Today’s Horoscope: അംഗീകാരം, തൊഴിലന്വേഷണങ്ങൾ വിജയിക്കും; തിരുവോണനാളിലെ നക്ഷത്രഫലം
Horoscope Malayalam on Thiruvonam Day 2025: തിരുവോണനാളിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? നേട്ടങ്ങളും അംഗീകാരവും ചിലരെ തേടിയെത്തുമ്പോൾ മറ്റുചിലർക്ക് ഇന്ന് വെല്ലുവിളികളുടെ ദിവസമായിരിക്കും.
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും മറ്റൊരു തിരുവോണനാൾ കൂടി വന്നെത്തി. ഈ ദിവസത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? നേട്ടങ്ങളും അംഗീകാരവും ചിലരെ തേടിയെത്തുമ്പോൾ മറ്റുചിലർക്ക് ഇന്ന് വെല്ലുവിളികളുടെ ദിവസമായിരിക്കും. ഇന്നത്തെ നക്ഷത്രഫലം അറിയാം…..
മേടം
മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം എന്നിവ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് കാര്യതടസം, അഭിമാനക്ഷതം, മാനസിക സംഘർഷങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. ഇരുചക്രവാഹ യാത്രകൾ സൂക്ഷിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, ശത്രുശല്യം എന്നിവ ഉണ്ടാകും. അപകടഭീതി, തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം, അപ്രതീക്ഷിതമായി ചെലവുകൾ വരാൻ സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.
കർക്കടകം
കർക്കിടകം രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ധനയോഗം, വേണ്ടപ്പെട്ടവരുടെ സന്ദർശനം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളും മത്സര വിജയം എന്നിവ കാണുന്നു. ബിസിനസിൽ ലാഭം ഉണ്ടാകും. യാത്രകൾക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കന്നി
കന്നി രാശികാർക്ക് ഇന്ന് പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, ശത്രുശല്യം എന്നിവ കാണുന്നു. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് കാര്യതടസം, അഭിപ്രായവ്യത്യാസം എന്നിവ കാണുന്നു. മാനസിക സംഘർഷങ്ങൾക്കും കലഹങ്ങൾക്കും സാധ്യത. കോപം നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിവസമാണ്. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു, വിദ്യാർത്ഥികൾക്ക് അനുകൂല ദിവസം, ആരോഗ്യസ്ഥിതി മെച്ചമായി തുടരും. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ധനു
ധനു രാശികാർക്ക് ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക. ഉത്സാഹക്കുറവ്, പ്രവർത്തന മാന്ദ്യം, കലഹം എന്നിവ കാണുന്നു. ദേഷ്യം നിയന്ത്രിക്കുക. വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടേക്കാം.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യവിജയം, നിയമവിജയം, പരീക്ഷാവിജയം എന്നിവ കാണുന്നു. ചർച്ചകൾ വിജയിക്കാം. പുതിയ സംരംഭങ്ങൾ തുടരാൻ സാധ്യത.
കുംഭം
കുംഭം രാശിക്കാർ ഇന്ന് പണമിടപാടുകളിൽ ശ്രദ്ധിക്കുക. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ശത്രുശല്യം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത.
മീനം
മീനരാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മത്സരവിജയം, അംഗീകാരം, വേണ്ടപ്പെട്ടവരുടെ സന്ദർശനം എന്നിവ കാണുന്നു. സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)