Malayalam Vastu Tips: മരിച്ചു പോയവരുടെ ചിത്രം വീട്ടിൽ സൂക്ഷിക്കുമ്പോൾ! ശ്രദ്ധിക്കാൻ ചിലത്

മരിച്ച വ്യക്തിയുടെ ചിത്രം വീടിൻ്റെ മധ്യത്തിൽ സ്ഥാപിക്കരുത്. മാത്രമല്ല ചിത്രം പടികൾക്കടിയിലോ സ്റ്റോർ റൂമിലോ പോലും സൂക്ഷിക്കരുത്. ഇവിടങ്ങളിൽ പൂർവ്വികരുടെ ഛായാചിത്രം സ്ഥാപിച്ചാൽ ചിലപ്പോൾ കുടുംബാംഗങ്ങളിൽ ചിലർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരാം.

Malayalam Vastu Tips: മരിച്ചു പോയവരുടെ ചിത്രം വീട്ടിൽ സൂക്ഷിക്കുമ്പോൾ! ശ്രദ്ധിക്കാൻ ചിലത്

Malayalam Vastutips

Published: 

18 Sep 2025 16:34 PM

മരിച്ചു പോയ നമ്മുടെ വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് പലപ്പോഴും സാധാരണമായൊരു കാരണമാണ്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ഇതിന് ചില നിയമങ്ങളുണ്ട്. ഇത് ശുഭകരമാണെന്ന് വിശ്വസിക്കുന്നതിനൊപ്പം വാസ്തുപ്രകാരമല്ലെങ്കിൽ നിർഭാഗ്യകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് വിശ്വാസം.

വീടിൻ്റെ മധ്യത്തിൽ

വാസ്തു ശാസ്ത്ര പ്രകാരം, മരിച്ച വ്യക്തിയുടെ ഛായാചിത്രം വീടിൻ്റെ മധ്യത്തിൽ സ്ഥാപിക്കാൻ പാടില്ല. മാത്രമല്ല ചിത്രം പടികൾക്കടിയിലോ സ്റ്റോർ റൂമിലോ പോലും സൂക്ഷിക്കരുത്. ഇവിടങ്ങളിൽ പൂർവ്വികരുടെ ഛായാചിത്രം സ്ഥാപിച്ചാൽ ചിലപ്പോൾ കുടുംബാംഗങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരാം.

പൂജാമുറിയിൽ പൂർവ്വികരുടെ ചിത്രങ്ങൾ

ചിലർ പൂജാമുറിയിൽ പൂർവ്വികരുടെ ചിത്രങ്ങൾ സൂക്ഷിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഇത് വളരെ അശുഭകരമായ കാര്യമായി കണക്കാക്കപ്പെടുന്നു. പൂർവ്വികരുടെ ചിത്രങ്ങൾ ഒരിക്കലും വീടിൻ്റെ പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല. ഇതിന് ചില ചിട്ടവട്ടങ്ങളുണ്ട് അത് പാലിക്കുക വേണം.

വീടുകളുടെ ചുമരുകളിൽ

പലരും അവരുടെ പൂർവ്വികരുടെ ചിത്രങ്ങൾ വീടുകളുടെ ചുമരുകളിൽ തൂക്കിയിടുന്നു. വാസ്തു ശാസ്ത്രത്തിൽ അത് ചിലപ്പോൾ വീഴാൻ സാധ്യതയുള്ളതിനാൽ തന്നെ അത് തെറ്റായി കണക്കാക്കപ്പെടുന്നു. മരിച്ചയാളുടെ ഫോട്ടോ ഒരിക്കലും ചുമരിൽ തൂക്കിയിടരുത്, പകരം പൂർവ്വികരുടെ ചിത്രങ്ങൾ മരം കൊണ്ടുള്ള മേശയിൽ സ്ഥാപിക്കണം.

ദിശ

വാസ്തു അനുസരിച്ച്, മരിച്ച വ്യക്തിയുടെ ഫോട്ടോ എല്ലായ്പ്പോഴും വീടിൻ്റെ തെക്ക് ദിശയിൽ സ്ഥാപിക്കണം. പൂർവ്വികരുടെയെങ്കിൽ ഫോട്ടോ വടക്ക് ദിശയിൽ സ്ഥാപിക്കാം. ഫോട്ടോ ഈ ദിശയിലേക്ക് ഇട്ടാലും.. അവരുടെ മുഖം തെക്കോട്ട് അഭിമുഖീകരിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.

കിടപ്പുമുറിയിൽ

മരിച്ചയാളുടെ ഫോട്ടോ ഒരിക്കലും കിടപ്പുമുറിയിൽ സൂക്ഷിക്കാന് പാടില്ല. കിടപ്പുമുറിയിൽ ഒരു പൂർവ്വിക ഫോട്ടോ സൂക്ഷിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. പൂർവ്വികരുടെ ഫോട്ടോ കിടപ്പുമുറിയിലോ അടുക്കളയിലോ ബാത്ത്റൂമിനടുത്തുള്ള ചുമരിനടുത്തോ സൂക്ഷിക്കരുത്.

(  ഇവിടെ പൊതുവായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ