ചെയ്യും. സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യത കാണുന്നു. അതിനാൽ ശ്രദ്ധ വേണം.

English Summary:

Horoscope Today ​In Malayalam November 7, Check out today’s complete Malayalam Rashi Phalam to discover your lucks, auspicious moment, and personalized star predictions.

Follow Us