Dussehra Vijayadashami 2025: വർഷം മുഴുവൻ സമ്പത്തും സൗഭാ​ഗ്യങ്ങളും! വിജയദശമി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യൂ

Dussehra Vijayadashami 2025 remedies: വിജയദശമി ദിനത്തിൽ നിങ്ങളുടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ ചൂൽ സംഭാവനയായി നൽകുക. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാനും സഹായിക്കും

Dussehra Vijayadashami 2025: വർഷം മുഴുവൻ സമ്പത്തും സൗഭാ​ഗ്യങ്ങളും! വിജയദശമി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യൂ

Navratri 2025

Published: 

01 Oct 2025 | 08:10 PM

തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വിജയദശമി അഥവാ ദസറ. നവരാത്രിയുടെ ഒമ്പതാമത്തെ ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. നവരാത്രിയുടെ 9 ദിവസങ്ങളിൽ ദേവിയുടെ ഒമ്പത് രൂപത്തെയാണ് ആരാധിക്കുന്നത്. നവരാത്രിയിലെ ഏറ്റവും ശുഭകരമായ ദിവസമാണ് ദസറ. ഈ വർഷം ഒക്ടോബർ രണ്ടിനാണ് വിജയദശമിയായി ആചരിക്കുന്നത്.

ഈ ദിവസം ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത്, വർഷം മുഴുവൻ ജീവിതത്തിൽ സമ്പത്തും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം. ദേവിയുടെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം ലഭിക്കുവാൻ വേണ്ടിയാണ് ഈ ചെറിയ പ്രതിവിധികൾ ചെയ്യുന്നത്. എന്നാൽ ഇത് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷഫലം.

സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ…

ലളിതമായ ഒരു പ്രതിവിധിയിലൂടെ വിജയദശമി ദിനത്തോടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സാധിക്കും. അതിനായി വിജയദശമി ദിനത്തിൽ നിങ്ങളുടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ ചൂൽ സംഭാവനയായി നൽകുക. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാനും സഹായിക്കും. കൂടാതെ ഈ പ്രതിവിധി നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. വൈകുന്നേരം ഈ പ്രതിവിധി ചെയ്യുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ ചൂല് ദാനം ചെയ്യുമ്പോൾ ലക്ഷ്മി ദേവിയെ ധ്യാനിക്കുക.

സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിന്….

വിജയദശമി ദിനത്തിൽ വൈകുന്നേരം ഗണപതിയേയും ലക്ഷ്മി ദേവിയെയും ശരിയായ ആചാരങ്ങളോടെ ആരാധിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കും. ദസറ ദിനത്തിൽ ഗണപതിക്കും ലക്ഷ്മിക്കും ഒരു തേങ്ങ സമർപ്പിക്കുക. ശേഷം നിങ്ങൾ ആ തേങ്ങ എടുത്തു നിങ്ങളുടെ പണം സൂക്ഷിക്കുന്ന അറയിൽ സൂക്ഷിക്കുക. ശേഷം രാത്രിയിൽ ഈ തേങ്ങ ഒരു രാമക്ഷേത്രത്തിൽ കൊണ്ടുപോയി അവിടെ സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ശ്രീരാമനെ ആരാധിക്കുന്നത്….

ദസറദിനത്തിൽ ശ്രീരാമനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ചുവന്ന പേന ഉപയോഗിച്ച് കുറഞ്ഞത് 108 തവണയെങ്കിലും രാമനാമം എഴുതുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വ്യക്തിക്ക് ശ്രീരാമന്റെ അനുഗ്രഹം ലഭിക്കുകയും മനസമാധാനം അനുഭവിക്കുകയും ചെയ്യാം.

ജീവിത പുരോഗതിക്കായി…

ദസറ ദിനത്തിൽ ഒരു തേങ്ങ ശുദ്ധമായ മഞ്ഞ തുണിയിൽ പൊതിഞ്ഞ രാമക്ഷേത്രത്തിൽ സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ നീക്കുകയും ജീവിതത്തിൽ പുരോഗതിയും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യും. ഇത് നിങ്ങളുടെ കരിയറിയിലും ജോലിയിലും വിജയവും കൊണ്ടുവരും.

സുന്ദരകാണ്ഡം ചൊല്ലുന്നത്…

വിജയദശമി ദിനത്തിൽ സുന്ദരകാണ്ഡം ചൊല്ലുന്നത് വളരെ ശുഭകരമാണെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്ന ഫലങ്ങൾ കൊണ്ടുവരും. ഈ ദിവസത്തിൽ പൂജകളും ആചാരങ്ങളും നടത്തുന്നതിനൊപ്പം വാഹനങ്ങൾ, വീടുകൾ തുടങ്ങിയ പുതിയ വസ്തുക്കൾ വാങ്ങുന്നതും ശുഭകരമായി കണക്കാക്കുന്നു.

Related Stories
Chaturgrahi Yoga: ഇന്ന് ഇവരെ ഭാ​ഗ്യം കടാക്ഷിക്കും! വിനായക ചതുർത്ഥി ദിനത്തിലെ ശുഭകരമായ ചതുര്‍ഗ്രഹി യോഗം 5 രാശിക്കാർക്ക് നേട്ടങ്ങൾ
Thaipusam Thaipooyam 2026: മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി
Today’s Horoscope: ആരുടേയും വാക്കുകൾ വിശ്വസിക്കരുത്!12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ