ഒരുക്കം കഴിഞ്ഞു, 108 അടി ഉയരമുള്ള തപോമൂർത്തി നീലകണ്ഠ വർണ്ണി പ്രതിഷ്ടക്കിനി മണിക്കൂറുകൾ
കഠിനമായ തപസ്സിനെ പ്രതിനിധാനം ചെയ്ത് ഒറ്റക്കാലിൽ നിൽക്കുന്ന പ്രതിമ. ലോകത്തിലെ തന്നെ ആദ്യത്തെയെന്നാണ് വിലയിരുത്തുന്നത്. മാർച്ച് 22-ന് പഞ്ച്കുളയിലും കുരുക്ഷേത്രയിലും പുതുതായി നിർമ്മിച്ച ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകളും നടന്നു. പാരീസിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിൻ്റെ പൂജകളും മാർച്ച് 23-ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്നിരുന്നു
അക്ഷർധാം ക്ഷേത്രത്തിലെ തപോമൂർത്തി നീലകണ്ഠ വർണ്ണിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. ആഗോള ബി.എ.പി.എസ് സംഘടനയുടെ ആത്മീയ നേതാവായ പരമപൂജ്യ മഹന്ത് സ്വാമി മഹാരാജ് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.108 അടി ഉയരമുള്ള കൂറ്റൻ പഞ്ചലോഹം പ്രതിമയാണ് പ്രതിഷ്ഠിക്കുന്നത്. കഠിനമായ തപസ്സിനെ പ്രതിനിധാനം ചെയ്ത് ഒറ്റക്കാലിൽ നിൽക്കുന്ന പ്രതിമ. ലോകത്തിലെ തന്നെ ആദ്യത്തെയെന്നാണ് വിലയിരുത്തുന്നത്.
മഹന്ത് സ്വാമി മഹാരാജ് ഡൽഹിയിൽ എത്തിയത് മാർച്ച് 19-നാണ്. മാർച്ച് 22-ന് പഞ്ച്കുളയിലും കുരുക്ഷേത്രയിലും പുതുതായി നിർമ്മിച്ച ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകളും നടന്നു. പാരീസിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിൻ്റെ പൂജകളും മാർച്ച് 23-ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്നിരുന്നു.
തപോമൂർത്തി നീലകണ്ഠ വർണ്ണിയെ പറ്റി
ഭഗവാൻ സ്വാമിനാരായണൻ തന്നെയാണ് നീലകണ്ഠ വർണ്ണി എന്നും അറിയപ്പെടുന്നത്. തൻ്റെ 11-ാം വയസ്സിൽ വീടുപേക്ഷിച്ച് ഭാരതത്തിലുടനീളം തൻ്റെ ആത്മീയ യാത്രയുമായി മുൻപോട്ട് പോയ അദ്ദേഹം 12,000 കിലോമീറ്ററിലധികമാണ് വെറും 7 വർഷം കൊണ്ട് സഞ്ചരിച്ചത്. ഹിമാലയം, ബദരീനാഥ്, കേദാർനാഥ്, കൈലാസ-മാനസസരോവർ, മുക്തിനാഥ് (നേപ്പാൾ), കാമാഖ്യ (അസം), ജഗന്നാഥ പുരി (ഒഡീഷ), രാമേശ്വരം, നാസിക്, പണ്ഡർപൂർ, ദ്വാരക തുടങ്ങിയ നിരവധി പുണ്യ സ്ഥലങ്ങളും ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിച്ചു. ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തപോമൂർത്തി നീലകണ്ഠ വർണ്ണി എന്ന് വിളിക്കുന്നത്
വീഡിയോ കാണാം
പ്രതിമയെ പറ്റി
ഒറ്റക്കാലിൽ നിൽക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. മാത്രമല്ല 8 അടി ഉയരമുള്ള പീഠത്തിലാണിത് സ്ഥിതി ചെയ്യുന്നത്. അക്ഷർധാമിലെ സന്യാസിമാർ, അമ്പതോളം ശിൽപ്പികൾ, വിവിധ സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് ഒരു വർഷം കൊണ്ട് നിർമ്മിച്ച പ്രതിമയാണിത്. ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.നേപ്പാളിലെ പുൽഹാശ്രമത്തിൽ അദ്ദേഹം നാല് മാസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റക്കാലിൽ നിന്ന് പൂർത്തിയാക്കിയ കഠിന തപസ്സിൻ്റെ പ്രതീകം കൂടിയാണീ പ്രതിമ. ത്യാഗം, സൗഹൃദം, കരുണ, ഐക്യം, മാനവ സേവനം, ഭക്തി തുടങ്ങിയ മൂല്യങ്ങൾ മനുഷ്യരിലേക്ക് എത്തിക്കുക കൂടിയാണ് ഇതിൻ്റെ ലക്ഷ്യം. മാർച്ച് 26-ന് രാവിലെ 6:00 മണിക്കാണ് പ്രതിഷ്ഠാ കർമ്മങ്ങൾ.