ബ്രേക്ക് അപ്പ് ആയാലും ഈ അഞ്ചു രാശികൾക്ക് അവരുടെ മുൻ പങ്കാളിയെ മറക്കാനാകില്ല! നിങ്ങളുടെ രാശി ഏതാണ്?

ഇക്കൂട്ടർ അവരുടെ സോഷ്യൽ മീഡിയ പേജുകൾ സ്ഥിരമായി പരിശോധിക്കും. പുതിയ ഫോട്ടോകളും സ്റ്റാറ്റസുകളും പരിശോധിക്കും. അവർ ചെയ്യുന്ന കാര്യങ്ങൾ അറിയാൻ താല്പര്യപ്പെടുകയും ചെയ്യും ഏറ്റവും പ്രധാനമായുള്ള ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് നിരീക്ഷിക്കും. അത്തരത്തിൽ മുൻ പങ്കാളിയെ കുറിച്ച് ആകുലപ്പെടുന്ന അഞ്ച് രാശികൾ ആരൊക്കെയെന്ന് നോക്കാം........

ബ്രേക്ക് അപ്പ് ആയാലും ഈ അഞ്ചു രാശികൾക്ക് അവരുടെ മുൻ പങ്കാളിയെ മറക്കാനാകില്ല! നിങ്ങളുടെ രാശി ഏതാണ്?

Astrology

Published: 

12 Nov 2026 | 07:57 PM

ജ്യോതിഷം അനുസരിച്ച് ഓരോ രാശിക്കാർക്കും അതിന്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ട്. അത്തരത്തിൽ ചില രാശികൾ പ്രണയിക്കുമ്പോൾ അവളെ ആത്മാർത്ഥമായി പ്രണയിക്കും അതിനാൽ തന്നെ പഴയ പങ്കാളിയെ അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അവർ എന്തൊക്കെ ദ്രോഹം ചെയ്തു എന്ന് പറയുമ്പോഴും ഇവർ അവരെ രഹസ്യമായി തന്നെ സ്നേഹിച്ചു കൊണ്ടിരിക്കും.

ഇക്കൂട്ടർ അവരുടെ സോഷ്യൽ മീഡിയ പേജുകൾ സ്ഥിരമായി പരിശോധിക്കും. പുതിയ ഫോട്ടോകളും സ്റ്റാറ്റസുകളും പരിശോധിക്കും. അവർ ചെയ്യുന്ന കാര്യങ്ങൾ അറിയാൻ താല്പര്യപ്പെടുകയും ചെയ്യും ഏറ്റവും പ്രധാനമായുള്ള ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് നിരീക്ഷിക്കും. അത്തരത്തിൽ മുൻ പങ്കാളിയെ കുറിച്ച് ആകുലപ്പെടുന്ന അഞ്ച് രാശികൾ ആരൊക്കെയെന്ന് നോക്കാം.

ALSO READ:ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി ഐശ്വര്യം വേണോ? കാർത്തിക വിളക്കിന് ഇത്ര ദീപം തെളിയിക്കണം

തുലാം

തുലാം രാശിക്കാർ മറ്റുള്ളവർക്ക് രണ്ടാമതൊരു അവസരം നൽകുന്ന പ്രവണത കാണിക്കും. അതായത് അവർ തങ്ങളുടെ മുൻ കാമുകന്മാരെ കൂടുതൽ അറിയാൻ ശ്രമിക്കും. അവർ വീണ്ടും ഒന്നിക്കാനും മുൻകാല തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനും ബന്ധം തുടരാനും ആഗ്രഹിച്ചേക്കാം.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് പഴയ ഓർമ്മകളും വൈകാരിക ബന്ധങ്ങളും എളുപ്പം മറക്കാൻ സാധിക്കില്ല. അവർ ആ ബന്ധം അവസാനിച്ചതിനുശേഷം മുൻ പങ്കാളികളുടെ വികാരങ്ങൾ നിലനിൽക്കും. ഇത് അവരുടെ മുൻ കാമുകന്റെ സുഹൃത്തുക്കളോട് അവരെ കുറിച്ച് ചോദിക്കുന്നതിലേക്കും അവർ പതിവായി പോകുന്ന സ്ഥലം സന്ദർശിക്കുന്നതിലേക്കും നയിച്ചേക്കാം.

മീനം

മീനം രാശി എപ്പോഴും ഒരു സ്വപ്നലോകത്ത് ജീവിക്കുന്നവരാണ്. അതിനാൽ തന്നെ പ്രണയത്തിൽ വളരെ റൊമാന്റിക് ആണ് ഈ രാശികൾ. ചെറിയ കാര്യങ്ങൾ പോലും ഓർമ്മയുള്ളവരാണിവർ. മീനം രാശിക്കാരുടെ ഫാന്റസി ലോകത്ത് പ്രണയബന്ധം ഇതുവരെയും അവസാനിക്കില്ല. വേർപിരിയൽ സംഭവിച്ചു എന്ന വസ്തുത അംഗീകരിക്കാൻ കഴിയാത്തവർ പലപ്പോഴും കാമുകിയുടെ ഫോട്ടോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നോക്കാറുണ്ട്.

മിഥുനം

മിഥുനം രാശിക്കാർക്ക് ആരുമായും ബന്ധം നഷ്ടപ്പെടുന്നത് ഇഷ്ടമല്ല. അതിനാൽ പ്രണയബന്ധം അവസാനിച്ചതിനുശേഷം അവർ സുഹൃത്തുക്കളായി തുടരാൻ ആഗ്രഹിക്കും. അവർ പലപ്പോഴും വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും സുഹൃത്തുക്കളേ കുറിച്ച് കൂടുതലായി അറിയുവാൻ അവരുമായി സമയം ചെലവഴിക്കുകയും ചെയ്യും. ചിലപ്പോൾ ഇത് ഉൽക്കണ് മാത്രമല്ല സ്വാഭാവിക താൽപര്യമോ ഹോബിയോ മൂലവും ആകാം.

വൃശ്ചികം

ഈ രാശിക്കാർക്ക് സത്യത്തെ അം​ഗീകരിക്കാൻ ബുദ്ധിമുട്ടാണ്. മുൻ കാമുകൻ ഇപ്പോൾ എന്താണ് ചെയ്യുന്നതും അവർ ആരുമായി സമയം ചെലവഴിക്കുന്നുണ്ടെന്നും ജീവിതത്തിൽ എന്തു മാറ്റങ്ങൾ സംഭവിച്ചു എന്ന് രഹസ്യമായി നിരീക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ഇത് അവരെക്കുറിച്ച് എല്ലാം അറിയാനുള്ള ആഗ്രഹം കൊണ്ടുമാകാം.

ENGLISH SUMMARY

According to astrology, individuals born under each zodiac sign possess distinct personality traits. Certain signs, when in love, do so with complete sincerity; consequently, they find it difficult to move on from a former partner. Even while acknowledging the harm or hurt caused by that person, they continue to harbor love for them in secret.

Loading...
Unable to load recommendations.
Follow Us
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്