AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: നല്ലതെന്ന് തോന്നിക്കുന്ന കാര്യങ്ങൾ ചെയ്യാൻ മടിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on March 23: വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങളുടെ ഒരു സാധ്യത മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം....

Today’s Horoscope: നല്ലതെന്ന് തോന്നിക്കുന്ന കാര്യങ്ങൾ ചെയ്യാൻ മടിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope March 23Image Credit source: Tv9 Network
Ashli C
Ashli C | Updated On: 23 Mar 2026 | 07:09 AM

ഇന്ന് മാർച്ച് 23 തിങ്കളാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങളുടെ ഒരു സാധ്യത മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും ഉണ്ടാവും. എല്ലാ കാര്യങ്ങളും ചിന്തിച്ച് സമാധാനത്തോടെ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല. മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക.നിങ്ങളുടെ തോൽവികളിൽ നിന്നും ചില പാഠങ്ങൾ പഠിക്കേണ്ടതായുണ്ട്.ഇന്നത്തെ ദിവസം എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധയോടെ മാത്രം ചെയ്യുക അതുപോലെ ഓഫീസിലും ജാഗ്രത പാലിക്കുക.

മിഥുനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ശാരീരികമായി നല്ല ശബ്ദം നൽകുക.. അവിവാഹിതരെ സംബന്ധിച്ച് നല്ല ബന്ധങ്ങൾ ഉണ്ടാകാൻ സാധ്യത. ജോലിസ്ഥലത്ത് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് അനുകൂലമായി ഫലങ്ങൾ വരും. ദാമ്പത്യജീവിതം മികച്ച ആയിരിക്കും.

ALSO READ: ഈ 5 രാശിക്കാർക്ക് പ്രണയം, ധനയോ​ഗം! ശുക്രൻ കുംഭരാശിയിൽ പ്രവേശിക്കുന്നു

കർക്കിടകം

അനാവശ്യമായി പണം ചെലവഴിക്കരുത്. പങ്കാളിയുമായി ഉണ്ടായേക്കാം. ആരോഗ്യത്തിലും നല്ല ജാഗ്രത പാലിക്കുക. ജോലിസ്ഥലത്തും ജാഗ്രത പാലിക്കുക.

ചിങ്ങം

ആരോഗ്യത്തിന് ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആ തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും നേട്ടങ്ങൾക്കും ശുഭകരമായ കാര്യങ്ങൾക്കും സാധ്യത.. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷിച്ചു പണം ചെലവഴിക്കുക.

കന്നി

ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ ശ്രമിക്കുക. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക പണം സൂക്ഷിച്ചു ഉപയോഗിക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുമെങ്കിലും ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ശ്രദ്ധയോടെ മാത്രം കാര്യങ്ങൾ ചെയ്യുക.

തുലാം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. വൈകാരികമായ ഒരിക്കലും തീരുമാനമെടുക്കരുത്. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

നിങ്ങൾക്ക് സ്വയം നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക.. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.. നിങ്ങളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് പറയരുത്.. തിടുക്കത്തിൽ തീരുമാനങ്ങൾ വേണ്ട. ആരോഗ്യവും മികച്ചത് ആയിരിക്കും.

ധനു

നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സമയം കണ്ടെത്തുക. അനാവശ്യമായ പണം ചെലവാക്കരുത്. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം.

മകരം

ആത്മവിശ്വാസം ഇല്ലായ്മ നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്. ഓരോ പ്രശ്നങ്ങളെയും മനസ്സാന്നിധ്യത്തോടെ നേരിടുക. സാമ്പത്തികമായി ചെറിയ ഞെരുക്കം അനുഭവപ്പെടും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കണ്ടേക്കാം. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും.

കുംഭം

സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. പങ്കാളിയുമായി ചില പ്രശ്നങ്ങൾക്ക് സാധ്യത.

മീനം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കാം. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us