Guruvayoor Ekadashi 2026: ഏകാദശികളിൽ പ്രധാനി! ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇങ്ങനെ

Guruvayoor Ekadashi 2026 Fasting Method:അതായത് ഭഗവാൻ മഹാവിഷ്ണു ദേവി ദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളിയ ദിവസമാണ് ഇത് എന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്. ഇതെല്ലാം കാരണം കൊണ്ട് തന്നെ ഏകാദശി അനുഷ്ഠിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണ്. വിഷ്ണു പ്രീതിയും സർവ്വ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ജീവിതത്തിലെ മോക്ഷവും..............

Guruvayoor Ekadashi 2026: ഏകാദശികളിൽ പ്രധാനി! ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇങ്ങനെ

Guruvayoor Ekadasi

Published: 

18 Nov 2026 | 05:01 PM

ഹിന്ദുമതത്തിൽ നിരവധി ഏകാദശികൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. വൃശ്ചിക മാസത്തിലെ ഈ ഏകാദശി മൂന്ന് ദിവസങ്ങളിലാണ് ആചരിക്കുന്നത്. ആദ്യത്തെ ദിവസം ദശമിയാണ് രണ്ടാമത്തെ ദിവസം ഏകാദശി. മൂന്നാമത്തെ ദിവസം ദ്വാദശി എന്നീ തീയതികളിൽ ആണ് ഇത് ആഘോഷിക്കുന്നത്. ഒരു വർഷത്തിലുള്ള എല്ലാ ഏകാദശിയും അനുഷ്ടിച്ചതിന്റെ അതേ ഫലമാണ് വർഷത്തിലൊരിക്കൽ ഗുരുവായൂർ ഏകാദശി വൃതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം.

അത്തരത്തിൽ ഈ വർഷത്തെ ഗുരുവായൂർ ഏകാദശി വരുന്നത് ഡിസംബർ ഒന്നിന് തിങ്കളാഴ്ചയാണ്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂരിന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാൻ കൃഷ്ണൻ അർജുനന് ഗീത ഉപദേശം നൽകിയ ദിവസം കൂടിയാണ് ഇത് എന്നും വിശ്വസിക്കപ്പെടുന്നു.

ALSO READ:ശനിയും സൂര്യനും സംയോജിക്കുന്നു; ഈ 3 രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും!

വിഷ്ണു പ്രീതിയും സർവ്വ ഐശ്വര്യവും സമ്പത്തും…

അതേസമയം മഹാവിഷ്ണുവിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് മറ്റൊരു വിശ്വാസം. അതായത് ഭഗവാൻ മഹാവിഷ്ണു ദേവി ദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളിയ ദിവസമാണ് ഇത് എന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്. ഇതെല്ലാം കാരണം കൊണ്ട് തന്നെ ഏകാദശി അനുഷ്ഠിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണ്. വിഷ്ണു പ്രീതിയും സർവ്വ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ജീവിതത്തിലെ മോക്ഷവും കൂടാതെ ജീവിതത്തിൽ ചെയ്തുപോയ തെറ്റുകുറ്റങ്ങൾക്കും എല്ലാം മോക്ഷം കിട്ടും ഗുരുവായൂർ ഏകാദശി അനുഷ്ഠിക്കുകയാണെങ്കിൽ.

ഏകാദശിയുടെ തലേദിവസം അതായത് ദശമി ദിവസത്തിൽ ഒരിക്കൽ ഊണാണ് അനുഷ്ഠിക്കേണ്ടത്. ഏകാദശി ദിനത്തിൽ പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരം ഒഴികെയുള്ള ധാന്യാഹരങ്ങളോ കഴിക്കുക. ഏകാദശി ദിവസത്തിൽ എണ്ണ തേച്ചുള്ള കുളി പാടില്ല, പകൽ ഉറക്കവും പാടില്ല. രാവിലെ എഴുന്നേറ്റ് കുളിച്ച ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുകയാണെങ്കിൽ വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുക. മാത്രമല്ല ദശമി ഏകാദശി ദ്വാദശി ദിവസങ്ങളിൽ വിഷ്ണുഗായത്രി മന്ത്രം കുറഞ്ഞത് ഒമ്പത് തവണയെങ്കിലും ജപിക്കുന്നത് നല്ല ഫലങ്ങൾ നൽകും. അന്നേദിവസം മുഴുവനും മറ്റു ചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രാർത്ഥിക്കണം.

കൂടാതെ വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും വളരെ ഉത്തമമായി കണക്കാക്കുന്നു. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ആണ് ഏകാദശി അനുഷ്ഠിക്കുന്നവർ ധരിക്കേണ്ടത്. തുളസിച്ചെടിയെ പരിപാലിക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നതും നല്ലതായി കണക്കാക്കുന്നു. കൂടാതെ ഏകദശിവ്രതം എടുക്കുന്നവർ ഭാഗവതം, നാരായണീയം, ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നതും വളരെ ഉത്തമമായി കണക്കാക്കുന്നു. വ്രതം അവസാനിപ്പിക്കുന്നതിന് വേണ്ടി ഏകാദശിയുടെ പിറ്റേന്ന് അതായത് ദ്വാദശി ദിവസം മലരും തുളസിയിലയും ഇട്ട് തീർത്ഥം സേവിച്ച് പാരണ വിടുക.

ENGLISH SUMMARY

Although there are numerous Ekadashis in Hinduism, Guruvayur Ekadashi is the most significant among them. This Ekadashi, which falls in the Malayalam month of Vrischikam, is observed over a span of three days: the first day is Dashami, the second is Ekadashi, and the third is Dwadashi. It is believed that observing the Guruvayur Ekadashi fast—which takes place once a year—yields the same spiritual merit as observing all the Ekadashis throughout the year.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ